Chapter Title : കിനാവ് പോലെ 6 [Fireblade]
മുതൽ നീ പഴയ ജീവിതത്തിലേക്ക് മടങ്ങണം മോനെ , ഇന്നത്തെ സമയം അത് കഴിഞ്ഞുപോയി , ഒരിക്കലും ഇത് ആലോചിച്ചു ലൈഫ് നശിപ്പിക്കരുത് ...അവൾ ഉദ്ദേശിച്ചത് നീ ഈ കാര്യം കൊണ്ട് നിനക്ക് എത്താൻപറ്റുന്ന ഉയരങ്ങളിൽ എത്താതിരിക്കരുതെന്നാണ് ......അവൾ ജീവിതത്തിൽ വരുമ്പോൾ ആ കുറവോട്കൂടി ഇന്നത്തെപ്പോലെ അന്നും സ്വീകരിക്കാൻ നിനക്ക് കഴിയണമെന്നാണ് ....there is love after marriage എന്ന് കേട്ടിട്ടില്ലേ .....അതാണ് നമ്മടെ ലക്‌ഷ്യം .....അപ്പോ ok അല്ലേ ,ബാ പോകാം ...""
അവനും ഞാനും മറ്റുള്ളവരുടെ അരികിലേക്ക് ചെന്നു , അവർ ഞങ്ങളെ കാത്ത് നീക്കുകയായിരുന്നു.....അമ്മുവിൻറെ അച്ഛൻ എത്തിയതുകൊണ്ടു അവരും യാത്ര പറഞ്ഞു പോവാനൊരുങ്ങി ...പോകുമ്പോൾ അവൾ എന്നെ നോക്കി ചിരിച്ചു പിന്നെ അടുത്തു വന്നു മെല്ലെ പറഞ്ഞു
" മോതിരം കളയരുത് ട്ടോ...എന്റെ ഏറ്റവും പ്രിയപ്പെട്ട ഒന്നാണത് ..."
പിന്നെ അവരോടൊപ്പം യാത്ര പറഞ്ഞുപോയി , ഞാൻ തിരിഞ്ഞുനോക്കിയില്ല ....മനു വന്ന് എന്റെ കഴുത്തിലൂടെ കയ്യിട്ട് മുറുക്കിപിടിച്ചു നടന്നു ,
" എന്താടാ അവളെ നോക്കാഞ്ഞത് , നിന്നെ രണ്ടുമൂന്നു തവണ നോക്കിയിരുന്നു ..."
അവൻ ചെവിയിൽ ചോദിച്ചപ്പോൾ ഞാൻ കണ്ണിറുക്കി കാണിച്ചു ,
" നീയല്ലേ മൈരേ പറഞ്ഞത് ഇനി ഒലിപ്പിക്കരുതെന്നു ...അതുകൊണ്ട് ഇപ്പോളെ നിർത്തി ..."
ഞാൻ കൈമലർത്തി കാണിച്ചു ....അവൻ നാക്ക് കടിച്ചു പേടിപ്പിച്ചു ..
" ഞാൻ എപ്പളാടാ മൈ ..അങ്ങനെ പറഞ്ഞത് ...!??? ഇടിച്ചു നിന്റെ മോന്ത ഞാൻ പൊളിക്കും ..."
അവൻ മുഷ്ടി ചുരുട്ടി കാണിച്ചു ..
" അവളെ ഡിസ്റ്റർബ് ചെയ്യണ്ടാന്ന് വിചാരിച്ചു , ഇന്നലെ വരെ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നപോലെ ഒരു ബന്ധം മാത്രം ഉണ്ടായാൽ മതിയെന്നാണ് അവൾ ഉദ്ദേശിച്ചത്.....ബാക്കി നീ പറഞ്ഞപോലെ എന്നെങ്കിലും ഒന്നാവാൻ പറ്റിയാൽ അതിനു ശേഷം ..."
ഞാൻ എന്റെ തോന്നൽ അവനോടും പങ്കുവെച്ചു ...അവൻ ഉറക്കെ ചിരിച്ചു ...
" ശബരീ ......ടോ എനിക്കൊരു പേടി , ഇനി എല്ലാം പഴേപോലെ ആവുമ്പോ ഇപ്പൊ എനിക്ക് അവളോടുള്ള ഇഷ്ടം കുറഞ്ഞു കുറഞ്ഞു തീരെ ഇല്ലാണ്ടാകുമോ ...?? "
💬 Comments
View all comments