0%

Chapter Title : കിനാവ് പോലെ 6 [Fireblade]

Author : kkstories Read All Parts 551
" *അമ്മേ* !!!! ".. എന്റെ കണ്ണിൽ നിന്നും പൊന്നീച്ചകൾ പാറി , അവന്റെ മുഖവും പെങ്ങന്മാരുടെ മുഖവും കണ്ടപ്പോൾ എനിക്ക് കാര്യം മനസിലായി ...ദയനീയമായി അമ്മുവിനെനോക്കിയപ്പോൾ അവൾ അമ്പരപ്പോടെ എന്നെയും അവരെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു ...ശബരി എന്നെ വലിച്ചെണീപ്പിച്ചു , അമ്മമാർ ഞങ്ങടെ കാട്ടിക്കൂട്ടൽ കണ്ടു ഞങ്ങളെ കുറ്റം പറഞ്ഞു അപ്പുറത്തിരുപ്പു തന്നെ ..എന്നെ ആ നാറി സ്റ്റേജിന്റെ അടുത്തുള്ള കൈവരിയിൽ ചേർത്തുനിർത്തി , പെങ്ങന്മാരും പിന്നാലെ വന്നു.. " ഒന്നൂടെ കൊടുക്ക് കുഞ്ഞേട്ടാ , അവനു അതു കിട്ടിയാൽ പോരാ .." സ്വന്തം പെങ്ങൾപട്ടി എന്നെ കൊലക്ക് കൊടുക്കാൻ വേണ്ടി വന്നതാണെന്ന് തോന്നുന്നു ... " ആർക്കാട ഊളെ ആ കൊച്ചിനോട് പ്രേമം ...എനിക്കാണോ നിനക്കാണോ ....?? " അവൻ ദേഷ്യപ്പെട്ടു ... .ഞാൻ ഒന്നും മിണ്ടാതെ നിന്നു , പെട്ടെന്ന് ആ കുരുപ്പ് എന്റെ മുണ്ടും ചുക്കാമണിയും കൂട്ടി ഒരു പിടുത്തമായിരുന്നു..നല്ല ജീവൻ മൊത്തം പറന്നുപോയി .... " ആ...ആ.....വിട് ......വിട് "" ഞാൻ വേദന കൊണ്ട് അലറി .. " വിടാം ,നീ ആദ്യം ഉത്തരം പറ . ..അല്ലെങ്കിൽ ഞാനിതു ഒടക്കും...." അവൻ ഭീഷണിപ്പെടുത്തി..പെണ്ണുങ്ങൾ 2ഉം വായ പൊത്തി ചിരിക്കുന്നുണ്ട് .. " എനിക്കാണ് പ്രേമം ....ആവൂ , ...!!!! ഇനി വിടെടാ പന്നീ ...." ഞാൻ കെഞ്ചി ... " നീ ഇവർക്ക് സംശയമില്ലാത്ത രീതിയിൽ പറഞ്ഞേ ,കേക്കട്ടെ ....ആ അമ്മുവിനോട് ആർക്കാ പ്രേമം..? " എന്റെ വീക്നെസ്സിൽ ഒന്നുകൂടി അമർത്തി അവൻ വീണ്ടും ചോദിച്ചു.... " എനിക്കാണ് പ്രേമം , അയ്യോ . ....അമ്മുവിനോട് പ്രേമം എനിക്കാണ് .....ഇവനല്ല ..ഞാൻ കള്ളം പറഞ്ഞതാണെ ....ഇനി വിട് ......!!!! എന്റെ കണ്ണിൽ നിന്നും വെള്ളം ചാടി , അവൻ പിടി വിട്ടു , ഞാൻ രണ്ടുമൂന്നു ചാട്ടം ചാടി... " ഒടഞ്ഞില്ലല്ലോ എന്ന് നോക്കീട്ടു മെല്ലെ വന്നാൽ മതി , അങ്ങനെ തന്നെ വേണം ..." അഞ്ചു കെറുവിച്ചുകൊണ്ടു പറഞ്ഞു...പിന്നെ മൂന്നും കൂടി തിരിച്ചുപോയി ... ഞാൻ മെല്ലെ മൂത്രപ്പുരയിൽ പോയി , അകെ പുകച്ചിൽ തന്നെ , മൂത്രോഴിക്കാൻ ശ്രമം തുടങ്ങി, കുറേ നേരത്തെ പരിശ്രമത്തിനൊടുവിൽ കാറ്റടിക്കുമ്പോൾ 2 തുള്ളി വീതം ഒഴിച്ച് മനസ്സിൽ ശബരിയെ പച്ചത്തെറിയും വിളിച്ചു ഞാൻ ഒരുവിധത്തിൽ തിരികെ ചെന്നു... അവർ വീണ്ടും ഒന്നും സംഭവിക്കാത്തപോലെ

💬 Comments

View all comments