Chapter Title : കിനാവ് പോലെ 5 [Fireblade]
വള്ളിപുള്ളി തെറ്റാതെ പറഞ്ഞുകൊടുത്തു ..
" ആവശ്യം നോക്കുമ്പോൾ എല്ലാം ആവശ്യമല്ലേടോ ...ഇതിപ്പോ ഞാൻ എന്ത് വെച്ചു തുടങ്ങണം എന്നറിയാതെ അന്തം വിട്ടിരിക്കയാണ് ..നിനക്കെന്തെങ്കിലും ഐഡിയ തോന്നുന്നുണ്ടോ ..?? "ഞാൻ പ്രതീക്ഷയോടെ അവനെ നോക്കി എന്റെ സങ്കടം പറഞ്ഞു ..
അവൻ വാ കഴുകി വന്നു ...
" ഞാൻ ആലോചിക്കട്ടെടാ , നമുക്ക് എന്തെങ്കിലും വഴി ഉണ്ടാക്കാം .."
അവൻ കാര്യമേറ്റപ്പോ എനിക്ക് സമാധാനമായി ...ആ സമാധാനത്തിൽ അവിടെ അവന്റെകൂടെ ഇരുന്ന് ഒരു കുറ്റി പുട്ടും കറിയും കേറ്റിയാണ് തിരിച്ചുപോന്നത് ..വീട്ടിൽ വന്നു റെഡിയായി അധികം വൈകാതെ കോളേജിലേക്ക് തിരിച്ചു ...പോകുന്ന വഴിക്കാണ് ശബരി ഒരു വമ്പൻ പ്ലാൻ എന്നോട് പറഞ്ഞത് ...
" നമുക്ക് ഒറ്റയടിക്ക് ഒരു മലമറിക്കൽ നടക്കില്ല , പകരം കുറച്ചു വെയിറ്റ് ചെയ്തു ഒരു പരിപാടി പ്ലാൻ ചെയ്യാം ...നീ ksfe യേ പറ്റി കേട്ടിട്ടുണ്ടോ ...?? "
ഞാൻ തലയാട്ടി ,
"അത് ഒരു ബാങ്ക് പോലത്തെ സംഭവമല്ലേ , അതിലെന്താ ...?? "
" അത് സർക്കാർ അധിഷ്ഠിതമായ ഒരു ഫിനാൻസ് സെറ്റ് അപ്പ് ആണ് , അവിടെ ചിട്ടി പരിപാടി ഉണ്ട് , അതിനു 2500 രൂപയൊക്കെ മാസ അടവുള്ള ചെറിയ ചിട്ടിയുണ്ടെന്നു അച്ഛൻ പറഞ്ഞു ,40 മാസം അടവ് വരും 1 ലക്ഷം രൂപ കിട്ടും ..നീ അതിനൊന്നു ചേർന്നോ കുറച്ചു കാലമെടുത്താലും കിട്ടുമ്പോൾ വീട്ടിലേക്കു കാര്യമായിട്ടെന്തെങ്കിലും ചെയ്യാലോ ...അത് ok അല്ലേ ..??"
കോളേജിലേക്ക് കേറുന്ന സമയത്താണ് ഇത് പറഞ്ഞു തീർന്നത് ,
💬 Comments
View all comments