0%

Chapter Title : കിനാവ് പോലെ 5 [Fireblade]

Author : Kambikathakal Read All Parts 1.2K
...കോച്ചിന് എന്താപ്പോ ഇതൊക്കെ പറയണ്ട കാര്യം ..ക്രിക്കറ്റ്‌ കോച്ച് അല്ലേ ഫുഡ്‌ കോച്ച് ഒന്നുമല്ലല്ലോ ...??? " അമ്മക്ക് സംശയം ...നല്ല ഉഗ്രൻ സംശയം തന്നെ ...ഞാനും പിന്നൊന്നും പറയാൻ പോയില്ല , പ്രൊറ്റീൻ പൗഡറിന്റെ കാര്യം പറയാഞ്ഞത് നന്നായി ചിലപ്പോൾ ചോറിന്റെ പ്ലേറ്റ് എടുത്തു മുഖത്ത് അടിച്ചേനെ .!! കൂടുതൽ ഒന്നും പറയാതെ കഴിച്ചെണീറ്റു ഞാൻ റൂമിൽ പോയി... Alkemist തുടങ്ങിവെച്ചു , ഇംഗ്ലീഷ് വിവർത്തനമാണ് ഇത് , ഇത് ആദ്യം എഴുതിയത് പോർട്ടുഗൽ ഭാഷയിലാണെന്നും പിന്നീട് വിവിധ ഭാഷകളിലേക്ക് മാറ്റിയതുമാണത്രെ .. സാന്റിയാഗോ എന്ന ആട്ടിടയന്റെ നിധി തിരഞ്ഞുള്ള ഈജിപ്ഷ്യൻ പിരമിഡ് യാത്രയെ കുറിച്ചുള്ള കഥയുടെ തുടക്കം തന്നെ മനോഹരമായിരുന്നു , ഇംഗ്ലീഷ് ആയതിനാൽ മലയാളം പോലെ അനായാസമായി വായിച്ചു മനസ്സിലാക്കാവുന്ന ഒന്നായിരുന്നില്ല അതുകൊണ്ടുതന്നെ അറിയാത്ത വാക്കുകൾ വേറൊരു നോട്ട്ബുക്കിലേക്കു പകർത്തി അതിനര്ത്ഥം മനസ്സിലാക്കിയും വായിച്ചു പോന്നു ..ഉറക്കം വന്നപ്പോൾ കെടന്നു സുഖമായിത്തന്നെ ഉറങ്ങി ..അധ്വാനം കൂടിയതുകൊണ്ടാണോ എന്തോ ഈയിടെയായി ഉറക്കം വലിയ പ്രശ്നമില്ല .....ഉറക്കത്തിൽ ഒരു പഞ്ഞിക്കെട്ട് പോലെ എവിടെയോ പാറിനടക്കുന്ന ഫീലാണ് ഈയിടെയായി ഉണ്ടാവാറുള്ളത് ...ഒരുതരത്തിൽ ആഴത്തിലുള്ള ഉറക്കം കിട്ടുന്നതുകൊണ്ടു ഇത്രയും ബോഡി സ്‌ട്രെയിൻ ചെയ്യാനുള്ള റിലാക്സേഷൻ ലഭിക്കുന്നുണ്ട്... പിന്നീടുള്ള ദിവസങ്ങളിൽ 2 ആഴ്ചയോളം പ്രത്യേക സംഭവങ്ങളൊന്നും ഉണ്ടായില്ല ..എല്ലാം ഒരുപോലെ കടന്നുപോയി ,എന്നാൽ ഉണ്ടായ മാറ്റങ്ങൾ വളരെ വളരെ വലുതായിരുന്നു എന്ന് വേണെങ്കിൽ പറയാം...പത്രമിടാൻ ഞാൻ അത്യാവശ്യം expert ആയി ,അതായത് സൈക്കിളിൽ പോകുമ്പോൾ തന്നെ ബാലൻസ് പോവാതെ പത്രമിടാനും സമയം ലാഭിച്ചു എല്ലായിടത്തും എത്താനും അങ്ങനെയെല്ലാം കഴിയുന്നുണ്ട് ..മുട്ടകാര്യത്തിൽ

💬 Comments

View all comments