0%

Chapter Title : കിനാവ് പോലെ 3 [Fireblade]

Author : Kambikathakal Read All Parts 766
" ഇന്നു തൊട്ടു കീർത്തന ,കാർത്തിക എന്നൊക്കെ പറഞ്ഞു സമയം കളയാതെ നമ്മുടെ കാര്യങ്ങൾ നോക്കണം ...പഠിത്തം ,ക്രിക്കറ്റ്‌ ഇത് 2ഉം ചിന്തിച്ചാൽ മതി തല്ക്കാലം ....അതും ക്രിക്കറ്റ്‌ ഈ ശരീരം ഒന്ന് ശെരി ആയിട്ട് നോക്കാം , അകെ ഒരു ഞരമ്പല്ലേ ഉള്ളു അതും കൂടെ കളയണ്ടല്ലോ .." അവന്റെ പുറത്തു ഒരിടി കൊടുത്തു അതിനുള്ള മറുപടി ഞാൻ നൽകി . അണ്ണാറക്കണ്ണനും തന്നാലായത് ...?? പക്ഷെ അതുവരെ ഉണ്ടായിരുന്ന ധൈര്യം ഗേറ്റ് കഴിഞ്ഞപ്പോളേക്കും എനിക്ക് പോയി തുടങ്ങി , വീണ്ടും ആ കാര്യങ്ങൾ മനസിലേക്ക് തികട്ടി വന്നു .. കോപ്പ് , ആ കുരുപ്പിന് ഏത് നേരത്താണോ എല്ലാരുടെം മുന്നിൽന്നു പറയാൻ തോന്നിയത് , ആരും അറിയാതെ വിളിച്ചു പോയി പതുക്കെ പറഞ്ഞാലും മതിയാരുന്നില്ലേ ...ഇതിപ്പോ മനഃപൂർവം എന്നെ നാണംകെടുത്തണം എന്ന് കരുതിയിട്ടുണ്ടാവണം , അവൾക്കെന്താ , കോളേജിലെ സുന്ദരി ,ഞാനോ ..അവളുടെ പിന്നാലെ നടക്കുന്ന നൂറിൽ ഒരാൾ ആവും , എന്ത് പറഞ്ഞാലും കേട്ടോളും എന്ന് അറിയാമായിരിക്കും ... ഞാൻ വീണ്ടും അസ്വസ്ഥനാകുന്നത് ശബരിക്കും മനസിലായി , ബൈക്ക് പാർക്ക്‌ ചെയ്തു ക്ലാസിലേക്കു നടക്കുമ്പോൾ അവൻ പറഞ്ഞു " കളിയാക്കാനും തളർത്താനും ഒരുപാട് ആളുകൾ ഉണ്ടാവും , ഒന്നും കാര്യമാക്കണ്ട ....നീ ചെയ്തത് ഒരു തെറ്റൊന്നും അല്ലല്ലോ ..ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മൈൻഡ് കൊടുക്കണ്ട ..കേട്ടല്ലോ ..??" ഞാൻ മൂളി ....വേറെന്ത് ചെയ്യാൻ ..!! ക്ലാസിൽ കേറി ചെല്ലുമ്പോൾ സമ്മിശ്രമായ വികാരമായിരുന്നു ഓരോരുത്തർക്കും ..ഒന്നിനും കൂടുതൽ ശ്രദ്ധ കൊടുക്കാതെ ഞങ്ങൾ സീറ്റിൽ പോയിരുന്നു

💬 Comments

View all comments