Chapter Title : കിനാവ് പോലെ 5 [Fireblade]
.
" സ്റ്റാമിന കൂടിയാൽ .....എനിക്ക് തന്നെ ...".
അതിലെനിക്ക് സംശയമില്ലായിരുന്നു ..സ്റ്റാമിന കൂടിയാൽ പൊളിക്കും പക്ഷെ ഇത്രക്കൊക്കെ വർക്ക് ഔട്ട് ചെയ്യണ്ട കാര്യം ആലോചിക്കുമ്പോൾ മടി തോന്നി ..
ഈയിടെയായി രാവിലത്തെ സൈക്കിളിംഗ് കൊണ്ട് തന്നെ ഫുഡിങ് നല്ല കൂടിയിട്ടുണ്ട് ..ഇനിയിപ്പോ ഇതും കൂടെ ആവുമ്പോൾ അമ്മ എന്ത് പറയുമോ എന്തോ ...അല്ലേങ്കിപ്പിന്നെ കൂടുതൽ ചിന്തിക്കണ്ട പോയി നോക്കാം ..ഒന്നുമില്ലെങ്കിലും എന്റെ പ്രിയപ്പെട്ട ഒരു കാര്യത്തിന് വേണ്ടിയല്ലേ ഇത്തിരി റിസ്കെടുത്തേക്കാം ..അന്ന് പെട്ടെന്ന് പിരിഞ്ഞ് ഞങ്ങൾ വീട്ടിൽ കേറി, നേരത്തെ ഫുഡ് കഴിച്ചു പെട്ടെന്ന് ഉറങ്ങി , ക്ഷീണം കാരണം കൂടുതലൊന്നും ചിന്തിക്കാനുള്ള ഗാപ് കിട്ടിയില്ല പെട്ടെന്ന് ഉറങ്ങി ...
ഈയിടെയായി ഒരു വിധം എല്ലാ വീട്ടുകാരിലും ഒരാളെയെങ്കിലും കണ്ടുള്ള പരിചയം വന്നു തുടങ്ങിയിട്ടുണ്ട് , കഴിയുന്നതും അവര്ക്ക് ഒരു പുഞ്ചിരി കൊടുക്കാൻ ശ്രമിക്കാറുമുണ്ട് , അതുകൊണ്ടുതന്നെയാവണം പലരും ചായയൊക്കെ ഓഫർ ചെയ്യും ..വേണ്ടെന്നു പറഞ്ഞു ഒഴിയാറാണ് പതിവ് ..അങ്ങനെയുള്ള ഒരു വീടാണ് പുത്തൻപുരക്കൽ ..ചെറിയ വീടാണെങ്കിലും ചുറ്റിനും ഒരുപാട് പറമ്പും പാടവും മുറ്റവുമുള്ള നല്ലൊരു തറവാട് .. അവിടുത്തെ കാരണവർ പൂമുഖത്തു തന്നെ ഇരുപ്പുണ്ടാവും, ഞാൻ അങ്ങനെയുള്ളവരുടെ കയ്യിലാണ് പത്രം കൊടുക്കാറുള്ളത്..ഒരു ദിവസം പുള്ളി നിർബന്ധിച്ചു എന്നെക്കൊണ്ടു ഒരു ചൂട് കട്ടൻ കുടിപ്പിച്ചു ,പിന്നെ പല സമയത്തും നിർബന്ധിച്ചെങ്കിലും സമയം പോകുമെന്ന് പറഞ്ഞു മുങ്ങാറാണ് പതിവ് , അധികം ദിവസങ്ങളിലും ആ മുറ്റം അടിച്ചുവാരികൊണ്ടു ഒരു കാലിനു ശേഷികുറവുള്ള പെൺകുട്ടി ഉണ്ടാവാറുണ്ട് ..ആ കാരണവരുടെ ഇളയമകളാണ് , സുന്ദരമായ വട്ടം മുഖവും പനംകുല പോലെ
💬 Comments
View all comments