0%

Chapter Title : കിനാവ് പോലെ 6 [Fireblade]

Author : kkstories Read All Parts 598
എന്റെയുള്ളിൽ ആശങ്ക വീണ്ടും ഉണർന്നു ....അത് കേട്ടു ആ നാറി വീണ്ടും ചിരിച്ചുകൊണ്ട് എന്നെ വലിച്ചു നടന്നു ....ഞങ്ങൾ പൊരിയും , മുറുക്കും , ഒരു രൂപയ്ക്കു കിട്ടുന്ന പരിപ്പുവടയും വാങ്ങി..വീട്ടുകാർ കുറച്ചു മുന്പിലും ഞങ്ങൾ കുറച്ചു പിന്നിലുമായി നടത്തം തുടർന്നു.... " ടാ , നിനക്കറിയാലോ ഈ ലോകത്തെ എല്ലാം മനുഷ്യന്മാർക്കും ഇഷ്ടോം അഗ്രഹോം സ്വപ്നോം എല്ലാം ഉണ്ടെന്ന് , പക്ഷെ നിന്റെം എന്റേം ഒക്കെ പ്രശ്നം എന്താന്ന് വെച്ചാൽ നമുക്ക് ഇതെല്ലാം ഇന്നു ഒന്ന് ,നാളെ വേറൊന്ന് ,മറ്റന്നാൾ ഇതൊന്നുമല്ലാത്ത ഒന്ന് എന്ന രീതിയാണ്‌ ...എനിക്ക് ഇനീം അങ്ങനെതന്നെ ആയാലും പ്രത്യേകിച്ച് കുഴപ്പൊന്നും ഇല്ല , നിനക്കിനി അത് പറ്റൂല ...നിന്റെ അഗ്രഹോം ഇഷ്ടോം സ്വപ്നോം എല്ലാം ഇനി മുതൽ ഒറ്റ ഒന്നേ ഉള്ളൂ , അതിലേക്കെത്താനുള്ള കടമ്പ മാത്രാണ് ഇനി ഇവിടുന്നങ്ങോട്ടുള്ള നിന്റെ ഓരോ കാര്യവും ....അവൾക്കും എത്തിച്ചേരാനുള്ള എന്തോ ഒരു കാര്യമുണ്ടെടാ ,അത് എത്തുന്നത്‌ വരെ നിന്റെ ഓർമ്മകൾ അവൾക്കു ചിലപ്പോൾ പ്രശ്നമാണ് എന്ന് കരുതിക്കാണും ..നീ അവളെ അതുവരെ ശല്യപ്പെടുത്തരുത് , നീ ഉദ്ദേശിച്ച ജീവിതം ആവുമ്പോൾ എല്ലാം സെറ്റ് ആവും ...ഡോണ്ട് വറി മാൻ ..!! അവൻ ആശ്വസിപ്പിച്ചു , പിന്നെ വീണ്ടും ചിരിച്ചു .... " നിങ്ങൾ എങ്ങാനും പ്രേമിച്ചു നടന്നാൽ ഞാൻ മാത്രം ശശി ആകുമോ എന്നൊരു പേടി ഉണ്ടായിരുന്നു , ഇപ്പൊ നല്ല ആശ്വാസം തോന്നുന്നുണ്ട് ചെങ്ങായ് ......" ഇതും പറഞ്ഞു അവൻ വീണ്ടും ചിരിച്ചപ്പോ എനിക്ക് കലിയിളകി ... " ഫ ....പട്ടി ....!!! നിന്റൊരു ആശ്വാസം ....പന്ന ********* നായെ ... "" അവന്റെ മുഖത്തിട്ടു ഞാൻ നന്നായൊന്നു ആട്ടി.....അവനപ്പോഴും ചിരി ആയിരുന്നു ...ഞങ്ങളുടെ ബഹളം കേട്ടു മുൻപിൽ പോയ ഞങ്ങടെ ടീം തിരിഞ്ഞുനോക്കി ...പെങ്ങന്മാരും നിത്യയും പിന്നെ അവിടെ ഞങ്ങളെ വെയിറ്റ് ചെയ്തു , ഞങ്ങൾ നടന്നു അടുത്തെത്തി ഒരുമിച്ചായി പിന്നെ നടത്തം..... " നിങ്ങളറിഞ്ഞോടി ചെക്കന്റെ മോതിരമാറ്റമൊക്കെ കഴിഞ്ഞു ട്ടോ ...." ശബരി അവരോടായി പറഞ്ഞു ....അത് കേട്ട് തെണ്ടികൾ

💬 Comments

View all comments