Chapter Title : കിനാവ് പോലെ 3 [Fireblade]
.ഞങ്ങൾ ഫീസ് കൊടുത്തപ്പോൾ ഡോക്ടർ വാങ്ങിയില്ല
" ഇവന്റെ കൂട്ടുകാരുടെൽന്നു ഞാൻ പൈസ വാങ്ങാൻ പറ്റൂല ,ഒന്ന് പോയി തന്നാൽ മതി "
ഞങ്ങൾ അമ്പരന്നു അയാളെ നോക്കിയപ്പോൾ അതേ പുഞ്ചിരിയോടെ പുള്ളി പൊക്കോളാൻ കണ്ണ് കാണിച്ചു പിന്നെ അവർ ഇംഗ്ലീഷിൽ മരുന്നിന്റെ എന്തൊക്കെയോ സംസാരിച്ചോണ്ടിരുന്നപ്പോൾ ഞങ്ങൾ ഇറങ്ങി പുറത്തു നിന്നു ..
എനിക്ക് സത്യത്തിൽ ചിരിയും അമ്പരപ്പും മാറിയിട്ടുണ്ടായിരുന്നില്ല ...ശബരിയും അകെ വണ്ടറടിച്ചു നീക്കുകയായിരുന്നു ..
5 മിനിട്ട് കഴിഞ്ഞപ്പോൾ അയാൾ വന്നു വിളിച്ചു ബുള്ളറ്റിന്റെ അടുത്തേക്ക് കൊണ്ടുപോയി .
മരുന്നുകൾ എടുത്തുതന്നു കഴിക്കണ്ട വിധവും പറഞ്ഞുതന്നു ശേഷം കൈ നീട്ടി പറഞ്ഞു " ഞാൻ അനീഷ് ,ചെർപ്പുളശേരിയാണ് വീട് "
ഞങ്ങൾ ഓരോരുത്തരായി കൈ കൊടുത്തു പരിചയപ്പെട്ടു ..
" താങ്ക്സ് ,മരുന്നിനും ചെയ്ത ഉപകാരത്തിനും " ഞാൻ കൈയിൽ വെച്ചു പറഞ്ഞപ്പോൾ അയാൾ പിന്നെയും ചിരിച്ചു ..
" അതൊന്നും വേണ്ട കൂട്ടുകാരേ ,ഇനി ഇങ്ങനെ ബാഗ് തൂക്കി നടക്കുന്നവരെ കാണുമ്പോൾ നിങ്ങളെ വെറുപ്പിക്കാൻ വരുന്നവരാണെന്നു തോന്നാതിരുന്നാൽ മതി ,ഇതെന്റെ കാർഡ് ആണ് ഇടക്കൊക്കെ വിളിക്കു .. അപ്പൊ പോട്ടെ , പിന്നെ കാണാം ".
അയാൾ വണ്ടിയെടുത്തു പോയി ,കാർഡ് പേഴ്സിൽ എടുത്തുവെച്ചു ശബരിയോട് ഞാൻ ബാക്കി വാങ്ങാനുള്ള മരുന്ന് വാങ്ങി വരാൻ പറഞ്ഞു , അവൻ പോയി വാങ്ങി വന്നു ബൈക്കെടുത്തു...പോകുന്ന വഴി ഞാൻ അവൻ ചോദിച്ചു
" ആളുകളെ നമ്മൾ
ഒറ്റനോട്ടത്തിൽ മനസിലാക്കുന്ന രീതിയാകില്ല പരിചയപ്പെടുമ്പോ ലേ ..??
സത്യത്തിൽ ഞാനും അത് തന്നെ ആലോചിക്കുകയാരുന്നു ,ഞാൻ അവനോടു
💬 Comments
View all comments