Chapter Title : കിനാവ് പോലെ 12 [Fireblade] [Climax]
.., എല്ലാവരെയും സാക്ഷിയാക്കി ഞങ്ങൾ വിവാഹിതരായി.......
കുരവയും കെട്ടിമേളവും ,ആൾത്തിരക്കും പൂജയുടെ മണിക്കിലുക്കങ്ങളും ചന്ദനത്തിരിയുടെയും കർപ്പൂരത്തിന്റെയും ഗന്ധവും ചേർന്ന അന്തരീക്ഷത്തിൽ വിറയ്ക്കുന്ന കൈകളും സന്തോഷം നിറഞ്ഞു തുളുമ്പുന്ന മനസുമായി ഞാൻ തുളുമ്പുന്ന കണ്ണുകളിൽ പ്രാർഥന നിറച്ചു നിൽക്കുന്ന അവളെ ഈ പ്രകൃതി സാക്ഷിയാക്കി താലിക്കെട്ടി.......അവളുടെ കൈയിനെ ചേർത്തുപിടിച്ചു അമ്പലത്തിനെ വലം ചുറ്റുമ്പോൾ എന്നോ പതിയെ മറന്നു തുടങ്ങിയ വരികൾ ഞാൻ ഉരുവിട്ടു.....
"എന്താ ഈ ഏട്ടൻ പിറുപിറുക്കണത്...?? "
എന്നോടൊപ്പം നടന്നെത്താൻ ആഞ്ഞ് ശ്രമിക്കുന്ന തിരക്കിലും എന്റെ ഉരുവിടൽ മനസിലാകാതെ അമ്മു ചോദിച്ചു....
" ഒന്നൂല്ല്യ അമ്മുട്ട്യേ , ഞാനെന്റെ പഴേ സ്വപ്നം ഒന്ന് പൊടിതട്ടി അലോയിച്ചതാണ്...."
ഞാൻ അവൾക്കു നേരെ തിരിഞ്ഞു പറഞ്ഞു ....
" അതേതാ എനിക്കറിയാത്ത ഒരു സ്വപ്നം.....??"
അവൾ വിടാനുള്ള ഭാവമില്ല....
" അതൊക്കെ ഞാൻ പറഞ്ഞുതരാം , നമുക്ക് ഈ കോപ്പൊക്കെ അഴിച്ചുവെച്ചു നിന്റെ വീട്ടിൽ പോണം , ന്നിട്ട് ഒന്നൂടി ആ കുളപ്പടവിൽ പോയിരിക്കണം ..."
ഞാൻ അവളോട് പറഞ്ഞപ്പോൾ അവൾ അമ്പരന്നു...
" ഇന്നോ....? അതൊക്കെ നടക്കുമോ...?? "
സംശയത്തോടെ എന്നോട് ചോദിച്ചപ്പോൾ ഞാൻ നടക്കുമെന്ന് തലയാട്ടി....
പിന്നെ ഫോട്ടോയെടുപ്പും ചിരിച്ചുകാണിക്കലും കുശലാന്വേഷണവും ചേർന്ന നീണ്ട സമയം കഴിഞ്ഞു വൈകീട്ട് 7 മണിയോട് കൂടി ഞങ്ങൾ ഫ്രീയായി.....കല്യാണക്കോലമെല്ലാം മാറ്റി കുളിച്ചു റെഡിയായി ഉടനെ വരാമെന്ന് പറഞ്ഞു അധികമാരും കാണാതെ ഞങ്ങൾ അവളുടെ വീട്ടിൽ പോയി....വീട്ടിലുള്ളവരെ അറിയിക്കാതെ പറമ്പിന്റെ പുറകിലൂടെ പാടവരമ്പത്തിറങ്ങി കുളപ്പടവിൽ വന്നിരുന്നു....അല്ലെങ്കിൽ തന്നെ വല്ല്യേ സമ്മതമുണ്ടായിട്ടല്ല കൃപയും കാവ്യയും കല്യാണത്തിന് വന്നത് , അവരുടെ ജീവിതത്തിൽ അച്ഛനും അമ്മയ്ക്കും പ്രാധാന്യം കൊടുക്കാത്തത് പോലെ അമ്മുവിൻറെ ജീവിതത്തിൽ അവരുടെ അഭിപ്രായങ്ങൾക്ക് വിലയില്ലെന്ന് മനസിലാക്കിയതുകൊണ്ടാകണം ......എന്തേലുമാകട്ടെ , ഈ നിമിഷം ഞാൻ ധന്യനാണ് ....ഞങ്ങൾ ഒന്നായത് കണ്ട് പ്രകൃതി നിലവിനാൽ അനുഗ്രഹം ചൊരിഞ്ഞു ആ കുളപ്പടവിനെ സുന്ദരമാക്കിയിരുന്നു....ഇടക്കിടെ അടുക്കലൂടെ പാറിപ്പോകുന്ന മിന്നാമിനുങ്ങിന്റെ സ്വർണ്ണ വെട്ടവും കുളത്തിലെ നിശബ്ദതയുടെ ശാന്തതയും അന്തരീക്ഷവും വല്ലാത്തൊരു അനുഭൂതി തന്നു.......
" ഇനി പറ ഏട്ടാ .....എന്താരുന്നു ആ സ്വപ്നം....?? "
അവൾ എനിക്ക് താഴെയുള്ള
💬 Comments
View all comments