0%

Chapter Title : കിനാവ് പോലെ 5 [Fireblade]

Author : Kambikathakal Read All Parts 1.2K
ഞാൻ അങ്കിളിന്റെ കയ്യിൽ ഏൽപ്പിച്ചു ...മുൻപത്തെ പൈസ 1750 വെച്ചു 3500ഉം ഈ മാസത്തെ 1800 ഉം ആണ് കൊടുക്കാനുള്ള യഥാർത്ഥ തുക ..ബാക്കി അങ്കിൾ കൊടുത്തു.... " ഇനി നീ അത് തെരക്ക് പിടിച്ചു തരാനൊന്നും നിക്കണ്ട , ഞാൻ പൈസക്ക് ടൈറ്റ് വരുമ്പോ ചോദിക്കാം ,അപ്പൊ തന്നാൽ മതിട്ടോ .." ബാക്കി പൈസ പെട്ടെന്ന് കൊടുക്കണമെന്നുള്ള എന്റെ മനസ് വായിച്ചെന്നോണം അങ്കിൾ പറഞ്ഞു ..ഞാൻ തലകുലുക്കി ബസിൽ തിരിച്ചു പോന്നു ...ഞാൻ വരാൻ കാത്തുനിക്കുകയായിരുന്നു ശബരി , അധികം വൈകാതെ ഞങ്ങൾ പിരിവ് ടീമിൽ ചേർന്ന് ഉച്ചവരെ ഓരോ വീട്ടിലും കേറി ഇറങ്ങി ..
" ടാ , എനിക്ക് കിക്ക് ബോക്സിങ് പഠിക്കണം ന്നൊരു ആഗ്രഹം ...കുറച്ചു ദിവസായി ആലോചിക്കുന്നു , രാവിലെ നീ ജോലിക്ക് പോണ സമയത്ത് ഞാൻ ഇതിന് ചേർന്നാലോ ...?? " ഇടക്ക് വെച്ചു അവൻ എന്നോട് ചോദിച്ചു ..കളിയായിട്ടാണോ എന്നറിയാൻ ഞാൻ മുഖം നോക്കിയപ്പോൾ അതല്ലെന്നു മനസിലായി .. " പൊന്നു ചെങ്ങായ് , ഇതൊന്നും പഠിക്കാതെ നീ ഉണ്ടാക്കണ പൊല്ലാപ്പൊക്കെ നിനക്കും ഓർമയുണ്ടല്ലോ ല്ലേ ....ഇന്നുവരെ നീ ഉണ്ടാക്കണ തല്ലിൽ ഏറ്റവും ഇടി കിട്ടാറുള്ളത് എനിക്കാണ് ..ഇനി ഈ കോപ്പും കൂടെ പഠിച്ചിട്ടു അതിന്റെ അഹങ്കാരത്തിൽ അടുത്ത അടിയുണ്ടാക്കി എന്റെ ആരോഗ്യം കളയാൻ എനിക്കൊരു താൽപ്പര്യവും ഇല്ല , അതുകൊണ്ട് ഗംഗ ഇപ്പോ എങ്ങോട്ടും പോകണ്ട ...." കുറച്ചു സമയത്തേക്കു ഞാൻ മണിച്ചിത്രതാഴിലെ സുരേഷ് ഗോപിയായി ...അല്ലെങ്കിലും അടി എന്ന് കേക്കുമ്പോ ഓടി രക്ഷപ്പെടാനാണ് ഞാൻ

💬 Comments

View all comments