Chapter Title : കിനാവ് പോലെ 5 [Fireblade]
പണിയായിപ്പോയി ...ഈ വീട്ടിലേക്കു ആവശ്യമുള്ളത് എല്ലാം കൂടെ വാങ്ങുവാൻ ഇപ്പൊ കിട്ടിയതിന്റെ 10 മടങ്ങെങ്കിലും വേണ്ടി വരും കാരണം ഒരു മിക്സിയും , പഴയ ടീവിയും , മോട്ടറും ,2 ഫാനും ഒഴിച്ച് മറ്റൊന്നും വീട്ടിലില്ല ..ഞങ്ങടെ വീട് കോൺക്രീറ്റ് ആണെങ്കിലും മുൻഭാഗം മാത്രമേ തേപ്പ്പണി ചെയ്തിട്ടുള്ളൂ ..ചെയ്യാനാണെങ്കിൽ ഒരുപാട് ഉണ്ടല്ലോ ദൈവമേ ..!! ഇന്നുവരെ ഇതിനെപ്പറ്റിയൊന്നും ഞാൻ ചിന്തിച്ചില്ല എന്നത് എന്നെ ലജ്ജിപ്പിച്ചു ....
കൂടുതൽ ആലോചിച്ചു തലപുകക്കാൻ ഞാൻ പിന്നെ കൂട്ടാക്കിയില്ല , നേരത്തെ എണീക്കണ്ടതല്ലേ ..കിടന്നു സുഖമായി ഉറങ്ങി ..പിറ്റേന്നും പത്രമൊക്കെ ഇടുമ്പോളും ചിന്ത ഇതുതന്നെ ആയിരുന്നു ..എങ്ങനെ എവിടെനിന്നും തുടങ്ങണം എന്നതാണ് കൺഫ്യൂഷൻ ...ശബരിയോട് ചോദിച്ചു തിരുമാനിക്കാം എന്ന് മനസ്സിൽ കരുതി.....അങ്ങനെ ജോലി കഴിഞ്ഞു വീട്ടിലെത്തി , പതിവ് വിശ്രമത്തിനു നിൽക്കാതെ ഞാൻ ശബരിയുടെ വീട്ടിലേക്കു ഓടി , അവന്റെ അച്ഛൻ ചെടിക്ക് നനക്കുന്നുണ്ട് ,മുകളിലാണ് അവന്റെ റൂം ,ചെല്ലുമ്പോൾ ഫാനൊക്കെ ഹൈ സ്പീഡിൽ ഇട്ടു ചെങ്ങായ് നല്ല ഉറക്കത്തിലായിരുന്നു...
എണീപ്പിക്കൽ നിര്ബന്ധമായോണ്ട് ഒന്നും നോക്കിയില്ല ഉറക്കെ വിളിച്ചു അവന്റെ ഉറക്കം ഞാൻ നശിപ്പിച്ചു , എണീറ്റപ്പോൾ എന്നെ കണ്ടു അവനു കുരുപൊട്ടി ...
" എന്താടാ മൈ ** രാവിലെത്തന്നെ കിടന്നു തൊള്ള കീറണത് ....?? "
കണ്ണ് തിരുമ്മിക്കൊണ്ട് പാതി എണീറ്റു അവൻ ചോദിച്ചു ...
"നീ ഒന്ന് എണീറ്റെ , എനിക്ക് സംസാരിക്കാനുണ്ട് ..."
ഞാൻ സീരിയസ് ആയി പറഞ്ഞപ്പോ അവൻ എണീറ്റു ബ്രഷ് ചെയ്യാൻ തുടങ്ങി .ഞാൻ പൈസ കയ്യിൽ കൊടുത്തത് മുതൽ നടന്ന കാര്യങ്ങൾ
💬 Comments
View all comments