Chapter Title : കിനാവ് പോലെ 6 [Fireblade]
മാറില്ലെന്നാണ് എന്റെ വിശ്വാസം , എന്റെ ഉറപ്പിനാണ് ഇത് ഞാൻ തന്നത് ...""
അവൾ ആത്മവിശ്വാസത്തോടെ കണ്ണിൽ തന്നെ നോക്കി പറഞ്ഞു...ശേഷം വിരിഞ്ഞ ആ മുല്ലമൊട്ടുകളുടെ മനോഹാരിതയിൽ ഞാൻ ഒരു നിമിഷം പ്രതിമകണക്കെ നിന്നു ...."ശെന്റമ്മോ എന്തൊരു ഭംഗി .."
" ഹെലോ ......കിളി പോയോ കുട്ടാ ...."
നിത്യ എന്നെ കുലുക്കിയപ്പോളാണ് ഞാൻ ഉണർന്നത് ...അമ്മു ഇപ്പോളും കൈകൊണ്ടു വാ പൊത്തി ശബ്ദമില്ലാതെ ചിരിക്കുന്നുണ്ട് ....
" അതെയ് ....പറഞ്ഞത് ശെരിക്കും മനസിലായല്ലോ ല്ലേ ...പ്രേമിച്ചു നടക്കാംന്നല്ല , കല്യാണംകഴിക്കാം എന്നാണ് കവി ഉദ്ദേശിച്ചത് ....ഇനി അറിഞ്ഞില്ല പറഞ്ഞില്ല എന്നൊന്നും പറയരുത് .."
നിത്യ കട്ടക്ക് കാര്യം പറഞ്ഞപ്പോൾ ഞാൻ ആണോ എന്ന അർത്ഥത്തിൽ അമ്മുവിനെ നോക്കി ....അവൾ അതേ എന്ന അർത്ഥത്തിൽ തലയാട്ടി ...
" അപ്പൊ ചുരുക്കം പറഞ്ഞാൽ നീ എന്റെയാണോ എന്ന് ചോദിച്ചാൽ എന്നെങ്കിലും ആവുമെന്ന് കരുതാം , പക്ഷെ അതുവരെ എന്റെ കാമുകി അല്ലതാനും ....ലേ ...??
ഞാൻ അമ്മുവിനോട് ചോദിച്ചു ....അവൾ വീണ്ടും തലയാട്ടി ....
" ഈശ്വരാ ....എനിക്ക് കണ്ട്രോൾ തരണേ...., ഇത് തരക്കേടില്ലാത്ത ഡീൽ ആണ് , നേരമ്പോക്കിന് അതുവരെ വേറെ ആരെയെങ്കിലും പ്രേമിച്ചാലും കുഴപ്പല്ലല്ലോ ....!! "'....
ഞാൻ ചിരിയോടെ പറഞ്ഞപ്പോൾ അവളുടെ ചിരി മാറി ,മറുപടി ഒരു ദീർഘനിശ്വാസത്തിൽ ഒതുക്കി ഒന്ന് ആക്കിയ രീതിയിൽ തലകുലുക്കി കാണിച്ചു പിന്നെ നിത്യയെ നോക്കി തിരിച്ചു നടന്നു ...നിത്യയാകട്ടെ എന്ത് കോപ്പാണ് ഇതൊക്കെ എന്ന അർത്ഥത്തിൽ കൈകൊണ്ടു ആംഗ്യത്തിൽ ചോദിച്ചുകൊണ്ട് അവളുടെ ഒപ്പം എത്താൻ സ്പീഡിൽ
💬 Comments
View all comments