0%

Chapter Title : കിനാവ് പോലെ 4 [Fireblade]

Author : Kambikathakal Read All Parts 584
വേണ്ട മാറ്റങ്ങൾ വരുത്തണം ..നാളെ ഇനി എന്തൊക്കെയാണാവോ ...കോളേജ് ഓരോ ദിവസവും ഓരോ അവസ്ഥയിലാണ് നടന്നുകൊണ്ടിരിക്കുന്നത് ...എത്ര വേഗമാണ് ദിവസങ്ങൾ കൊഴിഞ്ഞുപോകുന്നത് .ജീവിതം ഒഴുകുന്നത്‌ ശെരിയായ രീതിയിലാണോ അല്ലേ എന്നുള്ളതിൽ മാത്രമാണ് സംശയം .. അമ്മ വിളക്ക് വെച്ചതും യാന്ത്രികമായി തൊഴുതു വീണ്ടും ചിന്തകളിൽ ചിലവഴിച്ചു , അനിയത്തി നാമം ജപിച്ചതും മറ്റേതോ ലോകത്തിൽ നിന്നാണ് ഞാൻ കേട്ടത് . ...
എനിക്കിഷ്ടമാണ് ഇങ്ങനെ ഏകാന്തമായി ഇരിക്കുന്നത് , എല്ലാവരിലുമുള്ള ചില ഭ്രാന്തൻ ചിന്തകളിൽ മനസിനെ അങ്ങനെ അലയാൻ വിട്ടു സ്വതന്ത്രനായി സമയം കഴിക്കുന്നത്‌ രസകരമാണ് .. അവനവന്റെ സ്വഭാവത്തിന്റെ പോസിറ്റീവും നെഗറ്റീവും ആയ കാര്യങ്ങൾ നമ്മൾ സ്വയം തിരിച്ചറിയുന്നത് ജീവിതത്തിൽ നല്ലതാണ് , അങ്ങനെ വരുമ്പോൾ അകന്നു നിൽക്കേണ്ടതിൽ നിന്നും അകന്നുനിൽക്കാനും അടുത്തു വേണ്ടതിനെ കൂട്ടിപിടിക്കാനും സാധിക്കുകയുള്ളു എന്നാണ് എന്റെ വിശ്വാസം ..എപ്പോഴോ ഞാൻ എന്റെ നെഗറ്റിവിറ്റി മറന്നുപോയതാണ് കീർത്തനയുടെ കാര്യത്തിൽ സംഭവിച്ച പിഴവിന്റെ കാരണം ... ഒരിക്കൽ ഇങ്ങനൊരു ഏകാന്തതക്കിടയിലാണ് വീട്ടിലെ പഴയ പുസ്തകങ്ങൾക്കിടയിൽ നിന്നും അകാലത്തിൽ മരണത്തെ വരിച്ച നന്ദിത k s എന്നൊരു കവിയത്രി യുടെ ' നന്ദിതയുടെ കവിതകൾ ' വായിക്കാനിടയായത് ..സ്വതവേ ദുര്ബലഹൃദയനും സെൻസിറ്റിവും ആയ എന്റെ മനസിനെ പിടിച്ചുകുലുക്കാൻ പാകത്തിൽ സങ്കീർണമായ കവിതാശകലങ്ങളായിരുന്നു അവരുടേത് ..ആരും അറിയാതെ സ്വന്തം ഡയറിക്കുറിപ്പിൽ സൂക്ഷിച്ച ആ കുത്തിക്കുറിക്കലുകളിലെല്ലാം മരണത്തെ ആഴത്തിൽ സ്നേഹിച്ചവളുടെ വേദനകളായിരുന്നു ..ഒടുവിൽ മറ്റൊരാളോടും ഒരു യാത്രപോലും പറയാതെ അതേ കാമുകനെ വരിച്ച നന്ദിത , ശേഷം അവരെ അറിയാനായി അവരെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ശേഖരിച്ചു വായിച്ചു ...ആ നനുത്ത അക്ഷരങ്ങളിലൂടെ മാത്രം അറിഞ്ഞ എനിക്ക് പോലും നികത്താനാവാത്ത വിടവ് സൃഷ്‌ടിച്ച അനുഭവമായിരുന്നു അവരുടെ ജീവിതം .. ഒടുവിൽ എന്റെ ഏകാന്തതയുടെ അവസാനങ്ങളിൽ അങ്ങനൊരു കൊഴിഞ്ഞുപോക്ക് ഞാൻ സ്വപ്നം കണ്ടിരുന്നു ...അങ്ങനെ മനസിന്‌ കടിഞ്ഞാണില്ലാത്ത എന്റെ അവസ്ഥയെക്കുറിച്ചു ഞാൻ മുന്പും പറഞ്ഞിട്ടുണ്ടല്ലോ . ഇന്നത്തെ ഏകാന്തതക്ക് അവസാനം കുറിച്ചത് കൊതുകുകളുടെ എണ്ണം കൂടിയപ്പോളാണ് ...ഒരു മയവുമില്ലാത്ത അവറ്റയുടെ കുത്ത് സഹിക്കാതെ വന്നപ്പോൾ ഞാൻ മെല്ലെ എണീറ്റു ...എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാകാത്ത

💬 Comments

View all comments