Chapter Title : കിനാവ് പോലെ 6 [Fireblade]
മോതിരം കളയരുത് ട്ടോ...എന്റെ ഏറ്റവും പ്രിയപ്പെട്ട ഒന്നാണത് ..."
പിന്നെ അവരോടൊപ്പം യാത്ര പറഞ്ഞുപോയി , ഞാൻ തിരിഞ്ഞുനോക്കിയില്ല ....മനു വന്ന് എന്റെ കഴുത്തിലൂടെ കയ്യിട്ട് മുറുക്കിപിടിച്ചു നടന്നു ,
" എന്താടാ അവളെ നോക്കാഞ്ഞത് , നിന്നെ രണ്ടുമൂന്നു തവണ നോക്കിയിരുന്നു ..."
അവൻ ചെവിയിൽ ചോദിച്ചപ്പോൾ ഞാൻ കണ്ണിറുക്കി കാണിച്ചു ,
" നീയല്ലേ മൈരേ പറഞ്ഞത് ഇനി ഒലിപ്പിക്കരുതെന്നു ...അതുകൊണ്ട് ഇപ്പോളെ നിർത്തി ..."
ഞാൻ കൈമലർത്തി കാണിച്ചു ....അവൻ നാക്ക് കടിച്ചു പേടിപ്പിച്ചു ..
" ഞാൻ എപ്പളാടാ മൈ ..അങ്ങനെ പറഞ്ഞത് ...!??? ഇടിച്ചു നിന്റെ മോന്ത ഞാൻ പൊളിക്കും ..."
അവൻ മുഷ്ടി ചുരുട്ടി കാണിച്ചു ..
" അവളെ ഡിസ്റ്റർബ് ചെയ്യണ്ടാന്ന് വിചാരിച്ചു , ഇന്നലെ വരെ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നപോലെ ഒരു ബന്ധം മാത്രം ഉണ്ടായാൽ മതിയെന്നാണ് അവൾ ഉദ്ദേശിച്ചത്.....ബാക്കി നീ പറഞ്ഞപോലെ എന്നെങ്കിലും ഒന്നാവാൻ പറ്റിയാൽ അതിനു ശേഷം ..."
ഞാൻ എന്റെ തോന്നൽ അവനോടും പങ്കുവെച്ചു ...അവൻ ഉറക്കെ ചിരിച്ചു ...
" ശബരീ ......ടോ എനിക്കൊരു പേടി , ഇനി എല്ലാം പഴേപോലെ ആവുമ്പോ ഇപ്പൊ എനിക്ക് അവളോടുള്ള ഇഷ്ടം കുറഞ്ഞു കുറഞ്ഞു തീരെ ഇല്ലാണ്ടാകുമോ ...?? "
എന്റെയുള്ളിൽ ആശങ്ക വീണ്ടും ഉണർന്നു ....അത് കേട്ടു ആ നാറി വീണ്ടും ചിരിച്ചുകൊണ്ട് എന്നെ വലിച്ചു നടന്നു ....ഞങ്ങൾ പൊരിയും , മുറുക്കും , ഒരു രൂപയ്ക്കു കിട്ടുന്ന പരിപ്പുവടയും വാങ്ങി..വീട്ടുകാർ കുറച്ചു മുന്പിലും ഞങ്ങൾ കുറച്ചു പിന്നിലുമായി നടത്തം തുടർന്നു....
💬 Comments
View all comments