0%

Chapter Title : കിനാവ് പോലെ 12 [Fireblade] [Climax]

Author : Kambikathakal Read All Parts 683
തുടർന്നു....ഒന്നുകൂടി ശ്രദ്ധ കൊടുത്തു ഞാൻ മനസ്സിരുത്തി പഠിച്ചു.......വന്ന പരീക്ഷകളെല്ലാം നേരിട്ടു തുടങ്ങി , ഓരോന്ന് എഴുതി കഴിയുമ്പോളും ആത്മവിശ്വാസം കൂടി വന്നു , അതു തന്നെയായിരുന്നു വേണ്ടിയിരുന്നതും....പ്രിയപ്പെട്ട ഒരാൾക്ക് വേണ്ടിയാണല്ലോ എന്നുള്ളത് എന്റെ പ്രയാസങ്ങളെ ഇഷ്ടങ്ങളാക്കി മാറ്റി....എപ്പോളൊക്കെ പ്രയാസം തോന്നുന്നോ അപ്പോളെല്ലാം ഞാൻ കണ്ണടച്ചു കുറച്ചു സമയം അവളുടെ പുഞ്ചിരി നിറഞ്ഞ മുഖം ആലോചിച്ചു...ചിലപ്പോളാകട്ടെ ഞാൻ വരച്ച ചിത്രങ്ങൾ എനിക്ക് ആശ്വാസമേകി....പ്രണയത്തിനു സാധിക്കാത്തതായി ലോകത്ത് എന്തുണ്ട്.....!!
അതിനിടെ ഞാനെഴുതിയ എക്‌സാമിന്റെ റിസൾട്ടുകൾ വന്നുതുടങ്ങി....പ്രതീക്ഷിച്ച മാർക്ക്‌ എനിക്ക് കിട്ടിയില്ല ,അതുകൂടാതെ എഴുതിക്കൊണ്ടിരിക്കുന്ന പരീക്ഷകളിൽ അമിത വിശ്വാസം എനിക്ക് പണി തന്നു , അറിയാവുന്ന ചോദ്യങ്ങൾ പോലും തെറ്റിയത് എന്നെ മാനസികമായി തളർത്തി.....പഠിച്ചു പഠിച്ചു എനിക്ക് കൺഫ്യൂഷൻ കൂടിയെന്ന് തോന്നിത്തുടങ്ങി.....കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാണ്ടായി എന്ന് പറഞ്ഞതുപോലെ പഠിച്ചു പഠിച്ചു എനിക്ക് കൺഫ്യൂഷൻ ആണ് കൂടിയത്....ഏത് ചോദ്യം കണ്ടാലും ഉത്തരം ഇതല്ലേ എന്നുള്ള സംശയം വരും , നോക്കി നോക്കി അവസാനം തെറ്റിക്കും...എന്തായാലും ഞാൻ അങ്ങനെ ഒരു വിധത്തിൽ മുന്നോട്ടു പോയി.....ക്ലാസിൽ കോച്ചിംഗ് സമയത്ത് എഴുതുന്നതും ഒരു psc പരീക്ഷയുടെ സമയത്തും ഉത്തരങ്ങൾ കണ്ടെത്തുന്നത് മാറ്റമുണ്ടെന്നു എനിക്ക് മനസിലായി....അങ്ങനെ ഓളപ്പരപ്പിൽ തെന്നിമറിഞ്ഞു പോകുന്ന പായ്ക്കപ്പൽ പോലെ എന്റെ ജീവിതം പോയിക്കൊണ്ടിരുന്നു...കോഴ്സ് കഴിഞ്ഞ് രണ്ടു വർഷത്തോളം ആവാനായിട്ടും പ്രത്യേകിച്ചൊരു തുരുത്തിൽ എത്താൻ എനിക്ക് സാധിച്ചില്ല...ഒരു ഞായറാഴ്ച കളിക്കുന്നതിനിടയിൽ അർജെന്റ് കാര്യമുണ്ടെന്നു പറഞ്ഞു ശബരി നേരത്തെ മുങ്ങി , കമ്പനി കാര്യമാണെന്ന് പറഞ്ഞപ്പോൾ ഞാൻ കളി തുടർന്നു......പിന്നെ മുക്കാൽ മണിക്കൂറോളം കഴ്ഞ്ഞപ്പോൾ വീട്ടിലേക്കു ചെല്ലാൻ പറഞ്ഞു അവന്റെ വിളി വന്നു , ഞാൻ ആ കളി കഴിഞ്ഞപ്പോൾ വീട്ടിലേക്കു നടന്നു.... കേറി ചെല്ലുമ്പോൾ തന്നെ കണ്ടു അമ്മുവിൻറെ അച്ഛനും ശബരിയും അങ്കിളും അമ്മയും ഉമ്മറത്ത്‌ സംസാരിച്ചു നിൽക്കുന്നത്.....അതുവരെ മൂളിപ്പാട്ടും പാടി നടന്നിരുന്ന ഞാൻ ഇത് കണ്ടപ്പോൾ കാല് വലിച്ചെടുത്തു നടന്നു....എന്ത് വള്ളിക്കെട്ടാണോ കാത്തിരിക്കുന്നത് എന്ന പേടിയാണ് ഉള്ളിൽ മുഴുവൻ......ഉമ്മറത്ത്‌ കേറി ചെന്നപ്പോൾ അമ്മയുടെ തറപ്പിച്ച നോട്ടവും ശബരിയുടെ ആക്കിയ ചിരിയും അങ്കിളിന്റെയും അച്ഛന്റെയും സാധാരണ ചിരിയുമാണ് എതിരേറ്റത്... " ഇവിടെ ചുറ്റിത്തിരിഞ്ഞു നിക്കാണ്ട് വേം പോയി

💬 Comments

View all comments