Chapter Title : കിനാവ് പോലെ 12 [Fireblade] [Climax]
.....
ഇനി അവന്റെ കാര്യമാണെങ്കിൽ ക്യാമ്പസ് ഇന്റർവ്യൂ കഴിഞ്ഞെങ്കിലും അവൻ വിചാരിച്ച രീതിയിലുള്ള ജോലി അവനു കിട്ടിയില്ല , ഒരു വിധം എല്ലാം അവിടെത്തന്നെ ചെയ്യേണ്ട ജോലിയായിരുന്നു.....എനിക്ക് അത് വളരെ സങ്കടമുണ്ടാക്കി , ഇനി കിട്ടാതാകുമ്പോൾ അവിടെത്തന്നെ ഏതെങ്കിലും ജോലിയിൽ അവൻ കേറാൻ നിര്ബന്ധിതനാകുമോ എന്നൊരു പേടിയായിരുന്നു കാരണം....പക്ഷെ അവൻ എന്നത്തേയും പോലെ കൂൾ ആയിരുന്നു , പരീക്ഷ കഴിഞ്ഞ ശേഷം നാട്ടിൽ വന്നു മൂപ്പർ അടിച്ചുപൊളിച്ചു ജീവിക്കാൻ തുടങ്ങി , രാവിലെ കിക്ക് ബോക്സിങ് പ്രാക്റ്റീസ് , വൈകീട്ട് ക്രിക്കറ്റ് ബാക്കിയുള്ള സമയം അവന്റെ അച്ഛന്റെ കൂടെ ഷോപ്പിൽ പോക്കും , അവൻ വന്നതിന് ശേഷം അങ്കിളിന്റെ കട നിന്നിരുന്നതിന്റെ അടുത്തുതന്നെ ഉണ്ടായിരുന്ന സ്ഥലം
വാങ്ങി അവിടെ ചെറിയൊരു ബിൽഡിംഗ് കെട്ടിപ്പൊക്കാൻ ആരംഭിച്ചു ...ബാങ്ക് ലോണും, ആന്റിയുടെയും അഞ്ചുവിന്റെയും സ്വർണം പണയം വെച്ചും പുള്ളിയെ ഒരുതരത്തിൽ അവൻ അതിനു നിർബന്ധിച്ചു ചെയ്യിക്കുകയാണ് ചെയ്തത്.....കട നിർത്താതെ തന്നെ ഇതിന്റെ പരിപാടികൾ അവൻ തന്നെ മേൽനോട്ടം വഹിച്ചു ചെയ്യിച്ചു....അവർക്ക് സൂപ്പർ മാർക്കറ്റ് പോലെ തുടങ്ങാവുന്ന ഒരു ഹാളും ബാക്കി സൈഡിലും മുകളിലും സൗകര്യമുള്ള റൂമും ,നിലകളുമായി അത്യാവശ്യം നല്ലൊരു പൈസ മുടക്കിത്തന്നെ അത് പൊന്തി വന്നു......സത്യത്തിൽ അവനു ബേസിക് ആയി ഉണ്ടായിരുന്ന ചങ്കൂറ്റത്തിനൊപ്പം mba കഴിഞ്ഞപ്പോൾ കിട്ടിയ ബിസിനസ് ബുദ്ധി കൂടി ചേർന്നപ്പോൾ ഉണ്ടായ പ്ലാൻ ആയിരുന്നു അതെല്ലാം......അതിന്റെ ഫലമായി കുറച്ചു ബുദ്ധിമുട്ടിലേക്ക് അവർ എത്തിയപ്പോൾ അമ്മ മഞ്ജിമയ്ക്ക് വേണ്ടി വെച്ചിരുന്നതും അമ്മയുടേതുമായ കുറച്ചു സ്വർണ്ണങ്ങൾ ഞാൻ അവന്റെ കയ്യിൽ കൊടുത്തു , അങ്കിൾ അത് വാങ്ങാൻ സമ്മതിക്കാതിരുന്നെങ്കിലും അവൻ അതും കൊണ്ടുപോയി വെച്ചു ഇതിന് വേണ്ടി ചിലവാക്കി..ഏതാണ്ട് 40000 രൂപയോളം ലോൺ അടക്കാൻ വേണ്ടി അവര്ക്ക് മാസാമാസം വേണ്ടിവന്നു ...ആന്റിയുടെ പേരിൽ ഉണ്ടായിരുന്ന കുറച്ചു സ്ഥലം കൂടി വിറ്റശേഷമാണ് അവർ തൽക്കാലം ആശ്വസിച്ചത് ...അവൻ ഇടക്കിടെ പല ഇന്റർവ്യൂ അറ്റൻഡ് ചെയ്‌തെങ്കിലും അവനു മനസ്സിനിണങ്ങിയ ഒന്നും കിട്ടിയില്ല .....പക്ഷെ അവൻ കാരണം കൊണ്ട് സാമ്പത്തികമായി ഞെരുങ്ങിയെങ്കിലും അവരിൽ ഒരാൾ പോലും അവനെ കുറ്റപ്പെടുത്തിയില്ല.....അവൻ ഉദേശിക്കുന്നത് എന്തായാലും അതിനെ വിശ്വസിക്കാൻ
💬 Comments
View all comments