Chapter Title : കിനാവ് പോലെ 6 [Fireblade]
എന്നോടുതന്നെ ഞാൻ പറഞ്ഞതാണ് ഇത്രയും ...അവളോട് ഈ കാര്യങ്ങൾ ധൈര്യത്തോടെ അവതരിപ്പിച്ച എനിക്ക് ഇനിയും ഇതിനെക്കാൾ വലിയ പ്രേഷറുകളും ഫേസ് ചെയ്യാൻ പറ്റും എന്നൊരു വിശ്വാസം ഉള്ളിൽ ഉറഞ്ഞുകൂടി.....എന്റെ ആത്മവിശ്വാസം കൂടാൻവേണ്ടി ദൈവം തന്ന പരീക്ഷണങ്ങളായിരിക്കും ഇതുവരെ കീർത്തനയുടേത് ഉൾപ്പടെ നടന്ന എല്ലാം....
എന്റെ കാഴ്ചപ്പാടിൽ മാതാപിതാക്കൾ മക്കൾക്കു നൽകേണ്ട ഏറ്റവും പ്രധാനപെട്ട കാര്യങ്ങൾ ധനമോ, സുഖപ്രദമായ ജീവിതമോ സ്വത്തുക്കളോ ഒന്നുമല്ല , അതിനെക്കാളും മുൻപ് അവരവരുടെ കഴിവുകളിൽ വിശ്വസിച്ചു മുന്നോട്ടു പോവാനുള്ള ആത്മവിശ്വാസവും , സമൂഹത്തിൽ ഇടപെടാൻ ആവശ്യമായ വിദ്യാഭ്യാസവും ആണ് നല്കേണ്ടത്.......ഈ രണ്ടും കൈമുതലായുള്ള ഒരാൾക്ക് സന്തോഷത്തോടെ സംതൃപ്തിയോടെയും ജീവിക്കാനും , ബാക്കി മുൻപ് എല്ലാം സുഖങ്ങളും താനേ വന്നുചേരും ....
പിന്നെ ഒരു മനുഷ്യനെന്ന നിലയിൽ നമ്മൾ ചെയ്യേണ്ട ഏറ്റവും അത്യാവശ്യകാര്യം നമ്മളെ നന്നായി മനസിലാക്കാനും ഏത് പ്രതിസന്ധിഘട്ടത്തിലും കൂടെനിന്നു നമ്മളെ നേർവഴിക്കു നടത്താനും പ്രാപ്തനായ ഒരു സുഹൃത്തിനെ തിരഞ്ഞെടുക്കുക എന്നതുമാണ് .... ശബരി ഉള്ളിടത്തോളം ഈ രണ്ടാമത്തെ കാര്യത്തിൽ ഞാൻ ഭാഗ്യവാനാണ്, ആരെക്കാളും .....
തുടരും..........
ഇതുവരെ ഞാനെഴുതിയതിൽ എനിക്ക് വ്യക്തിപരമായി ഏറ്റവും ഇഷ്ടപ്പെട്ട പാർട്ടാണ് ഇത്.....അമ്മുവിന്റെയും മനുവിന്റെയും പ്രണയം ഒരു സാധാരണ പ്രണയമായി എഴുതിച്ചേർക്കാൻ തോന്നിയില്ല....പ്രണയം എല്ലായ്പ്പോഴും സ്മൂത്ത് അല്ലല്ലോ , ജീവിതം പോലെ ഉയർച്ച താഴ്ചകൾ നിറഞ്ഞതല്ലേ ....
ഈ പ്രണയത്തെ ഈ സൈറ്റിലെ മഹാരഥന്മാരായ എഴുത്തുകാരുടെ കഥകളിലെ പ്രണയവുമായി താരതമ്യപ്പെടുത്തരുതെന്നൊരു അപേക്ഷയുണ്ട്......എനിക്ക് സാധിക്കുന്ന തരത്തിലൊരു ഫീൽ കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട് ...വിജയിച്ചോ എന്നുള്ളത് നിങ്ങളാണ് തീരുമാനിക്കേണ്ടത് ...എന്നത്തേയും പോലെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി നന്ദി നന്ദി .....
ഒത്തിരി സ്നേഹത്തോടെ
Fire blade
💬 Comments
View all comments