0%

Chapter Title : കിനാവ് പോലെ 6 [Fireblade]

Author : kkstories Read All Parts 1.8K
ഇരുന്നു , കൂടെ അമ്മുവും ....എന്റെ ഹൃദയം പെരുമ്പറകൊട്ടി , ഉള്ളിൽ ഒരു കള്ളത്തരമുള്ളതുകൊണ്ടോ എന്തോ ഞാനാകെ നേർവെസ് ആയി .. " മനുവേട്ടാ , സോറി ട്ടോ ..." നിത്യ എന്നോട് പറഞ്ഞു ..... " സോറിയോ , എന്തിന് ..??"" ഞാൻ അന്തം വിട്ടു ... " അന്ന് അവർ കളിയാക്കിയപ്പോൾ ഞാനും കൂടെ കൂടിയില്ലേ , അതോണ്ടാ.." അവൾ നിഷ്കളങ്കമായി പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു...അതിനിടക്ക് അഞ്ചു ,മഞ്ജിമയുമായി വന്നു ശബരിയോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു .. " ഏയ്‌ ,അതൊന്നും കൊഴപ്പല്ല പെണ്ണെ , അന്ന് എന്തോ പെട്ടെന്ന് മൂഡ്‌ പോയി , അങ്ങനെ ദേഷ്യപ്പെട്ടു പോവാനാണ് തോന്നിയത് ,അത് ചെയ്തു .." ഞാൻ ഉള്ളകാര്യം പറഞ്ഞു ..അമ്മു ഞങ്ങടെ സംസാരം കേട്ടു വെറുതെ മുടിയിൽ വിരൽകൊരുത്തു ഇരിക്കുന്നുണ്ടായിരുന്നു .. " അല്ലെടീ , എന്തായിരുന്നു ഉള്ളിൽ പിന്നേം കുറേ സമയം ..ഭഗവാനെ മണിയടിച്ചു വല്ല കാര്യവും നേടാനുണ്ടോ ...?? "" ഞാൻ നിത്യയോടായി ചോദിച്ചു..
" അതൊക്കെ ഈ പെണ്ണിന് വേണ്ടിയാ , ഇവൾ കണ്ണനെ മൊത്തത്തിൽ കൊണ്ടുപോകുംന്നാണ് തോന്നണത് , എപ്പോ വന്നാലും കുറേ പറയാനുണ്ടാവും ...കള്ളിയാ പെണ്ണ് ..." നിത്യ അത് പറഞ്ഞപ്പോൾ നാണിച്ചുചൂളിയ അമ്മു 'ശ്ശേ 'എന്നും പറഞ്ഞു നിത്യയുടെ തുടയിൽ മെല്ലെ നുള്ളി ...എനിക്ക് അ എക്സ്പ്രെഷൻ ഒരുപാട് ഇഷ്ടപ്പെട്ടു , .. ആ സമയത്താണ് ശബരിയും പെങ്ങന്മാരും എന്റെ അടുത്തുവന്നത് ...ശബരി മുഷ്ടി ചുരുട്ടി എന്റെ തുട നോക്കി നല്ലൊരു കുത്ത് തന്നു ..

💬 Comments

View all comments