Chapter Title : കിനാവ് പോലെ 6 [Fireblade]
നടക്കുന്നുണ്ടായിരുന്നു , തിരക്കിൽ പലപ്പോളും അവൾ തട്ടി ബാലൻസ് പോവുന്നുണ്ടെങ്കിലും അതിലൊന്നും ശ്രദ്ധിക്കാതെ വലതുകൈ മാറോടടക്കി പ്രാർഥനഭാവത്തിൽ വെച്ചു ഇടയ്ക്കിടെ കണ്ണുകളടച്ചു ആ വലിയ കൂട്ടത്തിനൊപ്പം നാമം ജപിച്ചു അവളും പ്രദക്ഷിണം നടത്തി...
പ്രദക്ഷിണം കഴിഞ്ഞപ്പോൾ നടതുറക്കുന്നത് വരെ നാമം ചൊല്ലി ശ്രീകോവിലിന്റെ മുൻപിൽ നിൽക്കുന്നതാണ് പതിവ്, അതിൽ ഞങ്ങളും പങ്കുചേർന്നു...എല്ലാം മറന്നു രാമനാമം ജപിച്ചു കണ്ണുകളടച്ചപ്പോൾ വല്ലാത്തൊരു ശാന്തി മനസ്സിൽ നിറഞ്ഞു...ആ നെയ്യും ,ചന്ദനത്തിരിയും , കർപ്പൂരവും ,ചന്ദനവും എല്ലാം ചേർന്ന് സുഗന്ധപൂരിതമായ അന്തരീക്ഷവും അതിനു മേലെ നിറഞ്ഞുനിൽക്കുന്ന രാമനാമവും ശ്രീകോവിൽ തുറക്കുമ്പോളുള്ള മണിയടി ശബ്ദവും അതൊരു വല്ലാത്ത ഫീൽ തന്നെയാണ് ..പ്രത്യേകിച്ച് ഹൃദയത്തിനു ഇഷ്ടപ്പെട്ട ഒരാൾ കൂടി ഉൾക്കൊള്ളുന്ന ആ അന്തരീക്ഷം...
ദീപാരാധനയും ,പ്രാർത്ഥനയും കഴിഞ്ഞു ഞങ്ങൾ പുറത്തിറങ്ങി...ആദ്യം ഇരുന്ന സ്ഥലത്തേക്ക് നടന്നു , സൂര്യൻ അസ്തമിച്ചു ആകാശത്തു ഒരു പ്രത്യേകവെളിച്ചം തൂവി നിൽപ്പുണ്ടായിരുന്നു , പക്ഷികൾ കൂടണയാനുള്ള തത്രപ്പാടിൽ വരിവരിയായി പറക്കുന്നുണ്ട്..ഏകദേശം 15 മിനിട്ട് കഴിഞ്ഞു ഞങ്ങടെ ടീമെല്ലാം പുറത്തുവന്നു...അമ്മുവും നിത്യയും ആ കൂട്ടത്തിൽ ഇല്ല...അവർ ഞങ്ങൾ ഇരിക്കുന്നിടത്തു വന്നു ചന്ദനമെല്ലാം തൊട്ടുതന്നു ശേഷം നേരത്തെ ഇരുന്നകണക്ക് അരമതിലിൽ ഞങ്ങൾക്ക് ചേർന്ന് ഇരുന്നു....
" നിത്യയും മറ്റേ കുട്ടിയും എവിടെപോയി അമ്മാ ..." ശബരി ചോദിച്ചു ..
" ആ കുട്ടി പ്രാർത്ഥിച്ചുകഴിഞ്ഞില്ലെന്ന് പറഞ്ഞു അവിടെയുണ്ട് രണ്ടും കൂടെ...കാലു വയ്യാത്തതുകൊണ്ടു പ്രദക്ഷിണ സമയത്ത് അതിനു നല്ല ബുദ്ധിമുട്ടായിരുന്നു ...പാവം ..!! "" മറുപടി എന്റെ അമ്മയുടേതായിരുന്നു...മഞ്ജിമ മെല്ലെ എഴുന്നേറ്റു എന്റെ ഇപ്പുറം വന്നിരുന്നു .. കുറച്ചു സമയം മിണ്ടാതിരുന്ന ശേഷം എന്റെ കയ്യിൽ തോണ്ടി എന്റെ മുഖത്തേക്ക് അടുത്ത വരാൻ ആംഗ്യം കാണിച്ചു..ഞാൻ ചെവി അവളുടെ ചുണ്ടിനോട് അടുപ്പിച്ചു..
" എന്താ ഉദ്ദേശ്യം ..?? ഏട്ടൻ കുറച്ചു ടൈമായി ഈ ലോകത്തൊന്നും അല്ലല്ലോ, സത്യം പറഞ്ഞോ എന്തോ ചീഞ്ഞുനാറുന്നുണ്ട്...""
അവളതു പറഞ്ഞു എന്റെ കണ്ണിൽ നോക്കി കെറുവിച്ചു , അനിയത്തി ആണെങ്കിലും വെറുതെ പറയുകയല്ല ചില സമയത്ത് അവൾ മൂത്തചേച്ചി കളിക്കും....ഓഹോ , അത്രക്കായോ എന്നാപിന്നെ ഒരു പണി കൊടുക്കാന്നു കരുതി , ഞാൻ അവളോട് മുഖം അടുത്തുകൊണ്ടുവരാൻ ആംഗ്യം കാണിച്ചു.
" ശബരിക്ക് ആ കൊച്ചിനോട് ഇഷ്ടമാണെന്ന് പറയുന്നുണ്ട് , നീ അഞ്ജുവിനേം കൂട്ടി അതിനെ ഒന്ന് സെറ്റ് ആക്കികൊടുക്കുമോ ..??"' ...
ഞാൻ മെല്ലെ ചോദിച്ചു , വേറൊന്നുമല്ല എന്റെ ഇപ്പുറത്തെ സൈഡിൽ ഇരിക്കുന്ന
💬 Comments
View all comments