Chapter Title : കിനാവ് പോലെ 5 [Fireblade]
...!!
അന്നത്തെ കോളേജും പ്രാക്റ്റീസും കഴിഞ്ഞു നേരെ ഞങ്ങൾ വീട്ടിൽ ചെന്നു ചായ കുടിച്ചു ഡ്രസ്സ് മാറ്റി പിരിവിനിറങ്ങി...അവരെല്ലാം രാവിലെ തുടങ്ങിയിരുന്നു ഞങ്ങൾക്ക് 15 വീടുകളോളമെ പോവാനുണ്ടായിരുന്നുള്ളു ..ശനിയാഴ്ചയും ഞായറുമെ ഞങ്ങൾക്ക് നേരാവണ്ണം അവരെ സഹായിക്കാൻ പറ്റുള്ളൂ .., അന്ന് അതിനുശേഷം ആൽത്തറയിൽ പോയിരുന്നു , എല്ലാം പ്രതിഷ്ഠദിന പ്ലാനിംഗ് ആണ് ...പ്രായമുള്ള ആളുകളും അടങ്ങുന്ന വലിയൊരു വിഭാഗം ആളുകൾ പ്ലാൻ കമ്മിറ്റിയിൽ ഉണ്ട് ,എന്നാലും ഇങ്ങനെയുള്ള പരിപാടികളെല്ലാം നാട്ടിൽ ചെയ്യാനുള്ള ഡ്യൂട്ടി ചെറുപ്പക്കാർക്കല്ലേ , ഏൽപ്പിച്ച ജോലികൾ ഞങ്ങൾ സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്തു ..
പിന്നെയുള്ള ദിവസങ്ങൾ ശനിയാഴ്ച വരെ വളരെ പെട്ടെന്ന് തീർന്നു..രാവിലെ 5.30 മുതൽ 9 മണി വരെ ഒരുപാട് പരാക്രമങ്ങൾ ആയത്കൊണ്ട് ദിവസം തികയാത്തൊരു ഫീലാണ് എനിക്കുണ്ടായത് ....അതിനിടക്കൊരു ദിവസം ചിട്ടിയെപറ്റി കൂടുതൽ അന്വേഷിക്കുവാൻ ഞാൻ അങ്കിളിനോട് പറഞ്ഞിരുന്നു , തുടങ്ങുന്ന സമയത്തിനെപ്പറ്റിയും മറ്റും നമുക്കൊരു ഐഡിയ വേണമല്ലോ ...ശനിയാഴ്ച് പോയി ചേരാനുള്ള പ്ലാനും ആലോചിച്ചുറപ്പിച്ചു ..
ശനിയാഴ്ച രാവിലെ പത്രമിടലൊക്കെ തീർത്തു വീട്ടിലെത്തി കുളിയും ഫുഡിങ്ങും എല്ലാം തീർത്തു അങ്കിളിന്റെ കൂടെ തന്നെ പോയി ksfe ഓഫീസിൽ ചെന്നു ..ചിട്ടി 2 മാസം മുൻപ് തുടങ്ങിയിട്ടുണ്ട് എങ്കിലും ചേരണമെങ്കിൽ 2 മാസത്തെ പൈസയും ഈ മാസത്തേയും ചേർത്തു കൊടുത്താൽ സാധിക്കുമെന്ന് അറിഞ്ഞു ..ചിട്ടിയുടെ അടവ് 2500 വെച്ചാണെങ്കിലും വിളിച്ചു എടുക്കുന്ന സിസ്റ്റം ആയതുകൊണ്ട് ആദ്യത്തെ കുറേ മാസങ്ങൾ 2000 ന് താഴെ മാത്രമേ അടവുണ്ടാവുകയുള്ളു എന്നറിഞ്ഞപ്പോൾ ഒരു സമാധാനമായി , ചെറിയ ആവശ്യങ്ങൾക്ക് എടുത്ത ശേഷം ബാക്കിയുള്ള 4000 രൂപ
💬 Comments
View all comments