0%

Chapter Title : കിനാവ് പോലെ 5 [Fireblade]

Author : Kambikathakal Read All Parts 1.2K
യെസ് ,അപ്പൊ അതും ഫിക്സ് ..!!! ഉച്ചയ്ക്ക് ഫുഡ്‌ കഴിക്കുമ്പോൾ പ്ലാൻ അവനോടു പറഞ്ഞു , അത് വേണോ എന്നായിരുന്നു അവന്റെ ഡൌട്ട് .. " നമുക്ക് വീട്ടിലേക്കു വാങ്ങാം , അതാകുമ്പോൾ നല്ലോണം വാങ്ങി ഇഷ്ടം പോലെ കഴിക്കാലോ ...ഹോട്ടലിൽ മുടിഞ്ഞ ബിൽ ആവും , ഇതാകുമ്പോ നോ പ്രോബ്ലം .."
അവൻ കട്ടായം പറഞ്ഞപ്പോ ഞാൻ അത് സമ്മതിച്ചു , അത് പിന്നെ അങ്ങനെയല്ലേ വരൂ ..അവൻ പക്വമായ തീരുമാനങ്ങളെ എപ്പോളും എടുക്കാറുള്ളു .. വൈകീട്ട് പ്രാക്ടിസിനു പോയി , ആദ്യം പതിവ് പരിപാടി 5 റൌണ്ട് ഓട്ടം , പിന്നെ കുറച്ചു വാം അപ്പ് എക്‌സസൈസ്‌ ...പ്രതീക്ഷിക്കാത്ത സമയത്ത് കോച്ച് വരിവരിയാക്കി നിർത്തി ..അന്ന് കോച്ചിനോപ്പം ഒരാൾ കൂടി ഉണ്ടായിരുന്നു .. " എല്ലാവരും ബാറ്റ്സ്മൻ ,ബോളർ , ഓൾ റൗണ്ടർ എന്നീ ക്രമത്തിൽ നിൽക്കുക .." ഞാൻ ബോളെറിൽ നിൽക്കണോ ഓൾ റൗണ്ടറിൽ നിൽക്കണോ എന്നുള്ള സംശയത്തിലായി , അവസാനം ഓൾ റൗണ്ടറിൽ കേറി നിന്നു .. " സോ പ്ലേയേഴ്സ് , ഇതാണ് സോനു , എന്റെയൊരു പഴയ ടീം മേറ്റ്‌ ...അപ്പൊ ഇനി നമുക്ക് ടെക്നിക് പഠിക്കാം ...അതിനു മുൻപ് കുറച്ചു ദിവസം എനിക്ക് നിങ്ങളുടെ ഓരോരുത്തരുടെയും ടാലന്റ് മനസിലാക്കണം ...അതിനായിട്ട് ഇപ്പൊ നമ്മൾ ചെയ്യണത് ഒരു 5 ഓവർ ഓരോ ബാറ്റസ്മാനും ബോളുകൾ നേരിടണം ,ഓരോ ഓവറും ഓരോ ബോളേഴ്‌സ് ചെയ്യും , ഓരോ ഓവറും നിങ്ങൾ നേരിടേണ്ടത് ഞാൻ പറയുന്ന രീതിയിലാണ്‌ ..അപ്പൊ എല്ലാരും റെഡി

💬 Comments

View all comments