0%

Chapter Title : കിനാവ് പോലെ 4 [Fireblade]

Author : Kambikathakal Read All Parts 1.1K
എണീറ്റത് ഒരു ചെറുമയക്കം കിട്ടിയതിനാൽ നല്ല ഉന്മേഷം തോന്നി.. പ്രശ്നമെല്ലാം സോൾവ്‌ ആയെങ്കിലും ജിത്തുവിനെന്തോ ഞങ്ങളെ ഫേസ് ചെയ്യാൻ മടിയുള്ളപോലെ തോന്നി , ആദ്യത്തെപോലെ അടുത്തേക്ക് ഒരുപാട് വരാനോ സംസാരിക്കാനോ അവൻ ശ്രമിച്ചില്ല ..ഞാനും അതിനു വലിയ മൈൻഡ് കൊടുക്കാൻ നിന്നില്ല ...ശത്രുക്കളേക്കാൾ തിരിച്ചടികൾ പ്രതീക്ഷിക്കേണ്ടത് മിത്രങ്ങളിൽ നിന്നു തന്നെയാണ്, ഇതൊരു സാമ്പിൾ ദൈവം തന്നതായിരിക്കും ... " ഇന്നു പോകുമ്പോ നമുക്ക് ചിക്കൻ വാങ്ങണം , നീയിന്നു വീട്ടിൽന്നു കഴിച്ചാമതി .." ശബരി പറഞ്ഞു , ചിക്കന്റെ കാര്യം കേട്ടപ്പോൾ തന്നെ ഞാനതു ഉറപ്പിച്ചിരുന്നു , അവന്റെ അമ്മയുടെ ചിക്കെൻ കറി വേറെ ലെവലാണ് .സംഗതി മെലിഞ്ഞിട്ടാണെങ്കിലും ഞാൻ നല്ല പോളിങ്ങാണ് ..അവനും നന്നായി കഴിക്കും ..ഇന്നിപ്പോ ചിക്കനും കൂടി ഉള്ളതുകൊണ്ട് തകർക്കും .. പോകുന്ന വഴി പറഞ്ഞതുപോലെ ചിക്കെനും വാങ്ങി ഞങ്ങൾ തിരിച്ചു , എല്ലാം ഒന്ന് കരക്കടിഞ്ഞത്കൊണ്ട് രണ്ടുപേരും ഹാപ്പി ആയിരുന്നു .. " അപ്പൊ ഇന്നു തന്നെ തുടങ്ങിയാലോ മ്മടെ നീന്തൽ പഠിത്തം ...??? അവൻ ചോദിച്ചു . " ഇന്നു തന്നെ വേണോ ...പനി മാറീട്ടില്ല .." ഞാൻ പേടിയെ തല്ക്കാലം പനി വെച്ചു മൂടി .... എന്തായാലും 2 ദിവസം കഴിഞ്ഞു പഠിക്കാൻ തുടങ്ങാമെന്ന് തീരുമാനമായി .. പിറ്റേന്ന് ശനിയാഴ്ചയായിരുന്നു , രാവിലേ പത്രമിടാൻ പോയി , അന്നും കൂടെ പോയതോടെ ഇടാനുള്ള വീടുകൾ ഓരോന്നും മനസിലായി ..തലേ ദിവസത്തേക്കാൾ ആയാസകരമായിരുന്നു ഇന്നത്തെ. സൈക്കിളുമായി ഒന്നുകൂടി അടുത്തു , അതിനെക്കാൾ ഭാഗ്യമായത് ജാഫർ പിറ്റേ ദിവസം കൂടി അവിടെയുണ്ടെന്നും

💬 Comments

View all comments