0%

Chapter Title : കിനാവ് പോലെ 12 [Fireblade] [Climax]

Author : Kambikathakal Read All Parts 687
വേണ്ട...." അമ്മയും പിന്താങ്ങി.... " അതിനു ഞങ്ങക്കില്ലാത്ത കുഴപ്പമെന്തിനാ നിങ്ങക്ക് രണ്ടിനും.....?? " ശബരി കുറച്ചു കലിപ്പ് മോഡിലായി..... " എന്തായാലും സ്വന്തമായിട്ട് വേണ്ട , ഞാൻ കട നോക്കിക്കോളാം....." പിന്നെ അച്ഛന് നേരെ തിരിഞ്ഞു... " എനിക്ക് കുറച്ചു സമയം കൂടി വേണം , ഞാൻ ഒന്ന് കൂടി ജീവിതം പഠിക്കട്ടെ .....ഇല്ലെങ്കിൽ ചിലപ്പോൾ എന്നോട് തന്നെ എനിക്ക് ഇഷ്ടം പോയേക്കാം..." എന്റെ സംസാരത്തിൽ വന്ന ഫീൽ കൊണ്ടാണോ എന്തോ കുറച്ചു സമയത്തേക്ക് ആരുമൊന്നും പറഞ്ഞില്ല.... " ശെരി മനു ...., തിരക്കൊന്നും ഇല്ല , സമയമെടുത്ത്‌ നിനക്ക് ആയെന്നു തോന്നുമ്പോൾ മതി...." അച്ഛൻ എന്നെ ആശ്വസിപ്പിക്കാൻ എന്ന പോലെ പുറത്ത് തട്ടി പറഞ്ഞു.....പിന്നെ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി.... പുള്ളിക്ക് പിന്നാലെ അങ്കിളും അഞ്ജുവും പോയി , അപ്പോൾ ഞാനും ശബരിയും അരമതിലിൽ പോയിരുന്നു..... " ആകെ കുളമായോ ചെങ്ങായ്...?? " ഞാൻ അവനോടു ചോദിച്ചു....അവൻ ഇല്ലെന്നു ആംഗ്യം കാണിച്ചു.... " ഇതൊക്കെ എങ്ങനെ പറഞ്ഞു മനസിലാക്കുമെന്നു പേടിച്ചു ഇരിക്കുവാരുന്നു ..ഒരുതരത്തിൽ ഇത് ഇങ്ങനെ തീർന്നത് നന്നായി...."
ഞാൻ ദീർഘനിശ്വാസമയച്ചുകൊണ്ടു മെല്ലെ പറഞ്ഞു....ശബരി എന്നോട് ചേർന്നിരുന്ന് തോളിലൂടെ കയ്യിട്ടു..... " എടാ....ആദ്യത്തെ പോലെയൊന്നും അല്ല, psc ഒക്കെ ഒരു ചടങ്ങാണ് , അതൊക്കെ കിട്ടണമെങ്കിൽ വല്ലാണ്ട് പണിയെടുക്കണം.....ഞാനിപ്പോ നടത്തുന്ന അഭ്യാസമൊക്കെ വെറുതെയാണ്.....പണ്ട് ഞാൻ അറിയാത്തത് കാരണം ഉത്തരം എഴുതീർന്നില്ല , ഇപ്പൊ അറിയുന്ന ഉത്തരമാണെന്നു കരുതി കറുപ്പിക്കും , പിന്നെ ഉത്തരസൂചിക വരുമ്പോളാണ് അത് തെറ്റായിരുന്നെന്നു മനസിലാകാ....." ഞാൻ എന്റെ വെഷമം അവനോടു പറഞ്ഞു....ഇക്കാര്യത്തിനെപ്പറ്റി ഒരു ചർച്ച ഞങ്ങൾക്കിടയിൽ ആദ്യമായാണ് വന്നത്... " അതാണ് പണ്ടുള്ളവർ പറഞ്ഞത് മുറിവൈദ്യൻ ആളെ കൊല്ലുമെന്ന്......." അവൻ അതും പറഞ്ഞു ചിരിച്ചു....എനിക്ക് അവന്റെ വളിഞ്ഞ കോമേഡിയിൽ പുച്ചമാണ്‌ തോന്നിയത്..... " നിന്റെ പൈസ ഞാൻ വെറുതെ കളയുവാണ് ചെങ്ങായ്.......ഇനി നിങ്ങൾ പറഞ്ഞപോലെ കട നോക്കാം , psc വീട്ടിലുള്ളപ്പോ മാത്രം നോക്കാം....." ഞാൻ അതും പറഞ്ഞു അവൻറെ മറുപടിക്ക് കാത്തു ... " അതൊക്കെ നോക്കാം , ഇപ്പൊ നീ

💬 Comments

View all comments