Chapter Title : കിനാവ് പോലെ 6 [Fireblade]
, ഞങ്ങൾ നടന്നു അടുത്തെത്തി ഒരുമിച്ചായി പിന്നെ നടത്തം.....
" നിങ്ങളറിഞ്ഞോടി ചെക്കന്റെ മോതിരമാറ്റമൊക്കെ കഴിഞ്ഞു ട്ടോ ...."
ശബരി അവരോടായി പറഞ്ഞു ....അത് കേട്ട് തെണ്ടികൾ രണ്ടും അത്ഭുതപ്പെട്ടു , നിത്യ അറിഞ്ഞതാണല്ലോ ..പിന്നെ അഞ്ചു വന്ന് കൈ പിടിച്ചു നോക്കി സംഗതി ഉറപ്പിച്ചു ..
" അമ്പടാ കള്ളാ.....ഇതൊക്കെ എപ്പ ...???
മഞ്ജിമയാണ് ചോദിച്ചത്....ഞാൻ ഇതൊന്നും അത്ര കാര്യമല്ലാത്ത മട്ടിൽ നടത്തം തുടർന്നു...
" ഓ ....എന്തൊരു ജാട , നമുക്കൊന്നും കേക്കണ്ട പൊന്നോ ....അല്ലെടീ ..??? "
അവൾ അഞ്ജുവിനോടായി പറഞ്ഞു .....
" എടീ പോത്തുകളെ , ഇവൻ എന്തേലും പറയുമ്പോളേക്കും അത് വിശ്വസിച്ചു ഇങ്ങനെ ചോദിച്ചാൽ പിന്നെ ഞാനെന്തു വേണം ...?? "
ഞാൻ തിരികെ അവരോടായി ചോദിച്ചു ...
" അവളുടെ മോതിരം തന്നെയാണ് , പക്ഷെ അത് മോതിരമാറ്റം നടത്തിയതൊന്നുമല്ല , ഒരു ആവേശത്തിന്റെപുറത്തു എടുത്തതാണെങ്കിലും ഇപ്പോ ഇതിന് ഒരു വാക്കിന്റെ വിലയുണ്ട്...ഇനിയുള്ള കാലം എന്താകണമെന്നു ഈ മോതിരം തീരുമാനിക്കും....ഞാൻ അവളോട് പറഞ്ഞിരിക്കുന്ന സമയം
കുറച്ചു നിർണായകമാണ്...ഇവൻ പറഞ്ഞതുപോലെ ഇതുവരെ ഒരു ലക്ഷ്യബോധമോ സ്വപ്നമോ ഒന്നും ഉണ്ടായിരുന്നില്ലല്ലോ ..ഇനി ആവുമൊന്നു നോക്കണം ...പക്ഷെ ഇതിലൊക്കെ ഉള്ള ഒരു പ്രശ്നം എന്താന്ന് വെച്ചാൽ അവൾ പ്രേമിക്കാനല്ല , കല്യാണപ്രായമാകുമ്പോ അച്ഛനോട് ചോദിച്ചു കെട്ടിക്കോട്ടെ എന്ന ചോദ്യത്തിനാണ് സമ്മതം തന്നത് .....അച്ഛനോ അമ്മയോ ആര്ക്കെങ്കിലും എന്നെ ഇഷ്ടായില്ലെങ്കി അവൾ നോ പറയും എന്നല്ലേ അതിന്റെ അർത്ഥം ..അല്ലെടീ ..???
ഞാൻ നിത്യയോട് ചോദിച്ചു , അവൾ കുറച്ചുസമയം ഒന്നും മിണ്ടിയില്ല..പിന്നെ
💬 Comments
View all comments