Chapter Title : കിനാവ് പോലെ 5 [Fireblade]
നിങ്ങളിൽ ചിലർക്ക് ബേസിക് ആയിട്ടുള്ള കാര്യത്തിൽ ഉപദേശം തന്നതും , ഇനിയുള്ള ദിവസമോരോന്നും ഇതുപോലെ പോകും ...നിങ്ങളുടെ മാക്സിമം എഫേർട്ട് ഇതിൽ ഉണ്ടാകണം ...ഇന്നു നമ്മൾ പിരിയുന്നു ,ബൈ ...."
വളരെ പ്രൊഫഷണൽ ആയ പെരുമാറ്റം , തമാശ കളികൾക്ക് സ്ഥാനമില്ലെന്ന് ടീമിലേ ഓരോരുത്തർക്കും മനസിലായി ..എനിക്കിതെല്ലാം പുതിയ അനുഭവങ്ങളായിരുന്നു , നമ്മൾ ചെയ്യുന്നത് അതേത് ജോലിയാണെങ്കിലും നമ്മുടെ കമ്മിറ്റ്മെന്റും ഗൗരവവും മറ്റുള്ളവര്ക്ക് നമ്മുടെ മോളിൽ ഒരു ഇമ്പ്രെഷൻ ഉണ്ടാക്കുമെന്ന് കോച്ചിലൂടെ ഞാൻ പഠിക്കുകയായിരുന്നു ...എന്റെ വെറും ഒരു ഹോബി ജീവിതത്തിലെ സീരിയസ് ആയ ഒരു കാര്യമായി അന്ന് മുതൽ മാറി ...ശബരിയുടെയും സ്ഥിതി ഇതുതന്നെ ആയിരുന്നു ..
കോച്ച് പറഞ്ഞതിൽ 2 മുട്ട കഴിക്കണം എന്നുള്ളതു മാത്രം എനിക്ക് വലിയ പ്രശ്നമില്ല , സന്ധിചേച്ചിയുടെ അവിടെ നാടൻ കോഴികളുണ്ടായിരുന്നു
,ഇടക്കിടക്ക് ഞങ്ങൾക്ക് കൊടുത്തയക്കാറുമുണ്ട് ..ഞാൻ പുഴുങ്ങി കഴിക്കാറില്ല പകരം സവാള ഒരുപാട് ചേർത്തു തട്ടുകടയിലെ പോലെ ഓംലെറ്റ് ഉണ്ടാക്കാൻ പെങ്ങൾക്ക് അറിയാം ,അതായിരുന്നു ഇഷ്ടം ..ഇനി പുഴുങ്ങി കഴിച്ചു നോക്കാം ..പക്ഷെ പ്രോട്ടീൻ പൌഡർ നടപടി ആകില്ല...
കോച്ച് പണ്ട് വല്ല ജിം ഇൻസ്ട്രക്ടർ ആയിരുന്നോ എന്തോ ...!!വീട്ടിലെത്തി പതിവുപോലെ മേൽ കഴുകി ഇറങ്ങി ആൽത്തറയിൽ ഇരുന്ന് ഞങ്ങൾ സമയം കഴിച്ചു ..തിരിച്ചു വന്നു ഭക്ഷണസമയത്തു ഞാൻ കാര്യം എടുത്തിട്ടു ..
" അമ്മാ , എന്നോട് കോച്ച് ദിവസവും 2 മുട്ട പുഴുങ്ങി കഴിക്കാൻ പറഞ്ഞു, എന്റെ ശരീരം ഇമ്പ്രൂവ് ആവാൻ വേണ്ടിയാണത്രെ ...."
അമ്മ അന്തം വിട്ടു ...
" 2 മുട്ടയോ
💬 Comments
View all comments