Chapter Title : കിനാവ് പോലെ 5 [Fireblade]
..പോകുന്ന വഴി ഇന്നും കീർത്തന കൂട്ടുകാരുമൊത്തു നടന്നുപോവുന്നുണ്ടായിരുന്നു ..ഞങ്ങളെ കണ്ടപ്പോൾ സ്ഥിരം പുച്ഛഭാവം തന്നെ ,ഞങ്ങളെ കടന്നു പോയ ശേഷം ശബരി പുറകിലേക്ക് തിരിഞ്ഞുനോക്കി എന്നെ വിളിച്ചു
" അളിയാ ,നോക്കെടാ എന്താ ഒരു സ്ട്രക്ച്ചർ , ഇവൾ ഡാൻസ് പഠിച്ചതോണ്ടാവും ലേ ..?? പൊറകിൽന്നു നോക്കുമ്പോ കുപ്പിയുടെ ഷേപ്പ് പോലെയുണ്ട് "
അവൻ നിശ്വാസം വിട്ടുകൊണ്ട് അങ്ങനെ പറഞ്ഞപോൾ എനിക്കാദ്യം കലിയാണ് വന്നത് ..
"പോ മൈത്താണ്ടി ....അവന്റൊരു തൊലിഞ്ഞ ഉപമ ..."
ഞാനെന്തിനാണ് ദേഷ്യപ്പെട്ടതെന്നു എനിക്കുതന്നെ അറിയില്ലായിരുന്നു , എന്റെ മുന്നിൽ നിന്നും അവനങ്ങനെ പറഞ്ഞപ്പോൾ എനിക്ക് അങ്ങനെയാണ് തോന്നിയത് ..തെറി പറഞ്ഞുകഴിഞ്ഞു ഞാനും വെറുതെ തിരിഞ്ഞുനോക്കി ..
ശെരിയാണല്ലോ ,നല്ല കിടിലൻ ഷേപ്പ് ,ഞാനും അംഗീകരിച്ചു ...നോട്ടം പിൻവലിച്ചു തിരിഞ്ഞത് അവന്റെ മുഖത്തേക്കും ..ഞാൻ ചെറുതായിട്ടൊന്നു ചമ്മി ..
" അല്ലേ ..? കുപ്പി പോലെതന്നെ ഇല്ലേ ..?? "
അവൻ ചോദ്യം ആവർത്തിച്ചു ...ഞാൻ സമ്മതിച്ചു , കുപ്പി തന്നെ നല്ല അസ്സൽ കള്ളുംകുപ്പി ...ഏത് ഭാഗ്യവാനാണോ ഇവളെയൊക്കെ കെട്ടണത് ...അല്ലെങ്കിൽ ആരായാലും എനിക്കെന്താ ...ഭാരിച്ച കാര്യങ്ങൾ ആലോചിച്ചു തല പൊകക്കേണ്ട ആവശ്യമില്ലല്ലോ ...അപ്പോളേക്കും ഞങ്ങൾ ഗ്രൗണ്ടിലെത്തി .
കോച്ച് നേരത്തെ എത്തിയിട്ടുണ്ട് , പുള്ളി എത്തിയവരുടെ ഷൂ ലേസ് ഒക്കെ ശെരിയായാണോ കെട്ടിയിരിക്കുന്നത് എന്ന് നോക്കുകയാണ് , ചിലരുടെയൊക്കെ അഡ്ജസ്റ്റ് ചെയ്ത കെട്ടായിരുന്നു ....എന്റേം !!??
കോച്ച് എത്രത്തോളം കമ്മിറ്റഡ് ആണെന്ന് ആ ഒരു സംഭവം കൊണ്ടുതന്നെ ഞങ്ങൾക്ക് മനസിലായി , പക്ഷെ പ്രധാന മാറ്റം എന്താണെന്നു വെച്ചാൽ മുൻപുണ്ടായിരുന്ന
💬 Comments
View all comments