Chapter Title : കിനാവ് പോലെ 12 [Fireblade] [Climax]
ടോപിക് കൈകാര്യം ചെയ്യാൻ തുടങ്ങി , ദിവസവും പഴയ ചോദ്യപേപ്പറുകൾ സോൾവ് ചെയ്തു ചെയ്തു മാർക്കിൽ ഇമ്പ്രൂവ്മെന്റ് വരുത്തി , ആദ്യം എന്റെ പ്രധാന പ്രശ്നം നെഗറ്റീവ് മാർക്കുകൾ വരുന്നു എന്നതായിരുന്നു , സംശയത്തിൽ ഉള്ളതെല്ലാം അറ്റൻഡ് ചെയ്യുമ്പോൾ അതിൽ 90% തെറ്റി....Aa ശീലം മാറ്റാനാണ് കോച്ചിംഗ് ഉപകരിച്ചത് ....ഇത്തിരി പ്രയാസത്തോടെ തുടങ്ങിയ കാര്യങ്ങൾ പതുക്കെ പതുക്കെ ഓരോ ചോദ്യത്തിനും ഓപ്ഷൻ കാണുമ്പോൾ ഉത്തരം ഓർമ്മ വരുന്ന രീതിയിലേക്ക് ഞാൻ എത്തി....ഇന്ത്യൻ ഭരണഘടനാ ആയിരുന്നു ഏറ്റവും വെല്ലുവിളി , ഏറെ പ്രയാസപ്പെട്ട് ഒരു വിധത്തിൽ ഞാൻ അതിനെയും മെരുക്കി കൊണ്ടുവന്നു.....കണക്കും ,സയൻസുമെല്ലാം എടുക്കുന്ന ടീച്ചേർസ് കുറച്ചു ചെപ്പടിവിദ്യകളിലൂടെ ഓരോ സൂത്രവാക്യങ്ങളും മറ്റും ഓർത്തുവെക്കാനുള്ള വഴി പറഞ്ഞു തന്നത് എന്റെ പഠനത്തിന് എളുപ്പമായി മാറി....അങ്ങനെ കോച്ചിംഗ് ഒരു 7-8 മാസം കഴിഞ്ഞപ്പോളേക്കും നെഗറ്റീവ് മാർക്കുകൾ കുറയ്ക്കാനും , കഴിയുന്നത്ര ചോദ്യങ്ങൾക്കു ഓപ്ഷൻ നോക്കാതെ തന്നെ ഉത്തരം മനസ്സിൽ വരാനും തുടങ്ങി.....ജനറൽ നോളേജ് ആയിരുന്നു എന്നെ കുഴപ്പിച്ചത്.....അതുകൂടി മെരുക്കാനുള്ള ശ്രമം ഞാൻ ആർജ്ജവമാക്കി ....പക്ഷെ പക്ഷെ പക്ഷെ ഇതെല്ലാം വെറും സാമ്പിൾ മാത്രമായിരുന്നെന്നു പിന്നീടാണ് മനസിലായത് , അതു വഴിയെ പറയാം...
അതിനിടയിൽ എന്റെ b ed ഞാൻ വിചാരിച്ചതിലും കൂടുതൽ മാർക്കോടെ വിജയിച്ചു....ഒരു വർഷത്തെ എന്റെ കഠിന പ്രയത്നത്തിന് ദൈവം തന്ന പ്രതിഫലം......അപ്പോഴെല്ലാം മനസ്സിൽ ഒരു വിങ്ങലായി റസീന ഉണ്ടായിരുന്നു.....എന്നേക്കാൾ മാര്ക്ക് കിട്ടാൻ സാധ്യതയുള്ള ഒരാളായിരുന്നു പാവം .....എന്റെ റിസൾട് എന്റെ വീട്ടുകാർക്കും അമ്മുവിൻറെ വീട്ടുകാർക്കും ഒരുപോലെ സന്തോഷകരമായിരുന്നു ....അമ്മുവിൻറെ അച്ഛനാകട്ടെ ഒരിക്കൽ അതെന്നോട് പരസ്യമായി പ്രകടിപ്പിച്ചു ,ഞാൻ റിസൾട്ട് അറിഞ്ഞു വീട്ടിൽ ചെന്ന സമയത്ത് പുള്ളി എന്നെ ചേർത്തുപിടിച്ചു...
" നിങ്ങടെ പ്രേമം കാരണം റിസൾട്ട് മോശമാകുമോ എന്നൊരു പേടി എനിക്കുണ്ടായിരുന്നു , ഇന്നു ഇതാ ഈ സമയത്താണ് അതൊക്കെ മാറിയത് .....മാര്ക്ക് കുറഞ്ഞെന്നു കരുതി നിനക്കെന്റെ മോളെ തരാനുള്ള പേടി കൊണ്ടല്ല , നാളെ നിങ്ങൾ ഇഷ്ടത്തിലായിരുന്നു എന്നും ഒന്നിച്ചു ജീവിക്കാനാണ് ആഹ്രഹിക്കുന്നതെന്നും നിന്റെ അമ്മയോട് പറയുമ്പോൾ മാർക്ക് കുറഞ്ഞിരുന്നെങ്കിൽ അവർ തീർച്ചയായും ആ പ്രേമം കാരണമാണ്
💬 Comments
View all comments