0%

Chapter Title : കിനാവ് പോലെ 5 [Fireblade]

Author : Kambikathakal Read All Parts 1.2K
എറിയാനുള്ള അനുവാദം വാങ്ങി ...ശബരി ബോളുകൾ വലിയ കുഴപ്പമില്ലാതെ നേരിട്ടു , ഡിഫെൻഡിങ് മാത്രമേ അവനു കുറച്ചു പ്രയാസം വന്നുള്ളൂ , ഓരോ ഷോട്ടിലുമുള്ള ഹെഡ് ബാലൻസ് , ഫൂട്ട് വർക്ക് , ഹാൻഡ്‌ പൊസിഷൻ ഒക്കെ കോച്ച് സൂക്ഷമായി വീക്ഷിക്കുന്നുണ്ടായിരുന്നു ,അതെല്ലാം ആ ഡയറിയിൽ കുറിച്ച് വെച്ചു അടുത്തയാളെ വിളിച്ചു ... എന്റെ ബോളിങ് അത്ര മികച്ചതായിരുന്നില്ല , അങ്ങേര് പറഞ്ഞ ലെങ്ങ്ത് വെച്ചു എല്ലാം എറിയാൻ പറ്റിയില്ല , എങ്കിലും മോശമെന്ന് പറയാനും ഇല്ലാത്ത രീതിയിൽ അത് തീർന്നുകിട്ടി ...3 ഓവർ മൊത്തത്തിൽ ചെയ്യാനുള്ള അവസരം കിട്ടി .., പണ്ടത്തേതിൽ നിന്നുള്ള പ്രധാന മാറ്റം 3 ഓവർ എറിഞ്ഞിട്ടും വലിയ ക്ഷീണമൊന്നും ഉണ്ടായില്ല എന്നതാണ് ....പണ്ടത്തെ അവസ്ഥയിൽ 5 റൌണ്ട് ഓടി , വാം അപ്പ് കഴിഞ്ഞു ഇതും കൂടെ ആവുമ്പോൾ എന്നെ വല്ല സ്‌ട്രെച്ചറിലും കൊണ്ടുപോവേണ്ട അവസ്ഥയായിരുന്നു .. അന്നത്തെ പ്രാക്റ്റീസ് കഴിഞ്ഞു കോച്ചുമാർ ഞങ്ങളെ വിളിപ്പിച്ചു , അവനോടു ബാലൻസ് ശെരിയാക്കാനുണ്ടെന്നും മറ്റുമായി പോരായ്മകളെല്ലാം അക്കമിട്ടു പറഞ്ഞുകൊടുത്തു .. "ഈ ഇവാലുവേഷൻ കഴിഞ്ഞതിന് ശേഷം ടെക്നിക്കിൽ വേണ്ട മാറ്റങ്ങൾ ഞാൻ കാണിച്ചുതരാം , ഇപ്പൊ താൻ ഇത് അറിഞ്ഞിരിക്കുക .." പിന്നെ എന്റെ ഊഴമായിരുന്നു , എന്നോട് ഷോൾഡറിനും ,കയ്യിനുമുള്ള പവർ കൂട്ടണമെന്നാണ് പറഞ്ഞത് , എനിക്ക് അകെ ഉള്ളത് ഉയരത്തിന്റെ ആനുകൂല്യം മാത്രമാണ് , സ്ട്രെങ്ത് കൂട്ടേണ്ടത് അത്യാവശ്യമായിരിക്കുന്നു ...കോച്ച് വീണ്ടും പ്രോട്ടീൻ പൌഡർ കാര്യം ചോദിച്ചപ്പോൾ ഞാൻ അതിനു പറ്റുന്ന അവസ്ഥയിലല്ലെന്നുള്ളത് പറഞ്ഞു , അപ്പൊ സോനു സാർ

💬 Comments

View all comments