0%

Chapter Title : കിനാവ് പോലെ 3 [Fireblade]

Author : Kambikathakal Read All Parts 767
...ക്ലാസ്സ്‌ ടൈം ആയതിനാൽ പ്രശ്നമുണ്ടായില്ല ,ഉച്ചവരെ poetry ക്ലാസ്സ്‌ ആയിരുന്നു ... മുൻപ് പറഞ്ഞിരുന്നല്ലോ ഞങ്ങൾ നല്ല പഠിപ്പിസ്റ്റുകളോ എന്നാൽ തീരെ പഠിക്കാത്തവരോ ആയിരുന്നില്ല , ഇതിന്റെ 2 ന് ഇടക്കുള്ള ടൈപ്പ് ആരുന്നു , ഒരു മിഡിൽ ബെഞ്ച്‌ ടീം ...മൊത്തം 62 പേരുള്ളതിൽ 45ഉം പെൺകുട്ടികളാണ്... ക്ലാസ്സിലെ എല്ലാവരോടും അത്യാവശ്യം കമ്പനി ഉണ്ടെങ്കിലും ഞങ്ങൾ പൊതുവേ ഞങ്ങളുടെ ക്ലാസിൽ ഫ്രീ ടൈമിൽ അധികം സമയം ചിലവഴിക്കാറില്ല .
കാരണം രാവിലെ എണീക്കാൻ 2 ആളും മടിയന്മാർ ആയതിനാലും വൈകി പോരുന്നത് കൊണ്ടും ക്ലാസ്സ്‌ തുടങ്ങുവാനാകുമ്പോ മാത്രമേ ഞങ്ങൾ കോളേജിലെത്താറുള്ളു ..ക്ലാസ്സ്‌ ടൈമിൽ സംസാരിക്കാനുള്ള ധൈര്യം കുറവായതുകൊണ്ട് ഉച്ചയ്ക്ക് ഫുഡ് ടൈമിൽ ആണ് പൊതുവേ എല്ലാവരോടും സംസാരിക്കാറുള്ളു ..ഇനി വൈകീട്ട് കുറെ കാലത്തേ ടൈം ടേബിൾ നേരത്തെ ഞാൻ പറഞ്ഞിരുന്നല്ലോ ...അതുകൊണ്ട് തന്നെ ഞങ്ങൾക്ക് ക്ലാസിലുള്ളതിനേക്കാൾ കമ്പനി ക്രിക്കറ്റ്‌ ടീമിലെ പയ്യന്മാരും ആയിട്ടായിരുന്നു ...സ്വഭാവികം !! ഞങ്ങളുടേത് ഒരു ഗവണ്മെന്റ് കോളേജ് ആണ് , ഇവിടെ ലിറ്ററേച്ചർ കൂടാതെ Bba, Bsc, Bcom, പിന്നെ B A ബാക്കിയുള്ള വിഷയങ്ങളും ഉണ്ട് ...അത്യാവശ്യം സൗകര്യമുള്ള ക്യാമ്പസ്സിൽ പൂവാക മരങ്ങളും ,നെല്ലിയും ,ആൽമരവും, പുളിയും എല്ലാം ഉണ്ടായിരുന്നു ..ഇനി കോളേജിൽ നടന്നു വരാനാണെങ്കിൽ ബസ്റ്റാന്റിൽ നിന്നും 1 km ചുറ്റും മരങ്ങൾ നിറഞ്ഞ റോഡും .. ചുരുക്കിപ്പറഞ്ഞാൽ പ്രേമിക്കേണ്ടവർക്കു സൗകര്യപ്രദമായ ഒരിടം .. എന്നെങ്കിലും അവൾ ok പറഞ്ഞാൽ ഇതെല്ലാം ഒന്ന് ആസ്വദിക്കണമെന്നു ഉണ്ടായിരുന്നു ഇനിയിപ്പോ കാര്യമില്ലല്ലോ ..!! ക്ലാസിൽ കുറച്ചു തല്ലിപൊളികൾ ഉണ്ടെങ്കിലും ഞങ്ങളെ അധികം

💬 Comments

View all comments