0%

Chapter Title : കിനാവ് പോലെ 6 [Fireblade]

Author : kkstories Read All Parts 608
സമയത്തിനിടയിൽ എന്നെങ്കിലും അവളുടെ വൈകല്യം ഒരു ബാധ്യതയായി മാറും എന്ന് ഏട്ടന് തോന്നിയാൽ ആ മോതിരം തിരികെകൊടുത്ത് ചേരുന്ന വേറൊരു കുട്ടിയെ തിരഞ്ഞെടുക്കണം എന്നും , അവൾ സന്തോഷത്തോടെ അത് അംഗീകരിക്കും പക്ഷെ അതുവരെ മറ്റൊരാൾക്ക്‌ മുന്നിൽ തല കുനിച്ചുകൊടുക്കില്ലെന്നും പറഞ്ഞിട്ടുണ്ട് ..." അത് കേട്ടു എനിക്ക് കരയണോ ചിരിക്കണോ എന്നൊരു അവസ്ഥയിലായി പോയി ....ഒരേ സമയം ചേർത്തുനിർത്തുകയും എന്നാൽ അച്ഛനമ്മമാരുടെയും എന്റെയും ഇഷ്ടങ്ങൾക്കു ഒരുപോലെ പ്രാധാന്യം നൽകാൻ അവൾ ശ്രമിക്കുന്നത് എനിക്ക് ചിന്തിക്കാൻ പറ്റുന്നതിലും വലിയൊരു കാര്യമായിരുന്നു ....എനിക്ക് വേണ്ടി കാത്തിരിക്കാൻ തയ്യാറാവുന്ന അതേ സമയം എല്ലാവരുടെയും സമ്മതവും ആഗ്രഹിക്കുന്ന മനസ്..... " അല്ല അവളുടെ വീട്ടിൽ എങ്ങനാ സ്വത്തൊക്കെ ഉണ്ടോ ...?? " ആ ചോദ്യം ശബരി വകയായിരുന്നു ... " തീരെ ഇല്ലാത്ത ഫാമിലിയല്ല ...അത്യാവശ്യത്തിനുള്ളത് ഉണ്ട് , പറമ്പും ,പാടവും ഒക്കെ ഉള്ളതല്ലേ, ....." നിത്യ ഉള്ള അറിവ് വെച്ചു പറഞ്ഞു .. " അമ്പടാ ....കോളടിച്ചല്ലോ ..!! അപ്പൊ അവളെകെട്ടിയാൽ നിനക്ക് ആ പാടവും പറമ്പും ഒക്കെ വിറ്റിട്ട് പൈസക്കാരനാവാം ലേ മനുക്കുട്ടാ ...." അവന്റെ അടുത്ത ഒടുക്കത്തെ കണ്ടുപിടുത്തം ..ഈ തെണ്ടിയെകൊണ്ട് ഈയിടെയായി ഉപദ്രവം കൂടീട്ടുണ്ടല്ലോ.....എത്രയോ തേങ്ങകൾ വെറുതെ വീണു പോകുന്നു ദൈവമേ ,ഒന്നെങ്കിലും .....?? " ആ ..... ഇപ്പളാണ് ഓർത്തത്‌ , നീയല്ലേടീ പറഞ്ഞത് അവൾ 3 മക്കളിൽ ഇളയതാണെന്ന് ...അപ്പൊ മൂത്ത രണ്ടാൾ ആരൊക്കെയ ...??? "" അതും ശബരിയുടെ സംശയം തന്നെ , ഞാൻ ചിന്തിക്കാതിരുന്ന ഒരു കാര്യം ....!! അവളുടെ മുകളിലുള്ള രണ്ടാളെപ്പറ്റിയും ഒരു കാര്യവും ഞാൻ
അന്വേഷിച്ചില്ലല്ലോ ....അതിനും ഈ മലരൻ ഉള്ളതുകൊണ്ട് കൊഴപ്പമില്ല ....!! പാവം ചെങ്ങായി .. " മൂത്ത രണ്ടും ചേച്ചിമാരാണ്...ഏറ്റവും വലിയ ചേച്ചീ Pg ചെയ്തോണ്ടിരിക്കുന്നു , നേരെ മുകളിലുള്ളത് നിങ്ങടെ പ്രായമാവും ..അവർ രണ്ടും മാമന്റെ വീട്ടിൽ നിന്നാണ് ചെറുപ്പം തൊട്ട് പഠിക്കുന്നത് , ഇവിടെ വല്ലപ്പോഴുമേ വരാറുള്ളൂ .....അവർക്കു ഇവിടെ സൗകര്യം കുറവാണത്രേ ..മാമനു മക്കളില്ല , അവിടെയാകുമ്പോ നല്ല സൗകര്യമല്ലേ ടൌണിൽ

💬 Comments

View all comments