Chapter Title : കിനാവ് പോലെ 5 [Fireblade]
തേടി നടക്കുന്ന സാന്റിയാഗോ ഇന്നുള്ള ഒന്നിലും തൃപ്തരല്ലാതെ വേറെ കരണമറിയാത്ത എന്തിനൊക്കെയോ ഓടിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗത്തിന്റെ പ്രധിനിധി ആണെന്ന് എനിക്ക് തോന്നി ..ആ കഥയെ അടിസ്ഥാനമാക്കിയുള്ള എന്റെ വിശകലനം ഞാൻ ഇംഗ്ലീഷിൽ തന്നെ എഴുതി ഉദയൻ സാറിനെ കാണിച്ചു , അത് അങ്ങേർക്കു ഒരുപാട് സന്തോഷമായി , ഇനി എഴുതുമ്പോൾ പാലിക്കേണ്ട ചിട്ടകളെപ്പറ്റി പുള്ളി ഒരുപാട് പറഞ്ഞുതന്നു ..ഒരിക്കൽപുള്ളിയുടെ വീട്ടിൽ ചെല്ലാൻ വേണ്ടി പറഞ്ഞിട്ടുണ്ട് ...
പത്രമിടാൻ തുടങ്ങിയിട്ട് ഇപ്പൊ 1 മാസമായി ..ഇന്നോ നാളെയോ സാലറി കിട്ടുമെന്ന് ശിവേട്ടൻ പറഞ്ഞിരുന്നു ...ജോലിയുടെ ആദ്യദിവസത്തെ പോലെത്തന്നെ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതറിഞ്ഞത് മുതൽ സന്തോഷം കൊണ്ട് മനസ് നിറഞ്ഞു , കോളേജിലോ ,പ്രാക്ടിസിലോ ഒന്നും അന്ന് എനിക്ക് പൂർണമായ ശ്രദ്ധ ഉണ്ടായിരുന്നില്ല , എല്ലാം ഞാൻ ആദ്യമായി വാങ്ങുന്ന എന്റെ സാലറിയെപറ്റി മാത്രമായിരുന്നു ..
അന്ന് ആൽത്തറയിൽ പോകാൻ ഞങ്ങൾക്ക് വലിയ ആവേശമായിരുന്നു , എന്നെപോലെ ശബരിയും ആ ഒരു നിമിഷം കാത്തിരിക്കുകയായിരുന്നു ..അവസാനം ശിവേട്ടൻ വന്നു അമ്പലത്തിന്റെ അരികിലേക്ക് മാറ്റി നിർത്തി എനിക്കെന്റെ ആദ്യ ശമ്പളം കയ്യിൽ വെച്ചു തന്നു ...സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ ഞാൻ ശബ്ദമില്ലാതെ കരഞ്ഞു പോയി , പുള്ളിയുടെ കാൽ തൊട്ട് ഞാൻ വന്ദിച്ചാണ് പൈസ വാങ്ങിയത് ...
" എണ്ണിനോക്കെടാ , കുറവാണോ കൂടുതലാണോ എന്നൊക്കെ അറിയണ്ടേ ..?? "
പുള്ളി പുറത്തുതട്ടികൊണ്ടു പറഞ്ഞു ..
" ഏയ് ,അതൊന്നും വേണ്ട , നിങ്ങൾ എന്നെ പറ്റിക്കൂലെന്നു എനിക്കറിയാലോ .."
ഞാൻ പുറംകൈ കൊണ്ട് കണ്ണുതുടച്ചു മറുപടി കൊടുത്തു ..
"
💬 Comments
View all comments