Chapter Title : കിനാവ് പോലെ 6 [Fireblade]
ഹെലോ ......കിളി പോയോ കുട്ടാ ...."
നിത്യ എന്നെ കുലുക്കിയപ്പോളാണ് ഞാൻ ഉണർന്നത് ...അമ്മു ഇപ്പോളും കൈകൊണ്ടു വാ പൊത്തി ശബ്ദമില്ലാതെ ചിരിക്കുന്നുണ്ട് ....
" അതെയ് ....പറഞ്ഞത് ശെരിക്കും മനസിലായല്ലോ ല്ലേ ...പ്രേമിച്ചു നടക്കാംന്നല്ല , കല്യാണംകഴിക്കാം എന്നാണ് കവി ഉദ്ദേശിച്ചത് ....ഇനി അറിഞ്ഞില്ല പറഞ്ഞില്ല എന്നൊന്നും പറയരുത് .."
നിത്യ കട്ടക്ക് കാര്യം പറഞ്ഞപ്പോൾ ഞാൻ ആണോ എന്ന അർത്ഥത്തിൽ അമ്മുവിനെ നോക്കി ....അവൾ അതേ എന്ന അർത്ഥത്തിൽ തലയാട്ടി ...
" അപ്പൊ ചുരുക്കം പറഞ്ഞാൽ നീ എന്റെയാണോ എന്ന് ചോദിച്ചാൽ എന്നെങ്കിലും ആവുമെന്ന് കരുതാം , പക്ഷെ അതുവരെ എന്റെ കാമുകി അല്ലതാനും ....ലേ ...??
ഞാൻ അമ്മുവിനോട് ചോദിച്ചു ....അവൾ വീണ്ടും തലയാട്ടി ....
" ഈശ്വരാ ....എനിക്ക് കണ്ട്രോൾ തരണേ...., ഇത് തരക്കേടില്ലാത്ത ഡീൽ ആണ് , നേരമ്പോക്കിന് അതുവരെ വേറെ ആരെയെങ്കിലും പ്രേമിച്ചാലും കുഴപ്പല്ലല്ലോ ....!! "'....
ഞാൻ ചിരിയോടെ പറഞ്ഞപ്പോൾ അവളുടെ ചിരി മാറി ,മറുപടി ഒരു ദീർഘനിശ്വാസത്തിൽ ഒതുക്കി ഒന്ന് ആക്കിയ രീതിയിൽ തലകുലുക്കി കാണിച്ചു പിന്നെ നിത്യയെ നോക്കി തിരിച്ചു നടന്നു ...നിത്യയാകട്ടെ എന്ത് കോപ്പാണ് ഇതൊക്കെ എന്ന അർത്ഥത്തിൽ കൈകൊണ്ടു ആംഗ്യത്തിൽ ചോദിച്ചുകൊണ്ട് അവളുടെ ഒപ്പം എത്താൻ സ്പീഡിൽ നടന്നു ....അപ്പോളേക്കും ശബരി കുറച്ചു ദൂരെ നിന്നും പോവാൻ വേണ്ടി കൈകാട്ടി വിളിച്ചു ......
ഞാൻ ഒന്നുകൂടി പ്രാർത്ഥിച്ചശേഷം അവനരികിൽ ചെന്നു മോതിരം കാണിച്ചുകൊടുത്തു ...അവന്റെ കണ്ണ് തുറിച്ചു ....
" ഓ...ഫക്ക് .....!! അവൾ ഇട്ടുതന്നതാണോ ....??? ""
അവന്റെ ശബ്ദം ആകാംഷ കൊണ്ട് കരയുന്ന പോലെ ആയിരുന്നു ....
" അങ്ങനെയല്ലേടാ , ഇതൊരു ഡീൽ ആണ് , എന്റെ ജീവിതം തീരുമാനിക്കുന്ന ഒരു സാധനമാണ് ഇനി മുതൽ ഈ റിംഗ് ..."
ശേഷം സംഭവിച്ച കാര്യങ്ങൾ ഞാൻ അവനോടു വള്ളിപുള്ളി തെറ്റാതെ പറഞ്ഞുകൊടുത്തു ...കേട്ടിരിക്കുമ്പോൾ അവന്റെ സന്തോഷം കൂടി കൂടി ചെങ്ങായ് വല്ലാത്തൊരു അവസ്ഥേലെത്തി ....അവസാനം അവൾ പറഞ്ഞ കാര്യം കേട്ടപ്പോൾ അവൻ ചിരിച്ചു ...
" നാളെ
💬 Comments
View all comments