0%

Chapter Title : കിനാവ് പോലെ 12 [Fireblade] [Climax]

Author : Kambikathakal Read All Parts 686
നോക്കി വളർത്തിയ എന്റെ മകളെ അവന്റെ കൂടെ സന്തോഷത്തോടെ വിടുന്നുണ്ടെങ്കിൽ ഞാൻ ഇതൊക്കെ ആലോചിക്കാതെയാണെന്നാണോ നിങ്ങൾ പറയുന്നത്....? അവന്റെ കാര്യത്തിൽ എനിക്ക് വിശ്വാസമുണ്ട്....!! " അച്ഛൻ അത് പറഞ്ഞപ്പോ ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു....അടുത്തു വന്ന അഞ്ചു എന്നെ പിടിച്ചു ചിരിച്ചുകൊണ്ട് കണ്ണടിച്ചു കാണിച്ചു...... " അറിയില്ല.....നന്നായാൽ അവനവനു കൊള്ളാം.....നിങ്ങൾ തന്നെ ആലോചിച്ചു തീരുമാനമെടുക്കൂ...." അമ്മ അത് അങ്കിളിനും അച്ഛനുമായി വിട്ടുകൊടുത്തു ,പിന്നെ തടിക്കു കൈ കൊടുത്തു എന്തോ ചിന്തിച്ചു കസേരയിലേക്ക് ഇരുന്നു.... " അങ്ങനെ അവനെ ഒന്നും ഇല്ലാത്തവനെക്കണ്ട.....അവന്റെം കൂടെ അധ്വാനം കൊണ്ടാണ് ആ സൂപ്പർമാർക്കെറ്റും, പഴയ കടയും ഇപ്പോളും ഇങ്ങനെ നന്നായി പോണത്....അച്ഛനെന്താ അത് പറയാത്തത് ..? " ശബരി ഫോൺ മാറ്റിവെച്ച്‌ കുറച്ചു ഗൌരവത്തിൽ അങ്കിളിനോട് ചോദിച്ചു ... " അതിപ്പോ ഈ ഇരിക്കുന്നതിൽ ആർക്കാ അറിയാത്തത്...?? അങ്കിൾ അതിനു മറുപടി എല്ലാവരുടെയും മുഖത്ത് നോക്കിയാണ് ചോദിച്ചത്..... " എന്നാ അങ്ങനെയല്ല , ഞാൻ തെരക്കിലായപ്പോ അവനാണ് എന്റെ സ്ഥാനത്തു നിന്ന് അതൊക്കെ നോക്കി നടത്തിയത്.....അപ്പൊ ഇനി അച്ഛന് പറയാനുള്ള കാര്യം പറയാനുള്ള സമയമായി...."
അവൻ അങ്കിളിനോട് പറഞ്ഞു , പിന്നെ എണീറ്റു എന്റെ അടുത്തു വന്നു... " ശെരി , ഡയറക്ടർ പറഞ്ഞാൽ കേക്കാണ്ടിരിക്കാൻ പറ്റൂലല്ലോ.....എന്റെ പഴേ കടക്കു ഇപ്പളും അത്യാവശ്യം കച്ചവടമൊക്കെ ഉ ണ്ടല്ലോ , ഇനി അത് മനു നോക്കട്ടെ , ഞാനതു ഇഷ്ടദാനമായി ഇവന് കൊടുക്കുന്നു....എങ്ങനുണ്ട് സർപ്രൈസ് ..?? " അങ്കിൾ എണീറ്റു എന്റെ അടുത്തു വന്നിട്ട് എന്റെ തോളിൽ പിടിച്ചു....അന്തം വിട്ടു നിൽക്കുന്ന എന്നെ നോക്കി ശബരി പൊട്ടിച്ചിരിച്ചു.... " ചെറുക്കന്റെ കിളി പോയി...കണ്ടോ ..മുഖമൊക്കെ നോക്കെടീ ...!!" അവൻ എന്റെ മുഖം പിടിച്ചു പെങ്ങന്മാർക്ക് കാണിച്ചുകൊടുത്തു....അമ്മ ഇപ്പോളും ആലോചന വിട്ടില്ല.... " അതൊന്നും വേണ്ട , എന്റെ പേരിലാക്കി തരുവോന്നും വേണ്ടാ ....ഞാൻ അവിടെ നിന്നോളാം , ന്നിട്ട് psc പഠിക്കാം ...പറ്റിയാൽ അങ്ങനെ ജോലിക്ക് കേറാം......." ഞാൻ അംഗീകരിക്കാൻ തയ്യാറാവാതെ പറഞ്ഞു.... " അതേ .....അതാണ് നല്ലത് , അർഹിക്കാത്ത ഒന്നും

💬 Comments

View all comments