0%

Chapter Title : കിനാവ് പോലെ 5 [Fireblade]

Author : Kambikathakal Read All Parts 1.2K
24 ആളുകളിൽ 15 പേർ മാത്രമേ വന്നുള്ളൂ എന്നതാണ് ...ഞങ്ങൾ പരസ്പരം അന്വേഷിച്ചെങ്കിലും കോച്ച് അതിനെപ്പറ്റി ഒന്നും ചോദിച്ചില്ല ..അവർ നിർത്തുന്ന കാര്യം ചിലരോട് പറഞ്ഞിരുന്നത്രെ , ഞാനും നിർത്തുമായിരുന്നു ശബരിയുടെ ആ ഡയലോഗ് ഇല്ലാരുന്നെങ്കിൽ ... പറഞ്ഞതുപോലെ ആദ്യം 5 റൌണ്ട് ഓട്ടംതന്നെ ആയിരുന്നു ..കോച്ചും ഞങ്ങടെ കൂടെ ഓടാൻ ഉണ്ടായിരുന്നു , ഒരേ സ്പീഡിൽ അങ്ങേര് 7 റൌണ്ട് പൂർത്തിയാക്കി വാം അപ്പ് ചെയ്യുമ്പോളാണ് ഞങ്ങൾ ഒരു വിധത്തിൽ 5 റൌണ്ട് പൂർത്തിയാക്കി ചെന്നത് ..ക്ഷീണവും ദാഹവും മാറ്റി കഴിഞ്ഞു സ്ട്രെച്ചിങ്ങിൽ തുടങ്ങി ബാക്കി വാം അപ്പ് എല്ലാം ചെയ്തു ...ഒരു ക്രിക്കറ്റ്‌ ടെക്‌നിക്കും പുള്ളി പറഞ്ഞതേ ഇല്ല ...പോകാൻ സമയം എന്നെ അടുത്തു വിളിച്ചു .. " പ്ലേയർ ,താൻ 2 മുട്ട പുഴുങ്ങിയത് കഴിക്കണം ദിവസവും ,പ്രോട്ടീൻ പൌഡർ വാങ്ങാൻ പറ്റുമെങ്കിൽ അത് ഒരു ഗ്ലാസ്‌ പാലിൽ ചേർത്തു കഴിക്കൂ അപ്പോ ബോഡി കുറച്ചുകൂടി ഇമ്പ്രൂവ് ആകും ...." ഞാൻ പുള്ളിയെ നിരുത്സാഹപ്പെടുത്താൻ പോയില്ല , 2ഉം ചെയ്യാമെന്ന് സമ്മതിച്ചു പോന്നു ...പുള്ളി വേറെ ചിലരോടും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു ...ഞങ്ങൾക്ക് മറ്റൊരു കാര്യത്തിൽ അത്ഭുതമായത് കോച്ച് പേര് പറഞ്ഞുതരികയോ ഞങ്ങളുടെ പേരുകൾ ചോദിക്കുകയോ ചെയ്തില്ല എന്നതിലാണ് ..ഞങ്ങളെ പ്ലേയേഴ്സ് എന്നും അങ്ങേരെ കോച്ച് എന്നും വിളിക്കാനാണ് ശീലിപ്പിച്ചത് . അതിനു ശേഷം കോച്ച് എല്ലാവരെയും വിളിച്ചു ഒന്നിച്ചു നിർത്തി . " പ്ലേയേഴ്സ് , ഇപ്പൊ ഉള്ള ഈ ടീം എന്റെ തിരുമാനങ്ങൾ അനുസരിക്കാൻ റെഡി ആയി വന്നവരാണെന്നു ഞാൻ വിശ്വസിക്കുന്നു..അതുകൊണ്ടാണ്

💬 Comments

View all comments