0%

Chapter Title : കിനാവ് പോലെ 5 [Fireblade]

Author : Kambikathakal Read All Parts 585
അക്കാഡമിയിൽ ചേർന്ന ഫീലാണ് നല്കിയത് .. അന്ന് പ്രാക്റ്റീസ് കഴിഞ്ഞു പോകുന്നവഴിക്ക് ഞങ്ങൾ ചിക്കനും കുറച്ചു പത്തിരിയും വാങ്ങി പോയി , സാലറി കിട്ടിയതല്ലേ അവരെ ഞെട്ടിക്കാൻ വേണ്ടി കിട്ടിയ അവസരമല്ലേ ....വീട്ടിൽ പോയി ഞങ്ങൾ 2 ഉം ചേർന്ന് തന്നെ ചിക്കൻ കഴുകി വൃത്തിയാക്കി , ഫുഡ് എല്ലാർക്കും കൂടി എന്റെ വീട്ടിൽ നിന്നും കഴിക്കാമെന്ന് ശബരിയുടെ വീട്ടിലും അറിയിച്ചു ..അമ്മയുടെ സ്പെഷ്യൽ ചിക്കൻ ഫ്രൈ യുടെ കൂടെ പത്തിരിയും പിന്നെ ചോറും , 2 വീട്ടിലും ഉണ്ടാക്കിവെച്ചിട്ടുള്ള ഉപ്പേരിയും മറ്റും ചേർന്നൊരു ചെറിയ വൻ പാർട്ടി ...അമ്മമാർക്കൊപ്പം ചിക്കൻ ഉണ്ടാക്കാൻ ഞങ്ങളുടെ സഹകരണവും , പതിവില്ലാതെ ഞങ്ങളുടെ പ്രകടനം കണ്ടു അന്തം വിട്ട് ഞങ്ങളുടെ രണ്ടു പെങ്ങന്മാരും എല്ലാം ചേർന്നപ്പോൾ ശെരിക്കും ഒരു സന്തോഷരാവ് തന്നെ ആയിമാറി ..അന്ന് ചിരിച്ചും കളിച്ചും കളിയാക്കിയും ആ സമയം കഴിഞ്ഞപ്പോൾ ഒരു ഉത്സവം കഴിഞ്ഞ പ്രതീതിയായിപ്പോയി ...അന്ന് രാത്രി എന്റെ കിടക്കയിൽ നീണ്ടുനിവർന്നു കിടക്കുമ്പോൾ എന്റെയുള്ളിൽ നിറഞ്ഞുനിന്നത് അഭിമാനമായിരുന്നു ....ഒരു മാസം ഞാനെടുത്ത എല്ലാ അധ്വാനങ്ങളും ഈ ഒരു നിമിഷത്തിൽ ഞാനനുഭവിക്കുന്ന സന്തോഷത്തിലേക്ക് എത്തിച്ചേർന്നപോലെയൊരു തോന്നൽ ...അന്നെന്റെ ഉറക്കം ഒരുപക്ഷേ അഭിമാനത്തിലുള്ള പുഞ്ചിരി നിറഞ്ഞുനിന്ന ഒന്നായിരിക്കും ...
രണ്ടു ദിവസങ്ങൾക്കിപ്പുറമാണ് ശബരിയുടെ ചാൻസ് ആയതു , പതിവ് കലാപരിപാടികൾക്ക് ശേഷം പ്രാക്റ്റീസ് തുടങ്ങി ...പക്ഷെ പതിവിൽ നിന്നും വ്യത്യസ്തമായി അവനു കുറച്ചു ടെൻഷൻ ഉള്ളപോലെ തോന്നി ...അവനെതിരെ ഒരു ഓവർ ബോൾ ചെയ്യാനുള്ളത് ഞാനായിരുന്നു ..എന്തോ ഞാൻ ചെയ്യുന്നില്ലെന്നു കോച്ചിനോട് പറഞ്ഞു ഒഴിഞ്ഞു ,പകരം അടുത്ത ബാറ്റസ്മാന് എറിയാനുള്ള അനുവാദം വാങ്ങി ...ശബരി ബോളുകൾ വലിയ കുഴപ്പമില്ലാതെ നേരിട്ടു , ഡിഫെൻഡിങ് മാത്രമേ അവനു കുറച്ചു പ്രയാസം വന്നുള്ളൂ , ഓരോ ഷോട്ടിലുമുള്ള ഹെഡ് ബാലൻസ് , ഫൂട്ട് വർക്ക് , ഹാൻഡ്‌ പൊസിഷൻ ഒക്കെ കോച്ച് സൂക്ഷമായി വീക്ഷിക്കുന്നുണ്ടായിരുന്നു ,അതെല്ലാം ആ ഡയറിയിൽ കുറിച്ച് വെച്ചു അടുത്തയാളെ വിളിച്ചു ... എന്റെ ബോളിങ് അത്ര മികച്ചതായിരുന്നില്ല , അങ്ങേര് പറഞ്ഞ ലെങ്ങ്ത് വെച്ചു എല്ലാം എറിയാൻ പറ്റിയില്ല , എങ്കിലും മോശമെന്ന് പറയാനും ഇല്ലാത്ത രീതിയിൽ അത് തീർന്നുകിട്ടി ...3 ഓവർ മൊത്തത്തിൽ ചെയ്യാനുള്ള അവസരം കിട്ടി .., പണ്ടത്തേതിൽ നിന്നുള്ള പ്രധാന മാറ്റം 3 ഓവർ എറിഞ്ഞിട്ടും വലിയ ക്ഷീണമൊന്നും ഉണ്ടായില്ല എന്നതാണ് ....പണ്ടത്തെ അവസ്ഥയിൽ 5 റൌണ്ട്

💬 Comments

View all comments