0%

Chapter Title : കിനാവ് പോലെ 6 [Fireblade]

Author : kkstories Read All Parts 599
രണ്ടും അത്ഭുതപ്പെട്ടു , നിത്യ അറിഞ്ഞതാണല്ലോ ..പിന്നെ അഞ്ചു വന്ന് കൈ പിടിച്ചു നോക്കി സംഗതി ഉറപ്പിച്ചു .. " അമ്പടാ കള്ളാ.....ഇതൊക്കെ എപ്പ ...??? മഞ്ജിമയാണ് ചോദിച്ചത്....ഞാൻ ഇതൊന്നും അത്ര കാര്യമല്ലാത്ത മട്ടിൽ നടത്തം തുടർന്നു... " ഓ ....എന്തൊരു ജാട , നമുക്കൊന്നും കേക്കണ്ട പൊന്നോ ....അല്ലെടീ ..??? " അവൾ അഞ്ജുവിനോടായി പറഞ്ഞു ..... " എടീ പോത്തുകളെ , ഇവൻ എന്തേലും പറയുമ്പോളേക്കും അത് വിശ്വസിച്ചു ഇങ്ങനെ ചോദിച്ചാൽ പിന്നെ ഞാനെന്തു വേണം ...?? " ഞാൻ തിരികെ അവരോടായി ചോദിച്ചു ... " അവളുടെ മോതിരം തന്നെയാണ് , പക്ഷെ അത് മോതിരമാറ്റം നടത്തിയതൊന്നുമല്ല , ഒരു ആവേശത്തിന്റെപുറത്തു എടുത്തതാണെങ്കിലും ഇപ്പോ ഇതിന് ഒരു വാക്കിന്റെ വിലയുണ്ട്...ഇനിയുള്ള കാലം എന്താകണമെന്നു ഈ മോതിരം തീരുമാനിക്കും....ഞാൻ അവളോട്‌ പറഞ്ഞിരിക്കുന്ന സമയം
കുറച്ചു നിർണായകമാണ്...ഇവൻ പറഞ്ഞതുപോലെ ഇതുവരെ ഒരു ലക്ഷ്യബോധമോ സ്വപ്നമോ ഒന്നും ഉണ്ടായിരുന്നില്ലല്ലോ ..ഇനി ആവുമൊന്നു നോക്കണം ...പക്ഷെ ഇതിലൊക്കെ ഉള്ള ഒരു പ്രശ്നം എന്താന്ന് വെച്ചാൽ അവൾ പ്രേമിക്കാനല്ല , കല്യാണപ്രായമാകുമ്പോ അച്ഛനോട് ചോദിച്ചു കെട്ടിക്കോട്ടെ എന്ന ചോദ്യത്തിനാണ് സമ്മതം തന്നത് .....അച്ഛനോ അമ്മയോ ആര്ക്കെങ്കിലും എന്നെ ഇഷ്ടായില്ലെങ്കി അവൾ നോ പറയും എന്നല്ലേ അതിന്റെ അർത്ഥം ..അല്ലെടീ ..??? ഞാൻ നിത്യയോട്‌ ചോദിച്ചു , അവൾ കുറച്ചുസമയം ഒന്നും മിണ്ടിയില്ല..പിന്നെ പെങ്ങന്മാരോടായി പറഞ്ഞു .. " അവൾ എന്നെക്കാളും സ്വപ്നങ്ങളുള്ള കുട്ടിയാണ്..അവളതു നേടും എന്ന് എനിക്കുറപ്പുണ്ട് , അവൾ എടുക്കുന്ന ഓരോ തീരുമാനവും ആലോചിച്ചായിരിക്കും ,അതിനു കുറച്ചെങ്കിലും മാറ്റം വന്നത് മനുവേട്ടന്റെ കാര്യത്തിൽ മാത്രമാണ് , അത് ഒരുപക്ഷേ ഈ തരത്തിലുള്ളൊരു പ്രൊപോസൽ ആയതുകൊണ്ടാവാം ...പിന്നെ ഇതിന് മുൻപ് ഏട്ടന്റെ കാര്യം അവൾ ചിന്തിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ലാട്ടോ ,എന്നോട് ഒന്നും പറഞ്ഞിട്ടില്ല .....കാരണം അവൾക്കു നിങ്ങളെയൊക്കെ ഞാൻ പറഞ്ഞു ഒരുപാട് അടുത്തറിയാം.....നിങ്ങൾ കുറച്ചൊക്കെ പരിചയവും ഉണ്ടല്ലോ....." നിത്യ പറഞ്ഞുനിർത്തി.....ഭാഗ്യം എല്ലാവരും ok ആയി തോന്നി... " മനുവേട്ടാ ....അവൾ വേറൊരു കാര്യം കൂടി എന്നോട് പറഞ്ഞിരുന്നു , ഈ പറഞ്ഞ

💬 Comments

View all comments