Chapter Title : കിനാവ് പോലെ 4 [Fireblade]
കീർത്തനേ ....നായിന്റെ മോളെ .....നിന്റെ കത്തിക്കൽ കഴിഞ്ഞെങ്കിൽ ഞാൻ പറയാം ..ഇതാ നിന്റെ കത്ത് , ഇതിലെ കയ്യക്ഷരം നോക്കെടീ കോപ്പേ ഇത് എഴുതിയത് ഇവനല്ല നിന്റെ ക്ലാസ്‌മേറ്റ് ജിത്തു തന്നെയാണ് ..
നീയെന്താ പറഞ്ഞത് ഇവൻ ഒരു റോങ് ചോയ്സ് ആണെന്നോ ..? അതിനെക്കാളും റോങ് ചോയ്സ് ആരുന്നെടീ അവനു നീ ...
നീ പറഞ്ഞില്ലേ നിന്റെ ഇഷ്ടം , ലക്‌ഷ്യം എന്നൊക്കെ നിനക്ക് ഇതിലും ആദ്യം വേണ്ടിയിരുന്നത് കോമ്മൺസെൻസ് ആയിരുന്നു , കാരണം നിനക്കുള്ള ഒരു കത്ത് നിന്റെ ക്ലാസിലൊരുത്തൻ അതും നീ മുൻപ് പണികൊടുത്ത ഒരുത്തൻ വായിക്കുമ്പോൾ അത് എഴുതിയത് ഇവനാണെന്നു ആ വായിക്കുന്നവർ തന്നെ പറഞ്ഞിട്ടും നീ വിശ്വസിച്ചില്ലേ ....ആ കത്തൊന്നു നോക്കി ജിത്തു എഴുതിയതാണോ എന്ന് നോക്കാൻ നിനക്ക് വളരെ എളുപ്പമായിരുന്നു , അതിനു ശ്രമിക്കാതെ പരിചയം പോലുമില്ലാത്ത ഒരുത്തൻ പിന്നാലെ നടന്നു എന്ന് കരുതി ചെയ്തത് ഇവനാണെന്നു ഉറപ്പിച്ചത് ഒരു തെറ്റ് ..., പിന്നെ രണ്ടാമത്തെ തെറ്റ്- ഞങ്ങടെ ക്ലാസിലും ഉണ്ടാരുന്ന് കൊറേ പെൺപിള്ളേർ ,കഴിഞ്ഞ 2 വർഷായിട്ട് കൂടെ പഠിക്കുന്ന ഇവനെപ്പറ്റി അവരോടു ചോദിച്ചിരുന്നെങ്കിൽ അവർ പറഞ്ഞുതരുമായിരുന്നല്ലോ ഇവൻ അങ്ങനെ ചെയ്യുന്ന ടൈപ്പ് ആണോന്നു ..പെൺപിള്ളേരെ മനസിലാക്കാൻ എടുക്കുന്നത്ര ടൈമ് എന്തായാലും ആൺകുട്ടികളെ മനസിലാക്കാൻ വേണ്ട ..അതോണ്ടാണ് പറഞ്ഞത് നിനക്ക് അത്യാവശ്യം വേണ്ടിയിരുന്നത് സാമാന്യബോധമാണ് ... ചെയ്യാത്തൊരു കാര്യത്തിന് കുറ്റവാളി ആവേണ്ടിവരുന്നത് അത്ര സുഖമുള്ള കാര്യല്ല , അത് നിനക്ക് അങ്ങനൊരു അവസ്ഥ വരുമ്പോളെ മനസിലാകൂ ...
എല്ലാവരെയും ഒരുപോലെ അളക്കരുത് ..."അവളോട് ഇത്രയും പറഞ്ഞു എന്റെ
💬 Comments
View all comments