Chapter Title : കിനാവ് പോലെ 6 [Fireblade]
അവനെങ്ങാൻ ഇതുകേട്ടാൽ എന്റെ എല്ലൂരി കോൽകളി കളിക്കും ....
" സത്യാണോ ഏട്ടാ...കുഞ്ഞേട്ടന് ഇഷ്ടായോ അമ്മൂനെ ..??"
ഞാൻ അതേയെന്ന അർത്ഥത്തിൽ തലയാട്ടി ..അവൾ വിശ്വസിച്ച മട്ടാണ്, ഐവാ , ഇത്ര പെട്ടെന്ന് ഏറ്റോ..ഞാൻ നൈസായിട്ട് തിരിഞ്ഞുനോക്കി, ഭാഗ്യം ചെങ്ങായ് കേട്ടിട്ടൊന്നും ഇല്ല ..അവൻ ഞങ്ങൾക്ക് ഓപ്പോസിറ്റ് നിൽക്കുന്ന ഫാമിലിയിലുള്ള ഒരു സുന്ദരിപ്പെണ്ണിനെ തഞ്ചത്തിലിരുന്നു വായ്നോക്കുകയാണ്...അവളും ഇടയ്ക്കു ഇങ്ങോട്ട് കണ്ണെറിയുന്നുണ്ട്...
മഞ്ജിമ എണീറ്റു അഞ്ജുവിന്റെ അടുത്തുപോയി..അവർ തമ്മിൽ എന്തൊക്കെയോ കുശുകുശുക്കുന്നുണ്ട് ,ഇടക്ക് ഇങ്ങോട്ട് ശബരിയെ നോക്കുന്നുണ്ട് ...ഞാൻ ഉളിലൊളിപ്പിച്ച ചിരിയുമായി ശബരി വായ്നോക്കുന്ന കുട്ടിയെ നോക്കികൊണ്ടിരുന്നു....
ആ സമയത്താണ് അമ്മുവും നിത്യയും കൂടി അമ്പലത്തിൽ നിന്നു ഇറങ്ങി വരുന്നത് കണ്ടത്....എന്റെ ഇപ്പുറം ഇഷ്ടം പോലെ സ്ഥലമുണ്ടായിരുന്നു , നിത്യ നേരെ വന്നു എനിക്കരികിൽ ഇരുന്നു , കൂടെ അമ്മുവും ....എന്റെ ഹൃദയം പെരുമ്പറകൊട്ടി ,
ഉള്ളിൽ ഒരു കള്ളത്തരമുള്ളതുകൊണ്ടോ എന്തോ ഞാനാകെ നേർവെസ് ആയി ..
" മനുവേട്ടാ , സോറി ട്ടോ ..." നിത്യ എന്നോട് പറഞ്ഞു .....
" സോറിയോ , എന്തിന് ..??""
ഞാൻ അന്തം വിട്ടു ...
" അന്ന് അവർ കളിയാക്കിയപ്പോൾ ഞാനും കൂടെ കൂടിയില്ലേ , അതോണ്ടാ.."
അവൾ നിഷ്കളങ്കമായി പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു...അതിനിടക്ക് അഞ്ചു ,മഞ്ജിമയുമായി വന്നു ശബരിയോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ..
" ഏയ് ,അതൊന്നും കൊഴപ്പല്ല പെണ്ണെ , അന്ന് എന്തോ പെട്ടെന്ന് മൂഡ് പോയി , അങ്ങനെ ദേഷ്യപ്പെട്ടു പോവാനാണ് തോന്നിയത് ,അത് ചെയ്തു .."
ഞാൻ ഉള്ളകാര്യം പറഞ്ഞു ..അമ്മു ഞങ്ങടെ സംസാരം കേട്ടു വെറുതെ മുടിയിൽ വിരൽകൊരുത്തു ഇരിക്കുന്നുണ്ടായിരുന്നു ..
" അല്ലെടീ , എന്തായിരുന്നു ഉള്ളിൽ പിന്നേം കുറേ സമയം ..ഭഗവാനെ മണിയടിച്ചു വല്ല കാര്യവും നേടാനുണ്ടോ ...?? ""
ഞാൻ നിത്യയോടായി ചോദിച്ചു..
" അതൊക്കെ ഈ പെണ്ണിന് വേണ്ടിയാ , ഇവൾ കണ്ണനെ മൊത്തത്തിൽ കൊണ്ടുപോകുംന്നാണ് തോന്നണത് , എപ്പോ വന്നാലും കുറേ പറയാനുണ്ടാവും ...കള്ളിയാ പെണ്ണ് ..."
നിത്യ അത് പറഞ്ഞപ്പോൾ നാണിച്ചുചൂളിയ അമ്മു 'ശ്ശേ 'എന്നും പറഞ്ഞു നിത്യയുടെ തുടയിൽ മെല്ലെ നുള്ളി ...എനിക്ക് അ എക്സ്പ്രെഷൻ ഒരുപാട് ഇഷ്ടപ്പെട്ടു , ..
ആ സമയത്താണ് ശബരിയും പെങ്ങന്മാരും എന്റെ അടുത്തുവന്നത് ...ശബരി മുഷ്ടി ചുരുട്ടി എന്റെ തുട നോക്കി നല്ലൊരു കുത്ത് തന്നു ..
💬 Comments
View all comments