Chapter Title : കിനാവ് പോലെ 4 [Fireblade]
എന്നെപോലുള്ളവർക്കു അർഹതയില്ലെന്ന് എനിക്കറിയാത്ത കാര്യമായിരുന്നു , അത് പറഞ്ഞുതന്നതിനും ഒരുപാട് നന്ദി ...അപ്പൊ ശെരി , പോട്ടെ .."
ഞാൻ ഒരു ചെറുചിരിയോടെ കൈകൂപ്പിക്കൊണ്ടാണ് അവളോട് അതൊക്കെ പറഞ്ഞത് ....അത്ര കുറച്ചേ പറഞ്ഞുള്ളൂവെങ്കിലും അതിൽത്തന്നെ ഞാൻ ഹാപ്പി ആയിരുന്നു ..
എനിക്കെന്തോ അവൾ അത്രേം എന്നെ പരിഹസിച്ചിട്ടും ഒന്നും തോന്നിയില്ല ....അവൾ പറഞ്ഞ ഒറ്റ കാര്യവും സാധാരണപോലെ എന്റെ മനസിനെ ബാധിച്ചില്ല , സ്വപ്നത്തിൽ എന്റെ കൈകോർത്തു ദൂരേക്ക് നടക്കുന്ന ആ പെൺകുട്ടി ഇവളുമായി വിദൂരഛായ പോലുമില്ലെന്ന വലിയ കണ്ടെത്തൽ ആയിരുന്നു ആ സമയമത്രയും ഞാൻ ആലോചിച്ചുകൊണ്ടിരുന്നത് ...." ഇനി അവൾക്കു നിന്നോടെങ്ങാനും പ്രേമമാകുമോ "
ശബരി കൃത്രിമ ദേഷ്യത്തിൽ എന്നെ നോക്കി .
" ന്റെ പൊന്നോ എനിക്ക് വേണ്ട , അതിലും ഭേദം കുളത്തിൽ ചാടി നീന്തൽ പഠിക്കണതാണ് .." ഞാൻ തിരിച്ചും പറഞ്ഞു ..
അങ്ങനെ 48 മണിക്കൂർ കൊണ്ട് എന്നെ ഉലച്ച വലിയൊരു പ്രശ്നം പരിഹാരമായി ..എന്നത്തേയും പോലെ അത് പരിഹരിക്കാനും ശബരി തന്നെ മുന്നിൽ നിക്കേണ്ടിവന്നു....നൻപൻ ടാ ...!!!
അവിടത്തെ അങ്കം കഴിഞ്ഞു പതിവുപോലെ ഗ്രൗണ്ടിലേക്ക് നടന്നു ...ഞാൻ ഫിറ്റ് അല്ലാത്തത് കൊണ്ട് ഇന്നും കൂടെ ഇറങ്ങേണ്ടന്നു കരുതി ..രാവിലത്തെ സ്‌ട്രെയിൻ കൊണ്ടുള്ള കൊളുത്തിപ്പിടുത്തം ഇപ്പോളുമുണ്ട് ..ശബരി ഡ്രെസ്സെല്ലാം മാറ്റി ചെറിയ വാം അപ് ചെയ്തു നെറ്റ്സിലേക്കു പോയി , കളിക്കാനുള്ള ഓരോരുത്തരും എന്നോട് കുശലം ചോദിച്ചു പ്രാക്ടിസിനു ഇറങ്ങി ..ഞാൻ സ്ഥിരം ഇരിക്കുന്ന സ്റ്റെപ്പിന്റെ മുകളിലെ പുല്ലിൽ മലര്ന്നു കിടന്നു കണ്ണടച്ചു ., പിന്നെ ശബരി വന്നു വിളിച്ചപ്പോളാണ്
💬 Comments
View all comments