0%

Chapter Title : കിനാവ് പോലെ 12 [Fireblade] [Climax]

Author : Kambikathakal Read All Parts 684
കുളിച്ചു വാ...." അമ്മ ഗൌരവത്തിൽ പറഞ്ഞു....എന്ത് പറഞ്ഞു തുടങ്ങുമെന്ന് അറിയാതെ അമ്പരന്നു നിൽക്കുകയായിരുന്ന ഞാൻ അത് കേട്ടപ്പോൾ എല്ലാവർക്കും ഒന്ന് ചിരിച്ചു കൊടുത്തു കുളിമുറിയിലേക്ക് ഓടി....കഴിവിന്റെ ഏറ്റവും വേഗത്തിൽ തന്നെ മേല്കഴുകി തിരിച്ചു ചെന്നു.....മഞ്ജിമ എന്നെ തോണ്ടാൻ നോക്കിയെങ്കിലും ഞാൻ പിടികൊടുത്തില്ല .... " അച്ഛൻ എപ്പോ വന്നു...?? " ഞാൻ അച്ഛനോടായി ചോദിച്ചു....പിന്നെയാണു അമ്മയുടെ മുഖത്ത് നോക്കിയത് , അവിടെ കണ്ട ഭാവം എനിക്ക് പരിചിതമല്ലാത്ത ഒന്നായിരുന്നു ....ആ അച്ഛൻ വിളി അമ്മക്ക് അത്ര രസിച്ചില്ലെന്നു മനസിലായതോടു കൂടി എന്റെ ഉള്ള കോൺഫിഡൻസ് പോയിക്കിട്ടി.... " ഞാൻ ഇതുവഴി പോയപ്പോൾ ഒന്ന് കേറിയതാണ്.....കൂട്ടത്തിൽ മനൂന്റെ അമ്മയോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനും ഉണ്ടല്ലോ .." അച്ഛൻ അമ്മയെ നോക്കി പറഞ്ഞപ്പോൾ അമ്മ സംശയത്തിൽ എന്നെ നോക്കി....അപ്പോഴാണ് കാര്യം ഇതുവരെ പുറത്തായില്ലെന്നു മനസിലായത്......ഞാൻ നിക്കണോ അതോ ഇറങ്ങി ഓടണോ എന്നുള്ള സംശയത്തിലായി....കാര്യം പറയുമ്പോൾ അമ്മയുടെ മാനസികാവസ്ഥ ആലോചിച്ചപ്പോ എനിക്ക് ഒരു സമാധാനം കിട്ടിയില്ല....ഒരു ആശ്രയത്തിനായി ശബരിയെ നോക്കിയപ്പോ ആ തെണ്ടി ഫോണിൽ കുത്തിക്കൊണ്ടു കസേരയിൽ ഇരുന്നു ....
അപ്പോളേക്കും മഞ്ജിമയും അഞ്ജുവും എല്ലാർക്കും ചായയും മിച്ചറും ആയി വന്നു.....ഞാൻ വരാൻ പോകുന്ന ഭൂമികുലുക്കം അനുഭവിക്കാൻ റെഡിയായി നിന്നു... " അപ്പൊ ഞാൻ വന്ന കാര്യം പറയാം......എന്റെ അമ്മുവിനെ നിങ്ങക്ക് അറിയാലോ....അവൾക്കു ഈ മനുവിനെ വല്ല്യേ ഇഷ്ടാണ്...." അച്ഛൻ ജസ്റ്റ്‌ ഒരു തുടക്കമിട്ടപ്പോൾ തന്നെ അമ്മ ഡിസ്റ്റർബ് ആയി... " ങേ ...!! മനുവിനെയോ.....?? മനസിലായില്ലല്ലോ....!! " അമ്മ വളരെ ഗൌരവത്തിൽ ചോദിച്ചു , ശബരി ഫോണിൽ നിന്നും ജസ്റ്റ്‌ ഒന്ന് തലപൊന്തിച്ചു എന്നെ ഇടംകണ്ണിട്ട് നോക്കി വീണ്ടും ഫോണിലേക്കു തിരിഞ്ഞു.... " എന്ന് വെച്ചാൽ ഇവർ തമ്മിൽ കുറച്ചു കാലങ്ങളായി ഇഷ്ടത്തിലാണ്....സത്യം പറഞ്ഞാൽ എനിക്കും അതിനു എതിരൊന്നുമില്ല....നല്ലത് നമ്മൾ തിരഞ്ഞെടുത്താലും അവർ തിരഞ്ഞെടുത്താലും അത് അംഗീകരിക്കപ്പെടണമെന്നു വിശ്വസിക്കുന്നയാളാണ് ഞാൻ...." അച്ഛൻ പറഞ്ഞു തുടർന്നപ്പോൾ അമ്മ എന്നെ നോക്കി വീണ്ടും അച്ഛനിലേക്ക് തിരിഞ്ഞു .... " അവർ ഇഷ്ടത്തിലായിരുന്നു എന്നാണോ പറയുന്നത് ....??" അമ്മ സംശയം പൂര്ണമായും മാറാതെ ചോദിച്ചപ്പോൾ അച്ഛൻ

💬 Comments

View all comments