Chapter Title : കിനാവ് പോലെ 12 [Fireblade] [Climax]
വീട്ടിൽ പോയി അമ്മയെ ഒന്ന് കൂൾ ആക്കിക്കോ...."
അവൻ എഴുന്നേറ്റു പുറകിലെ പോടീ തട്ടിക്കൊണ്ടു പറഞ്ഞു....
" അയ്യ.....നീ എവടെ പോണൂ....ഇങ്ങ് പോരേ , നമുക്ക് കിട്ടാനുള്ളത് ഷെയർ ആക്കാം....."
ഞാൻ പോവാൻ തുടങ്ങിയ അവനെ കൂട്ടിപ്പിടിച്ചു വീട്ടിൽ കേറി....
അമ്മ ഉമ്മറത്ത് തന്നെ ആലോചിച്ചു കുത്തിയിരുപ്പുണ്ടായിരുന്നു.......ഞങ്ങളെ കണ്ടപ്പോ തല പൊക്കി നോക്കി....
" നീയെന്തുകൊണ്ടാ ഈ കാര്യം എന്നോട് മുൻപ് പറയാർന്നത്....?? "
അമ്മ എന്നോട് ചോദിച്ചു....
" അത് ആന്റി ,അങ്ങനെയല്ല......."
ശബരി സപ്പോർട്ട് ചെയ്തുതുടങ്ങും മുൻപ് അമ്മ അവനെ തടഞ്ഞു ....
" നീ മിണ്ടാണ്ടിരി , അല്ലെങ്കിലും ഇവനെന്താ എന്നോട് ഇതുവരെ പറഞ്ഞിട്ടുള്ളത്......എല്ലാം അവനു വേണ്ടി സംസാരിച്ചിരുന്നത് നീയല്ലേ....?? "
അമ്മ എന്നെ തീക്ഷണമായി നോക്കിക്കൊണ്ടു പറഞ്ഞു....വെറുതെ ഒന്ന് ബാക്ക് അടിച്ചു നോക്കിയപ്പോൾ സംഗതി ശെരിയാണ്...ഞാൻ അമ്മയോട് ഒന്നും ഷെയർ ചെയ്യാറില്ല.....
" ഇവൻ പറഞ്ഞറിയേണ്ട കാര്യം മറ്റൊരാൾ പറഞ്ഞു അറിയുന്നതിന്റെ വിഷമം നിങ്ങക്ക് പറഞ്ഞാൽ മനസിലാവൂല.....എനിക്ക് അതിലും സങ്കടം അങ്ങേരോട് കാണിക്കുന്ന സ്നേഹം പോലും ഇവന് എന്നോടില്ലല്ലോ എന്നുള്ളതിലാണ്..."
അമ്മ കണ്ണ് തുടച്ചുകൊണ്ട് ശബരിയോടായി പറഞ്ഞു.....
" എനിക്ക് കോണ്ഫിടെൻസ് ഇല്ലായിരുന്നു , അമ്മയോടെന്നല്ല ഒരാളോടും ഒന്നും പറയാനുള്ള ധൈര്യം എനിക്കില്ല.....അമ്മ എന്നെ വളർത്തിയത് പേടിപ്പിച്ചാണ് , എന്തെങ്കിലും ചെയ്യാൻ അവരെ പേടിക്കണം ,ഇവരെ പേടിക്കണം , പ്രശ്നമുണ്ടായാൽ ആരും സഹായിക്കാൻ പോലുമില്ല ....ഇതൊന്നും അല്ലാതെ വേറൊന്നും കേക്കാത്ത ഞാൻ ഇങ്ങനെയൊന്നുമല്ലാതെ എങ്ങനെ ആവാനാ...??"
സത്യത്തിൽ ഞാൻ പറയുകയല്ലായിരുന്നു ,അലറുകയാണ് ചെയ്തത്....അത് കേട്ട് മഞ്ജിമ വന്നു പേടിച്ചു നിന്നു ...ശബരി സൗണ്ട് കുറക്കാൻ ആംഗ്യം കാണിച്ചു....
" ഓഹോ.....നന്നായി..!! നിങ്ങടെ അച്ഛന് ഇതുതന്നെയായിരുന്നു പ്രശ്നം , അവസാനം ഒന്നും നേരിടാൻ വയ്യാതെ ഇതില്നിന്നൊക്കെ ഒളിച്ചോടി.....ആ സമയത്ത് അങ്ങേരുടെ കൂടെ ജീവനൊടുക്കാതെ നിങ്ങളേം കൂട്ടിപ്പിടിച് ഇപ്പൊ ദേ ഇങ്ങനെ നിന്നു പറയാൻ ആക്കുമ്പോൾ മൂന്ന് നേരം വയർ നിറച്ചു ഭക്ഷണം തരാൻ പറ്റണമെന്നേ വിചാരിച്ചിരുന്നുള്ളു , ധൈര്യം കൂടെ അതിന്റെ കൂടെ ഊട്ടിത്തരണമെന്നു എനിക്ക് അറിയില്ലായിരുന്നു......"
സാരിയുടെ കോന്തലയിൽ മുഖം തുടച്ചു അമ്മ
💬 Comments
View all comments