Chapter Title : കിനാവ് പോലെ 6 [Fireblade]
മനസ് അവിടെ തുറക്കുകയായിരുന്നു , എന്നോ അവളോട് ആദ്യം തോന്നിയ സഹതാപം , അതുപിന്നെ ബഹുമാനമായി ,ഇപ്പൊ ഈ നിമിഷം എനിക്ക് തോന്നുന്നത് പ്രണയമാണ് ..ആ വയ്യാത്ത കാൽ എന്റെ മടിയിൽ വെച്ചു അതിൽ ചുംബിച്ചുകൊണ്ട് എന്നേക്കാൾ കൂടുതൽ നിന്നെ ഞാൻ ഇഷ്ടപ്പെടുന്നു പെണ്ണെ എന്ന് അവളുടെ മുഖത്തുനോക്കി പറയാൻ തോന്നിപ്പോയി ....മുൻപ് എനിക്കുണ്ടായിരുന്ന അപകർഷതാബോധം ഇവിടെ എന്നെ തെല്ലും അലട്ടിയില്ല...ഞാൻ ശബരിയുടെ തോളിൽ കയ്യിട്ടു ചേർത്തുപിടിച്ചു ..
" ടാ , നീ എനിക്കെന്നും എന്റെ കാര്യങ്ങൾ നടത്തി കൂടെ നിന്നിട്ടില്ലേ ...ഒരു കാര്യം കൂടെ എനിക്ക് സാധിക്കണം , ഈ ലോകത്ത് മറ്റേതു കാര്യം ഇനിയെന്റെ സാധിച്ചില്ലെങ്കിലും എനിക്ക് പ്രശ്നമില്ല , പക്ഷെ ....."
" എനിക്ക് മനസിലായി ചെങ്ങായ് , നീ പറഞ്ഞു ബുദ്ധിമുട്ടണ്ട ...അവളെ നിനക്ക് വേണം ,അതല്ലേ കാര്യം ..?? നമുക്ക് കാത്തിരിക്കാം അതുവരെ നീ പ്രണയിക്ക് , മെല്ലെ അവളെപ്പറ്റി കൂടുതൽ അറിഞ്ഞു , സഹതാപത്തിന്റെ പുറത്തല്ല പ്രേമിച്ചതെന്നു അവൾ മനസിലാക്കുന്നത് വരെ നമുക്ക് കാത്തിരിക്കണം ...നല്ല കുട്ടിയാട്ടോ , സൃഷ്ടിച്ചു കഴിഞ്ഞപ്പോൾ ദൈവത്തിനു അസൂയ തോന്നിക്കാണും , അപ്പൊ ചെറുതായൊരു വികൃതി കാണിച്ചതായിരിക്കും ...അല്ലാതെ വേറെ ഒന്നും നോക്കീട്ടു കാണാനില്ല ..."
എനിക്ക് മനസ് നിറഞ്ഞു , പക്ഷെ കീർത്തനയുടെ ഓർമ്മകൾ അതേസമയം എന്നെ പുറകോട്ടടിച്ചു , വേറൊന്നുമല്ല ഞങ്ങൾ ഈ പ്ലാൻ ചെയ്തത് അവൾക്കു മറ്റേതെങ്കിലും ഇഷ്ടമുണ്ടോ എന്നറിയുന്നതിനും മുൻപാണല്ലോ എന്ന പേടി , ചൂടുവെള്ളത്തിൽ ഒരുവട്ടം വീണതുകൊണ്ടു ഇത്തവണ ഒരു പേടി സ്വഭാവികമാണല്ലോ..!!എന്തോ ആ അന്തരീക്ഷത്തിൽ നിന്ന് കുറേയേറെ വർഷങ്ങൾക്കു ശേഷം ആദ്യമായി എനിക്ക് അവളെത്തന്നെ ഇണയായി തരുവാൻ ഞാൻ ഉള്ളുരുകി പ്രാർത്ഥിച്ചു...
"നീ വന്നേ , നമുക്കൊന്ന് ഉള്ളിൽ പോകാം " ശബരി വിളിച്ചപ്പോൾ ഞാൻ എണീറ്റു.
ഉള്ളിൽ ദീപാരാധന ഏതാണ്ട് തീരാറായിട്ടുണ്ട് , അവസാന പ്രദക്ഷിണത്തിലാണ് എല്ലാവരും..സാധാരണ ദിവസങ്ങളിൽ പത്തോ പതിനഞ്ചോ മാത്രം ഉണ്ടാവാറുള്ള കൂട്ടമാണ് ദീപാരാധനയിൽ പ്രദക്ഷിണത്തിനു ഉണ്ടാവൂ , ഇന്ന് ഒരുപാട് പേരുണ്ട് , നാളെ ഇതിനെക്കാൾ ഉണ്ടാവും..അതുകൊണ്ട്തന്നെ സ്പീഡിലാണ് അമ്പലത്തിനെ ചുറ്റുന്നതും ..തിരക്ക് കൊണ്ട് വാലും തലയും അറിയാത്ത കറങ്ങുന്ന ഒരു മനുഷ്യ വൃത്തമായി മാറിയിട്ടുണ്ട് പ്രദക്ഷിണം..ഞങ്ങൾ മാറി നിന്നു, അമ്മമാരും , പെൺപിള്ളേരും എല്ലാം അതിനകത്തുണ്ട് ..അവർക്കിടയിൽ പാട്ടുപാവാടയുടെ അറ്റം ഇത്തിരി പൊന്തിച്ചു കാലിന്റെ മുട്ടിനു താങ്ങ് കൊടുത്തുകൊണ്ട് അമ്മുവും
💬 Comments
View all comments