Chapter Title : കിനാവ് പോലെ 12 [Fireblade] [Climax]
എന്നോക്കെ പറയുന്നത് ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നതെന്നു തോന്നുന്നു........അല്ലാത്ത എപ്പളും .....മോൾ , ...... എന്നൊക്കെയുള്ള ഓമനപ്പേരാണ് വിളിക്കാറുള്ളത്.....
" ഓഹ് , അവൾ അങ്ങനെ പോണുണ്ട് , പഠിച്ചു പഠിച്ചു ജീവിക്കാൻ മറക്കുമോന്നുള്ള പേടിയാണ് ഇപ്പൊ....."
അച്ഛൻ നോട്ടം മാറ്റി കുറച്ചു വിഷമത്തോടെ പറഞ്ഞു...
" അവൾ പഠിക്കാൻ പണ്ടേ മിടുക്കിയാണല്ലോ.....അപ്പൊ അക്കാര്യം no പ്രോബ്ലം...ഇങ്ങോട്ട് എപ്പഴ വരാറ്...?? "
അവൻ അതിന്റെ മേലെ ഈ ചോദ്യം ചോദിച്ചു....
" വരാറൊന്നും ഇല്ല മോനെ , വിളി തന്നെ വല്ലപ്പോളും മാത്രം.......ഒരു പ്രായമായാൽ പിന്നെ മക്കൾക്കു അച്ഛനമ്മമാരൊക്കെ അധികപ്പറ്റാവുമായിരിക്കും....."
വിദൂരമായേതോ ദിക്കിലേക്ക് നോക്കി അച്ഛൻ പതിയെ അത് പറയുമ്പോൾ എന്റെയും ശബരിയുടെയും തല താനെ കുനിഞ്ഞു......പറയാൻ പറ്റാത്ത എന്തോ ഒരു വിഷമം നെഞ്ചിൽ കുടുങ്ങിക്കിടന്നു......കൃപയെ ഉദേശിച്ചു
പറഞ്ഞതാണെങ്കിലും എപ്പഴോ ഞങ്ങളും ചെയ്തത് ഇതുതന്നെയല്ലേ എന്ന ചിന്തയായിരുന്നു അതിനു കാരണം....നിത്യ പൂർണ്ണ നിശബ്ദയായി ഇരുന്നു ഞങ്ങളെ മാറി മാറി നോക്കി...
" മക്കളെ.....സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങുമ്പോൾ ചില സമയത്ത് മറ്റുള്ളവരൊന്നും ഇല്ലാതെയും നമുക്ക് മുന്നോട്ടു പോവാൻ പറ്റുമെന്നും അവരൊന്നും യഥാർത്ഥത്തിൽ ആവശ്യം തന്നെയില്ല എന്നെല്ലാം തോന്നും ......സത്യമായിരിക്കും , പക്ഷെ അതുപോലെ നമ്മൾ ചിന്തിക്കേണ്ട മറ്റൊന്ന് അവർക്ക് ചിലപ്പോൾ നമ്മളില്ലാതെ മുന്നോട്ടു പോവാൻ പറ്റില്ലെന്നുള്ളതാണ്.....നമ്മളെ ആവശ്യമുള്ളവർക്കൊപ്പം അവരാഗ്രഹിക്കുന്ന സമയത്ത് ഉണ്ടാകാൻ പറ്റിയാൽ പിന്നീടൊരുകാലത്ത് നമുക്കതിൽ സന്തോഷം തോന്നും.....അത് അറിഞ്ഞിട്ടും ചെയ്യാതിരുന്നാൽ ഈ ജീവിതത്തിൽ മറ്റെന്തൊക്കെ നേടിയാലും മനസുഖം മാത്രം കിട്ടില്ല...."
ഞങ്ങളെ നോക്കി അച്ഛനത് പറയുമ്പോൾ മറുപടി ഇല്ലാതെ ഞങ്ങൾക്ക് അങ്ങേരുടെ മുഖത്തേക്ക് അന്തം വിട്ടു നോക്കാൻ
💬 Comments
View all comments