Chapter Title : കിനാവ് പോലെ 12 [Fireblade] [Climax]
അവർ തയ്യാറായിരുന്നു.......
അങ്ങനെ ഒരു ദിവസം പഠിത്തം കഴിഞ്ഞു മയങ്ങി കിടന്ന എന്നെ അവൻ ചവിട്ടി എണീപ്പിച്ചു.....കണ്ണ് തിരുമ്മി എണീറ്റു തെറി വിളിക്കാൻ തുടങ്ങിയ എന്നെ പൊക്കിയെടുത്തു അവൻ അരമതിലിൽ കൊണ്ട് നിർത്തി.....ദേഷ്യത്തിൽ അവനെ നോക്കിയ എന്നോട് മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു....
" അപ്പൊ അവസാനം ഞാൻ ആഗ്രഹിച്ചപോലൊരു ജോലി കിട്ടി......"
അവൻ മുഷ്ടി ചുരുട്ടി മുകളിലേക്കുയർത്തികൊണ്ട് പറഞ്ഞു.......
" ങേ....!! ജോലി കിട്ടിയോ ... എന്തിലാ....?? "
ഞാൻ ചാടി എണീറ്റു ചോദിച്ചു....
" അത് ശങ്കർ സിമെന്റിലാണ്......വിചാരിച്ച പാക്കേജും ,സ്ഥലവും എല്ലാം ഓക്കെയായി...പാക്കേജിന്റെ കാര്യത്തിലായിരുന്നു കൺഫ്യൂഷൻ , അത് കാരണമാണ് ബാക്കി ഒന്നിലും പോകാഞ്ഞതും .....ഇവടേം അത്രക്ക് ഓക്കേ ആവില്ലെന്ന് പറഞ്ഞിരുന്നു , പക്ഷെ അവരിപ്പോ വിളിച്ചു ഉടനെ ജോയിൻ ചെയ്യണം..."
അവൻ വല്ലാത്ത ആവേശത്തിലാണ് പറഞ്ഞത്.....ഇത്തിരി താമസിച്ചെങ്കിലും കാര്യം നടന്നതിൽ അവന്റെ സന്തോഷം പുറത്തു കണ്ടു.....എനിക്ക് പക്ഷെ ശങ്കർ സിമന്റ് എന്നൊക്കെ കേട്ടപ്പോൾ എന്തോ സുഖം തോന്നിയില്ല....
" അപ്പൊ അതിലെന്താ വർക്ക്....?? അതിനു മാത്രം പൈസയൊക്കെ കിട്ടിയോ...?? "
ഞാൻ നെറ്റിചുളിച്ചുകൊണ്ടു ചോദിച്ചപ്പോൾ അവൻ പൊട്ടിച്ചിരിച്ചു.....
" എന്റെ മോനെ , സിമന്റ് ചുമക്കാനല്ല പോണത് sales ആണ് , ഇതിൽ സാലറി ,എക്സ്പെൻസും ചേർന്നു ഒരു അര ലക്ഷം വാങ്ങാം....അത് പോരേ..?? "
അവൻ ആത്മവിശ്വാസത്തോടെ പറഞ്ഞപ്പോൾ എന്റെ കിളി പോയി.....അര ലക്ഷം രൂപ....!!
" ശ്ശെന്റെ പൊന്നോ....!!! എനിക്കിതാ ബോധം പോണേ......"
ഞാൻ അഭിനയിച്ചുക്കൊണ്ട് പറഞ്ഞു പിന്നെ അവനെ ചേർത്തുപിടിച്ചു , അവൻ തിരിച്ചും ......
പിന്നെയുള്ളത് എന്റെ ജീവിതത്തിലെ വഴിത്തിരിവുള്ള സമയമായിരുന്നു......ശബരി ജോലിക്ക് കേറി ഒന്ന് ട്രാക്കിൽ ആവുന്നത് വരെ ഞാൻ അവനു പകരം അങ്കിളിനെ സഹായിച്ചു , പഠനം കുറഞ്ഞു , പക്ഷെ എനിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട അവർക്കൊക്കെ തിരിച്ചൊരു പ്രത്യുപകാരം ചെയ്യാനുള്ള ഒരു സമയമായാണ് ഞാനിതിനെ കണ്ടത്....അവരുടെ പുതിയ ബിൽഡിങ് സ്ട്രക്ച്ചർ വർക്ക് തീർന്നപ്പോളേക്കും ഒരുപാട് ആളുകൾ അന്വേഷിച്ചു വന്നു തുടങ്ങി , ഏതാണ്ട് എല്ലാം ഒന്ന് ഓക്കേ ആയപ്പോൾ വലിയ പ്രശ്നക്കാരല്ലാത്ത
💬 Comments
View all comments