0%

Chapter Title : കിനാവ് പോലെ 5 [Fireblade]

Author : Kambikathakal Read All Parts 1.2K
..കാര്യം വേറൊന്നുമല്ല രാവിലെ പോവുന്നത് തന്നെ ശരീരത്തിന് നല്ല അധ്വാനമാണ് , പക്ഷെ അത് എന്റെ ജോലിയാണ് എത്ര റിസ്കെടുത്താലും അതുമായി തല്ക്കാലം മുന്നോട്ടു പോവണം .. ഇത് അങ്ങനെയല്ല ഒരു സന്തോഷത്തിനു ചെയ്യണതല്ലേ അതിനു ഒരുപാട് ശരീര അധ്വാനമുള്ളത് വേണോ എന്നതായിരുന്നു എന്റെ പ്രശ്നം ...എന്റെ സംശയം ഞാൻ അവനോടും പറഞ്ഞു . " പരിചയിക്കാത്ത ഒരു കാര്യം ആദ്യമായി കേൾക്കുന്നതിന്റെയാണു ഇത് , ഈ ഒരു ആഴ്ച നീ ക്ഷമിക്കു , പറ്റുന്നില്ലെന്നു തോന്നിയാൽ അടുത്ത ആഴ്ച മുതൽ നീ വരണ്ട ..ഒന്ന് ശ്രമിച്ചുനോക്കുന്നതിനു എന്താ കുഴപ്പം .." അതായിരുന്നു അവന്റെ റിപ്ലൈ ....പക്ഷെ അവൻ നിർത്തില്ലെന്നു സംസാരത്തിൽ വ്യക്തമായിരുന്നു ... "ങേ ..പറ്റില്ലെങ്കിൽ നീ നിർത്തിക്കോ എന്നോ ..?? അപ്പൊ നീ എന്തായാലും പ്രാക്റ്റീസ് ചെയ്യാൻ തിരുമാനിച്ചോ ..? ഞാൻ അവനോടു ചോദിച്ചു .
" എടാ പോത്തെ , ഇതൊക്കെയാണ് നിന്റെ പ്രശ്നം ..എന്തെങ്കിലുമൊരു പ്രശ്നം വരുമ്പോൾ നീ അതിൽ നിന്നും ഒളിച്ചോടാനാണ് ശ്രമിക്കുന്നത് , അങ്ങനെ ഓടിയിട്ട് ഒരു കാര്യവുമില്ല വേറെ അതിനെക്കാൾ വലുതൊന്നു വരും ..ജസ്റ്റ്‌ ഫേസ് ചെയ്തു നോക്കാമെന്ന് കരുതുകയല്ല അതിനെ അതിജീവിക്കുമെന്നു മനസ്സിൽ ചിന്തിച്ചാൽ മതി .. ഇപ്പൊ പുള്ളി 5 റൌണ്ട് ഓടാനല്ലേ പറഞ്ഞുള്ളൂ അത് ഓടണം പുള്ളിക്ക് വേണ്ടിയല്ല നിനക്ക് വേണ്ടി , അങ്ങനെ ഓടിയാൽ ആദ്യം ബുദ്ധിമുട്ടിയാലും നിനക്ക് സ്റ്റമിന കൂടി വരുന്നു എന്ന് കരുത് , അപ്പോ ഗുണം ആർക്കാ പുള്ളിക്കോ നിനക്കോ ..?? " അവൻ എന്നോട് ചോദിച്ചു

💬 Comments

View all comments