Chapter Title : കിനാവ് പോലെ 12 [Fireblade] [Climax]
തലയാട്ടി ....അങ്കിൾ ഭീകരാ എന്ന ഭാവത്തിൽ എന്നെനോക്കി....
" ഇതൊക്കെ സത്യമാണോടാ ...? "
അമ്മ ചോദിച്ചപ്പോൾ ഞാൻ മെല്ലെ തലകുലുക്കി ...അടി കിട്ടുമോ എന്നുള്ള ഒരു ഭയം ഇല്ലാതിരുന്നില്ല....ഇവരുടെ മുൻപിൽ വെച്ചവരുതെന്നേ ഉണ്ടായിരുന്നുള്ളു....
" അപ്പൊ അന്ന് അവളിവിടെ വന്നതൊക്കെ നിങ്ങടെ നാടകമായിരിക്കും അല്ലേ..??? "
അമ്മ ചെറിയൊരു പരിഹാസത്തിലാണ് എന്നോട് ചോദിച്ചത്....എനിക്ക് ചെറിയൊരു ചടപ്പ് ആയി തുടങ്ങി....
" ഏയ് ....നിങ്ങൾ തമ്മിൽ ഇതൊരു വിഷയമാക്കണ്ട , അവർ ഇതൊന്നു ശെരിയാവാൻ പല നമ്പറും ഇറക്കിക്കാണും....ഇനി എന്താണെന്നു സംസാരിച്ചു ഉറപ്പിക്കാം അല്ലേ നാരായണേട്ട...??"
അങ്കിൾ ദൈവദൂതനായി ഇടപ്പെട്ടു , അമ്മയുടെ ഈ പ്രകടനത്തിൽ അൽപ്പം പരുങ്ങലിലായ അച്ഛനും ആ ഡയലോഗ് ഒരു ആശ്വാസമായെന്നു തോന്നി.....
" അതേ......അവർ രണ്ടുപേരും നന്നായി പഠിക്കുന്നവരാണ് , എന്തെങ്കിലുമൊക്കെ ആയിത്തീരുമെന്നു എനിക്കും ഉറപ്പുണ്ട്....അവർ ഒന്നാവട്ടെ എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്....മാനുവിന്റെ അമ്മയുടെ തിരുമാനം അറിഞ്ഞിരുന്നെങ്കിൽ അവർ കരുതുന്ന സമയത്ത് കല്യാണം നടത്താം..."
അച്ഛൻ അത് പറഞ്ഞത് അങ്കിളിനോടായാണ്.....അങ്കിൾ അമ്മയുടെ മുഖത്ത് നോക്കിയപ്പോ അമ്മ എന്തോ ചിന്തിച്ചു കൂട്ടുന്ന തിരക്കിലാണ്....
" എന്ത് കണ്ടിട്ടാ നിങ്ങൾ ഇവനെ മതിയെന്ന് പറയണത്..... ഇതാ ഈ കാണുന്നതാണ് ഞങ്ങടെ വീട് , സ്വത്തും മൊതലും ഒക്കെ ഇത് തന്നെയാ.....നേരാവണ്ണം ഒരു ജോലിയോ കൂലിയോ അവനില്ല , അതൊക്കെ വേണമെന്ന് തോന്നൽ പോലും ഉണ്ടോന്നു എനിക്ക് സംശയമാണ്...25 വയസ് കഴിഞ്ഞു ഇപ്പൊ ,ഈ പൊളിഞ്ഞു വീഴാറായ വീട് ഒന്ന് ശെരിയാക്കണമെന്നു പോലും തോന്നാത്ത അവനാണോ ആ പാവം കൊച്ചിനെ കല്യാണം കഴിച്ചുക്കൊടുക്കുന്നത്....!!"
അമ്മ ഇതുപറഞ്ഞു കണ്ണുതുടച്ചപ്പോളാണ് എന്നോട് പറയാൻ ബാക്കിയായ ഒരുപാട് കാര്യങ്ങൾ അമ്മയുടെ മനസ്സിൽ ഉണ്ടെന്ന് എനിക്ക് തന്നെ മനസിലായത്......അമ്മയത് പറഞ്ഞപ്പോൾ എനിക്ക് നാണക്കേടിനെക്കാൾ തോന്നിയത് എന്നോട് തന്നെ പുച്ചമാണ്.....ഞാനെന്നും എന്റെ ലക്ഷ്യങ്ങൾക്ക് മാത്രം പുറകെയാണ് പൊയ്ക്കൊണ്ടിരുന്നത് , ഒന്നും നേടാനോ , ചെയ്യുന്നുണ്ടെന്ന് കാണിക്കാനോ കഴിഞ്ഞ കുറേ വർഷങ്ങളായി എന്നെക്കൊണ്ട് സാധിച്ചില്ല.......
" അതിനൊക്കെ അവനു സമയം കൊടുക്കു , നിങ്ങൾ പറഞ്ഞ ഒന്നുമില്ലെന്ന് എനിക്ക് തോന്നിയിട്ടില്ല , ഞാൻ കഴിഞ്ഞ 21 വർഷം
💬 Comments
View all comments