Chapter Title : കിനാവ് പോലെ 5 [Fireblade]
ബുക്ക് ഉയർത്തി എന്നോട് ചോദിച്ചു ..ഞാൻ അത് എടുത്തു ,
' Alkemist'
എഴുത്ത്കാരൻ പൌലോ കൊയ്‌ലോ ...
" ഇല്ലല്ലോ സാർ , എങ്ങനെയുണ്ട് ..കൊള്ളാമോ ..??? "
എന്റെ ചോദ്യത്തിന് പുള്ളി ഒരു ചിരിയായിരുന്നു ...
"നീ വായിച്ചു നോക്കിയിട്ട് പറ മനൂ ..നല്ല എക്സ്പീരിയൻസ് ആയിരിക്കും .."
ഞാൻ തലയാട്ടി ,പുള്ളി അങ്ങനെയാണ് , എപ്പോഴും വായനയുടെ ലോകത്താണ് ..നമുക്ക് ഏത് കൃതിയെപ്പറ്റിയും ധൈര്യമായി ചോദിക്കാം ..ഒഴിവു പീരിയഡുകൾ ബാക്കി ടീച്ചേർസ് വെടിപറഞ്ഞിരിക്കുമ്പോൾ ഈ പുള്ളി ഒന്നുകിൽ ഏതെങ്കിലും ബുക്ക് വായിച്ചു സ്റ്റാഫ് റൂമിലിരിക്കും അല്ലെങ്കിൽ ലൈബ്രറിയിൽ പോയിരിക്കും ..ആരോടും വിദ്വേഷമോ പരാതികളോ ഇല്ലാതെ ചുണ്ടിലൊരു പുഞ്ചിരിയുമായി ഒരു കുറിയ മനുഷ്യൻ ...അങ്ങേര് നീട്ടിയ ഈ പുസ്തകം എന്തായാലും ആ ഒരു സ്റ്റാൻഡേർഡ് ഉള്ള ഒന്നായിരിക്കും ..ഞാൻ അത് എടുക്കാൻ തിരുമാനിച്ചു ..ലൈബ്രറിയിൽ അധികം സംസാരിക്കാൻ പാടില്ലാത്തത്കൊണ്ട് ഞങ്ങൾ അവരവരുടെ ലോകത്തേക്ക് മടങ്ങി ...
Alkemist ...പേര് വായിച്ചപ്പോൾ തന്നെ എന്തോ ഒരു പ്രത്യേകത ഫീൽ ചെയ്തു ..ബ്രസീലിയൻ എഴുത്തുകാരനാണ് പൌലോ കൊയ്‌ലോ , 1988 ലെങ്ങാനും എഴുതിയ ഈ കഥ ഈ കാലത്തും റെഫർ ചെയ്യാൻ സാർ പറഞ്ഞത് തന്നെ അതിന്റെ പ്രത്യേകതകൊണ്ട് ആവുമല്ലോ ..!! ശ്ശെ ,ഞാനെന്തൊരു മണ്ടനാ ...
തുടക്കമിടാമെന്നു കരുതിയപ്പോളേക്കും ശബരി തിരഞ്ഞുവന്നു..അതോടെ ഉദയൻ സാറിനോട് യാത്രയും ബുക്ക് ലൈബ്രറിയനോട് പേര് പറഞ്ഞു എടുത്തുപ്പോന്നു ..
ഉച്ചയ്ക്ക് ശേഷം സാറിന്റെ poetry ക്ലാസായിരുന്നു ..കവിതയുടെ ലോകത്ത് പാറിപ്പറന്നു സമയം പോയത് അറിഞ്ഞതെ ഇല്ല..ക്ലാസ്സ് കഴിഞ്ഞു ഗ്രൗണ്ടിലേക് നടന്നു
💬 Comments
View all comments