0%

Chapter Title : കിനാവ് പോലെ 12 [Fireblade] [Climax]

Author : Kambikathakal Read All Parts 692
പിൻവാങ്ങൽ .....എന്നാൽ ആറേഴു മാസത്തെ കോഴ്സും കഠിനമായ സ്വപ്രയത്നവും കഴിഞ്ഞു എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അവൾ ഫെഡറൽ ബാങ്കിൽ ക്ലാർക്ക് ആയി കേറി......അവളുടെ വയ്യായ്ക കണക്കിലെടുത്ത് ഞങ്ങളുടെ നാട്ടിൽ നിന്നും വെറും 7 km അകലെയുള്ള ബ്രാഞ്ച് തന്നെ അവൾക്ക് കിട്ടി......നിത്യ b ed എടുത്തുകൊണ്ടിരിക്കുന്നു ...പെങ്ങന്മാർ pg പഠിത്തവുമായി മുന്നോട്ടു നീങ്ങി.... ഞാൻ കടയുടെയും ട്യൂഷൻ സെന്ററിന്റെയും കാര്യങ്ങളിൽ ബിസി ആയി കഴിഞ്ഞുപോന്നു... ഞാനും ശബരിയും പ്ലാൻ ചെയ്തു ഞങ്ങളുടെ പഴയ വീടിനെ ഒന്ന് പരിഷ്കരിക്കാൻ തിരുമാനിച്ചു , കുറച്ചു പൈസ ലോണെടുത്തു ആ വീടിന്റെ പഴമ നിർത്തിക്കൊണ്ട് തന്നെ ചെയ്യാൻ പറ്റുന്നതിന്റെ മാക്സിമം നന്നാക്കി മാറ്റി , വീടിനെ കുറച്ചുകൂടി നീട്ടി ഒരു വായനക്ക് ചേർന്ന മുറിയും , ഉള്ള മുറികളിൽ ബാത്രൂം അറ്റാച്ച് ചെയ്തും ഒരു പുതിയ പഴമയുള്ള വീടായി മാറ്റിയെടുത്തു , പുറകിലേക്ക് കുറച്ചു ഭാഗം മാറ്റി അവിടെ രണ്ടു നിലയിൽ ഒരു ഭാഗം കൂടി എടുത്ത്‌ അതിനെയും വീടിനോടു ചേർത്തു .. ശബരി അവൻറെ പ്രൊഫെഷണൽ ബന്ധങ്ങൾ നന്നായി ഉപയോഗപ്പെടുത്തിയതുകൊണ്ടു എനിക്ക് ചിലവും താരതമ്യേന കുറവായിരുന്നു , ആ കുറച്ചു ദിവസങ്ങൾ അമ്മയും മഞ്ജിമയും ശബരിയുടെ വീട്ടിലാണ്‌ താമസിച്ചത്....പണിയെല്ലാം തീർത്തു വീടിനെ കണ്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി , അമ്മയുടെ എല്ലാ പരാതിയും മാറ്റി എന്നതിനെക്കാൾ എന്നെക്കൊണ്ടും സാധിക്കും എന്നുള്ള തോന്നൽ തന്ന ഫീൽ എന്റെ പൊന്നോ...!! അങ്ങനെ വീടുപണി കഴിഞ്ഞു വീണ്ടും എന്റേതായ തിരക്കുകളിൽ കാലം ഒഴുകിക്കൊണ്ടിരുന്നു......ആ പോക്കിൽ തന്നെ അമ്മുവുമായിട്ടുള്ള എന്റെ കല്യാണവും , നിത്യയുമായിട്ടുള്ള ശബരിയുടെ കല്യാണം തീരുമാനിക്കപ്പെട്ടു....കീർത്തന ഉടനെ കല്യാണം കഴിക്കുന്നില്ലെന്നു കട്ടായം പറഞ്ഞതോടെ അടുത്ത ആൾക്ക് നറുക്ക് വീണതാണ് ...നിശ്ചയം വ്യത്യസ്ത ദിവസ്സങ്ങളിൽ കഴിഞ്ഞെങ്കിലും വിവാഹം ഒരേ ദിവസം ഒരേ പന്തലിൽ നടത്തി....നിശ്ചയം കഴിഞ്ഞ ശേഷം അവളുടെ സമ്മതത്തോടെ ആ മോതിരം ഞാൻ വീട്ടിലെ ഭസ്മക്കൊട്ടയിൽ കൊണ്ടിട്ടു... ഞങ്ങളുടെ പ്രണയത്തിനും ദുഖങ്ങൾക്കും എല്ലാം താങ്ങും തണലുമായി നിന്ന ഞങ്ങളുടെ അമ്പലത്തിലെ മൂർത്തിയെയും ,ഞങ്ങളുടെയെല്ലാം അച്ഛനമ്മാരേയും പെങ്ങന്മാരെയും അതുപോലെ സ്നേഹിതരെയും ഇതിലൊന്നും പെടാത്ത കാവ്യയും കൃപയും

💬 Comments

View all comments