Chapter Title : കിനാവ് പോലെ 5 [Fireblade]
അങ്ങനെയല്ല , പൈസ ആരു തരുമ്പോളും എണ്ണി വാങ്ങണം , അത് സാലറി ആയാലും ,നിന്നെ ഏൽപ്പിക്കുന്ന കാര്യത്തിനുള്ളതാണേലും നമ്മുടെ കയ്യിൽ ഉള്ള പൈസയുടെ കണക്കു നമ്മടേൽ ഉണ്ടാവണം ..ഉം , എണ്ണിനോക്കി പറ ..."
പുള്ളി വിടാനുള്ള ഭാവമില്ല , ഞാൻ പൈസയെടുത്തു ശബരിയുടെ കയ്യിൽ കൊടുത്ത് എണ്ണാൻ പറഞ്ഞു ...അവൻ അകെ അമ്പരന്നു ,ശേഷം എണ്ണി അയ്യായിരം രൂപ ...ജാഫറിന് 4200 ഉണ്ടായിരുന്നുള്ളു ഇത് 5000 ഉണ്ടല്ലോ ....ഞാൻ സംശയത്തിൽ ശിവേട്ടനെ നോക്കി ..
" നീ അന്തം വിടണ്ട ,ജാഫറിന് ഈ മാസം മുതൽ കൊടുക്കാൻ കരുതിയിരുന്ന ശമ്പളമാണ് , നിനക്കാണ് യോഗം , പിന്നെ ഞാൻ വിചാരിച്ചതിലും നന്നായി നീ കാര്യങ്ങൾ ചെയ്യുന്നുണ്ടല്ലോ ...ഇനി സ്വന്തം കാലിൽ നിന്നു തുടങ്ങാം ..ഇതൊരു തുടക്കമാകും നീ നോക്കിക്കോ .."
ശിവേട്ടൻ വീണ്ടും അനുഗ്രഹിച്ചു , പിന്നെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു പോയി ...എനിക്ക് സന്തോഷം സഹിക്കാൻ വയ്യാത്ത അവസ്ഥയായി , ആകെയൊരു പരവേശം ...
" നാളെത്തന്നെ പോയി അമ്മയ്ക്കും ചിന്നുവിനും ഡ്രസ്സ് എടുത്താലോ ..?? "
ഞാൻ ശബരിയോട് ചോദിച്ചു ..
" കോപ്പെടുത്തോ മൈരേ , നീ ഈ പൈസയെടുത്തു നിന്റെ അമ്മേന്റെ കയ്യിൽ കൊടുക്ക് , ആവശ്യമുള്ള സാധനം വാങ്ങിച്ചോളാൻ പറ , അത്യാവശ്യം വേണ്ടത് ഡ്രസ്സ് ആണോ അതോ വേറെ എന്തെങ്കിലുമാണോന്ന് അവർ പറയും അത് വാങ്ങാൻ നോക്ക് .. നിനക്കായിട്ട് ഒരു 1000 രൂപ തിരിച്ചു വാങ്ങി കയ്യിൽ വെച്ചോ , ആവശ്യം വരുമ്പോൾ ചോദിക്കണ്ടല്ലോ
💬 Comments
View all comments