0%

Chapter Title : കിനാവ് പോലെ 5 [Fireblade]

Author : Kambikathakal Read All Parts 1.2K
ഇടക്ക് കേറി എന്നോട് എന്റെ ദിവസത്തെ ഭക്ഷണശീലവും സാധാരണ ഉണ്ടാവാറുള്ള മെനുവും എല്ലാം മനസിലാക്കി ... " തനിക്ക് വേറൊരു കാര്യം ചെയ്യാമോ , രാവിലെ താൻ നേരത്തെ എഴുന്നേൽക്കുന്നതല്ലേ ആ സമയത്ത് തലേദിവസത്തെ പഴങ്കഞ്ഞിയിൽ തൈര് ചേർത്തു കഴിച്ച ശേഷം പൊക്കൊ , വന്നിട്ട് ബാക്കി ഉള്ള മെനു തന്നെ മതി ...അത്യാവശ്യം ഫിസിക്കൽ ആക്ടിവിറ്റി ഉള്ളതുകൊണ്ട് തടിയിൽ പിടിച്ചുകിട്ടിയാൽ താൻ രക്ഷപ്പെട്ടു .." അങ്ങേര് പറഞ്ഞു നിർത്തി എന്റെ മുഖത്തേക്ക് നോക്കി എപ്പടി എന്നുള്ള ഭാവത്തിൽ നിന്നു ..എനിക്ക് അത് ok ആയിരുന്നു ,പൈസ ചിലവില്ലാത്ത കേസല്ലേ ..അത് പൊളിക്കും ..!! എന്റെ മനസ്സിൽ ലഡ്ഡുകൾ പൊട്ടികൊണ്ടിരുന്നു ... തിരിച്ചു വീട്ടിലെത്തി ചിട്ടിയുടെ കാര്യം ആദ്യം അവതരിപ്പിച്ചു , സത്യത്തിൽ സാലറി കൊടുക്കുമ്പോൾ ഞാൻ പ്രതീക്ഷിച്ചിരുന്ന അമ്മയുടെ ഭാവം ഇത് പറഞ്ഞപ്പോളാണ് ഉണ്ടായത് ..ചിലപ്പോൾ അത് കിട്ടിയാൽ ചെയ്യാവുന്ന കാര്യങ്ങൾ ആലോചിച്ചാകാം , അപ്പൊ ഈ ഐഡിയ ഇത്ര നല്ലതായിരുന്നോ ....ശബരിമോനെ ഇജ്ജ് സുലൈമാനല്ല ഹനുമാനാണ് ഹനുമാൻ ....!! ഞാൻ പിന്നേം അംഗീകരിച്ചു .. അത് വിജയിച്ചപ്പോ അടുത്ത കാര്യം എടുത്തിട്ടു , പഴംകഞ്ഞി @ 5.30 ...വീട്ടിലേക്കുള്ള പാൽ അടുത്തുള്ള വീട്ടിൽ നിന്നും വാങ്ങാറാണ് , അത് രൂപമാറ്റം വരുത്തി കുറച്ചു തൈരും ,നെയ്യും എല്ലാം വീട്ടിൽ ഉണ്ടാവാറുള്ളതാണ് , ആ കാര്യം അപ്പൊ ഡബിൾ ok ...ആ സന്തോഷത്തിൽ ശബരിയെയും കൂട്ടി ആൽത്തറയിൽ പോയിരിക്കുമ്പോളാണ് അമ്പലത്തിലെ പ്രതിഷ്ഠ ദിനത്തിന്റെ കാര്യങ്ങളെപറ്റിയുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നത് , വരുന്ന 2മത്തെ ആഴ്ചയിലാണ് ആഘോഷം ..ഞങ്ങളൊക്കെ

💬 Comments

View all comments